»   » രജനികാന്ത് ഫാന്‍സ് പുലിമുരുകനെ ട്രോളിയതിങ്ങനെ, വീഡിയോ വൈറലാകുന്നു

രജനികാന്ത് ഫാന്‍സ് പുലിമുരുകനെ ട്രോളിയതിങ്ങനെ, വീഡിയോ വൈറലാകുന്നു

By: Sanviya
Subscribe to Filmibeat Malayalam


തിയേറ്ററുകളില്‍ തരംഗമാകുന്ന മോഹന്‍ലാലിന്റെ പുലിമുരുകനെ ട്രോളി രജനികാന്ത് ഫാന്‍സ്. മോഹന്‍ലാല്‍ യഥാര്‍ത്ഥ പുലിയുമായി ഏറ്റുമുട്ടിയത് ചര്‍ച്ചയാകുമ്പോള്‍ 1979ല്‍ പുറത്തിറങ്ങിയ അണ്ണൈ ഒരു ആലയം' എന്ന ചിത്രത്തില്‍ രജനികാന്ത് പുലിയെ കീഴടക്കിയ രംഗങ്ങളുമായി എത്തിയിരിക്കുകയാണ് രജനിയുടെ ആരാധകര്‍.

ചിത്രത്തിലെ രജനിയുടെ പുലിയുമായുള്ള ആക്ഷന്‍ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് രജനി ആരാധകര്‍ പ്രതികരിച്ചത്. ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന്‍ ഇപ്പോള്‍ ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ നേടുകയാണ്. അതിനിടെ ചിത്രത്തിന്റെ മൊഴിമാറ്റ ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്


വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അണ്ണൈ ഒരു ആലയം എന്ന ചിത്രത്തിലെ വീഡിയോ. കാണൂ...


പുലിമുരുകനോ

യഥാര്‍ത്ഥ പുലിയുമായുള്ള മോഹന്‍ലാലിന്റെ ഫൈറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അതിനിടെയാണ് അണ്ണൈ ഒരു ആലയം എന്ന ചിത്രത്തിലെ രജനികാന്ത് പുലിയെ കീഴടക്കുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.


റീമേക്ക് പുരോഗമിക്കുന്നു

മലയാളത്തില്‍ തരംഗമാകുന്ന പുലിമുരുകന്‍ ഇപ്പോള്‍ അന്യഭാഷകൡലേക്ക് മൊഴിമാറ്റം നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. തമിഴ്, തെലുങ്ക്,ഹിന്ദി, വിയറ്റ്‌നാമീസ്, ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം മൊഴിമാറ്റം ചെയ്യുന്നത്.


മികച്ച പ്രതികരണം

മികച്ച പ്രതികരണം നേടുന്ന ചിത്രം ബോക്‌സോഫീസിലും വമ്പന്‍ കളക്ഷനാണ് നേടുന്നത്.പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Superstar Rajinikanth Real Fight With Leopard.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam