കാവ്യ മമ്മൂട്ടിയെ ഉപയോഗപ്പെടുത്തുന്നതെങ്ങനെ?
കാവ്യാ മാധവനിപ്പോള്‍ സംസാരിക്കാനുള്ളത് സിനിമയെക്കുറിച്ചല്ല. താന്‍ ഓണ്‍ലൈനില്‍ ആരംഭിച്ച ലക്ഷ്യ എന്ന പുതിയ സംരംഭത്തെക്കുറിച്ചാണ്. കേരളത്തിലെ ആദ്യ സ്റ്റാര്‍സ് ഓണ്‍ലൈന്‍ ഡ്രസ് മാര്‍ക്കറ്റാണ് കാവ്യ ആരംഭിച്ചിരിക്കുന്നത്. ഈ സംരംഭം ഉദ്ഘാടനം ചെയ്യുന്നത് ആരാണെന്നല്ലേ- മെഗാസ്റ്റാര്‍ മമ്മൂട്ടിയും.
കാവ്യയുടെ സഹോദരന്‍ മിഥുന്‍ ആണ് ഇങ്ങനെയൊരു ആശയത്തിനു പിന്നില്‍. കേരളം ആസ്ഥാനമാക്കി ആദ്യത്തെ ഓണ്‍ലൈന്‍ കോസ്റ്റിയൂം മാര്‍ക്കറ്റ് ആരംഭിക്കുക. കാവ്യാമാധവന്‍ ആരംഭിക്കുമ്പോള്‍ അതിനു കിട്ടുന്ന സ്റ്റാര്‍ പരിവേഷം നന്നായി ഉപയോഗപ്പെടുത്തുക. ഇതായിരുന്നു മിഥുന്റെ ആശയം. ലേഡീസ് ഓണ്‍ലി ഡ്രസ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മമ്മൂട്ടിയെകൊണ്ടു ചെയ്യാന്‍തീരുമാനിച്ചത് അദ്ദേഹത്തിന്റെ താരപദവി പ്രയോജനപ്പെടുത്താനായിരുന്നു.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ രണ്ടു കുറിയര്‍ കമ്പനികളുമായി കരാര്‍ ആയി കഴിഞ്ഞു. കൊച്ചിയില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മണിക്കൂറുകള്‍ക്കകം സാധനം കിട്ടും. ലോകത്തിന്റെ എവിടെയും വസ്ത്രങ്ങള്‍ എത്തിക്കാനാണു പദ്ധതിയെന്നു കാവ്യ പറഞ്ഞു.
ഇപ്പോള്‍ ബിസിനസിലാണു ശ്രദ്ധയെങ്കിലും ബിസിനസും അഭിനയവും ഒന്നിച്ചുകൊണ്ടുപോകാന്‍ ത ന്നെയാണു തീരുമാനം. വിജയ് ബാബുവിനൊപ്പമുള്ള ആകാശ് വാണിയാണിനി റിലീസ് ചെയ്യാനുള്ളത്. അതുകഴിഞ്ഞാല്‍ സാലുജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജുമേനോന്റെ നായികയായി അഭിനയിക്കും. തുടര്‍ന്ന് ജിത്തു ജോസഫിന്റെ ചിത്രത്തില്‍ നായികയാകും.


Click it and Unblock the Notifications











