»   » പാഠം ഒന്ന് രജനീകാന്ത്!!

പാഠം ഒന്ന് രജനീകാന്ത്!!

Posted By:
Subscribe to Filmibeat Malayalam
Rajinikanth
വിസ്മയത്തിന്റെ പര്യായമാണ് രജനീകാന്ത് എന്ന മനുഷ്യന്‍. 36 വര്‍ഷം മുമ്പ് ബസ് കണ്ടക്ടറായി തുടങ്ങിയ ജീവിതം. 63ലെത്തുമ്പോഴും ജനപ്രിയനായി തുടരാന്‍ കഴിയുന്നതിന് പിന്നിലുള്ള രഹസ്യം. ശരിയ്ക്കും പഠിയ്‌ക്കേണ്ട ഒരു വിഷയമാണ് രജനീകാന്തെന്ന് സംശയമില്ല. അത് തിരിച്ചറിഞ്ഞ് രജനിയെ ഒരു പാഠഭാഗമാക്കിയിരിക്കുകയാണ് സിബിഎസ്ഇ.

ഫ്രം ബസ് കണ്ടക്ടര്‍ ടു സൂപ്പര്‍സ്റ്റാര്‍ എന്ന പേരാണ് രജനിയെപ്പറ്റി പഠിപ്പിയ്ക്കുന്ന അധ്യായത്തിന് നല്‍കിയിരിക്കുന്ന പേര്. കോഴ്‌സ് ബുക്ക് ആറിലെ ലേണിങ് ടു കമ്മ്യൂണിക്കേറ്റ് എന്ന വിഭാഗത്തിലാണ് സൂപ്പര്‍ സ്റ്റാറിനെക്കുറിച്ചുള്ള പാഠം വിദ്യാര്‍ഥികള്‍ക്ക് പഠിയ്ക്കാനുള്ളത്. രജനി കണ്ടക്ടറായിരുന്ന ബസ്സിലെ ഡ്രൈവര്‍ ബഹുദൂറിന്റെ കാഴ്ചപ്പാടിലൂടെയാണ് അധ്യായം തയാറാക്കിയിരിക്കുന്നത്.

രജനിയെപ്പറ്റി പഠിപ്പിയ്ക്കുന്നതിലൂടെ രാജ്യമെങ്ങുമുള്ള വിദ്യാര്‍ഥികളെ പ്രചോദിപ്പിയ്ക്കാമെന്നും അധികൃതര്‍ കരുതുന്നു. രജനി സ്‌കൂള്‍ സിലിബസ്സിലും എത്തുന്ന വാര്‍ത്തകള്‍ താരത്തിന്റെ ആരാധകരെ സന്തോഷിപ്പിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇപ്പോള്‍ തന്നെ രജനി ആരാധകരായ വിദ്യാര്‍ഥികള്‍ക്ക് താരത്തെക്കുറിച്ച് കൂടുതല്‍ പഠിയ്ക്കാമെന്നതാണ് ഫാന്‍സുകാരെ സന്തോഷിപ്പിയ്ക്കുന്നത്.

രജനിയെക്കുറിച്ച് എ ടു സെഡ് അറിയാവുന്ന കുട്ടികള്‍ അധ്യാപകരെ പഠിപ്പിയ്ക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

English summary
Citing this the latest is that a chapter on the Superstar titled 'From Bus Conductor to Superstar', has been included in the Learning to Communicate (Coursebook 6), for CBSE students

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam