twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാമേഖലയിലെ ഏറ്റവും പരമേന്നത പുരസ്‌കാരമായ ദാദസാഹിബ് ഫാല്‍കെ പുരസ്‌കാരം സ്വന്തമാക്കി രജനികാന്ത്

    |

    സിനിമാമേഖലയിലെ ഏറ്റവും പരമേന്നത പുരസ്‌കാരമായ ദാദസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് അർഹനായി സൂപ്പർ താരം രജനികാന്ത്. യൂണിയൻ മിനിസ്റ്റർ പ്രകാശ് ജാവ്ക്കർ ആണ് വാർത്ത പുറംലോകത്തെ അറിയിച്ചത്.

    ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെയുള്ള ഏറ്റവും മികച്ചനടന്മാരില്‍ ഒരാളായ രജനികാന്തിന് ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം നല്‍കുന്നത് സന്തോഷത്തോട് കൂടി നിങ്ങളെ അറിയിക്കുകയാണ്. നല്ലൊരു നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ പല മേഖലകളിലുമുള്ള മികച്ച പ്രകടനത്തിനാണ് അംഗീകാരം നല്‍കുന്നതെന്ന് മന്ത്രി പറയുന്നു.

     rajinikanth

    ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജനികാന്ത് 1975 ലാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അപൂര്‍വ രാഗങ്ങള്‍ എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് നാല്‍പത്തിയഞ്ച് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതമായിരുന്നു. ഇപ്പോഴും സൂപ്പര്‍സ്റ്റാറായി തുടരുന്ന രജനികാന്ത് നിലവില്‍ അണ്ണാത്തെ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ്. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍ എന്ന ചിത്രമാണ് അവസാനം രജനികാന്തിന്റേതായി തിയേറ്ററുകളില്‍ എത്തിയത്.

    രജനികാന്തിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയിരുന്നു. വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെയും ആകര്‍ഷണമുള്ള വ്യക്തിത്വത്തിലൂടെയും തലമുറകളോളം ജനപ്രീതിയാര്‍ജിച്ച നടന്‍ രജനികാന്ത് നിങ്ങള്‍ക്കായി... തലൈവയ്ക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അഭിനന്ദനങ്ങള്‍ നല്‍കുകയാണെന്നും ട്വിറ്റര്‍ പേജില്‍ നരേന്ദ്രമോദി കുറിച്ചു.

    Recommended Video

    ദളപതിയില്‍ തുടങ്ങിയ സൗഹൃദം കാത്തുസൂക്ഷിച്ച് മമ്മൂക്ക | FilmiBeat Malayalam

    പ്രധാനമന്ത്രിയുടെ ട്വീറ്റ്

    Read more about: rajinikanth
    English summary
    Superstar Rajinikanth To BeHonored With 51st Dada Saheb Phalke Award, Announces Prakash Javadekar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X