വരുന്നു സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്

തന്റെ പേരിനൊപ്പം സൂപ്പര്‍സ്റ്റാറെന്ന് ചേര്‍ത്ത് സിനിമയിറക്കുന്നതിലൂടെ സന്തോഷ് പണ്ഡിറ്റ് ഒരുവെടിയ്ക്ക് ഒട്ടേറെ പക്ഷികളെയാണ് ഉന്നമിടുന്നത്. കൃഷ്ണനും രാധയിലൂടെയും നേടിയ സൂപ്പര്‍താര പദവി പുതിയ ചിത്രത്തിലൂടെ അരക്കിട്ടുറപ്പിയ്ക്കാന്‍ സന്തോഷ് പണ്ഡിറ്റിന് കഴിയും. ഇതിന് പുറമെ തന്നെ സൂപ്പര്‍സ്റ്റാറെന്ന് വിളിയ്ക്കാന്‍ മടിയ്ക്കുന്നവരെക്കൊണ്ട് സിനിമയുടെ പേര് പറയിപ്പിച്ച് സന്തോഷിന് ലക്ഷ്യം നേടാം.
ജിത്തുഭായിയെന്ന പേര് മാറിയെങ്കിലും സിനിമയുടെ കഥ പഴയതു തന്നെയാണ്. ഇത്തവണ പണ്ഡിറ്റിനൊപ്പം എട്ട് നായികമാരുണ്ട്. എട്ട് അടിപൊളി പാട്ടുകളും സിനിമയിലുണ്ട്. ക്യാമറ കൈകാര്യം ചെയ്താല്‍ അഭിനയം സാധ്യമാകാത്തതിനാല്‍ അത് മാത്രം മറ്റൊരാളെ ഏല്‍പ്പിരിയ്ക്കുകയാണ് സന്തോഷ്.
ജിത്തു ഭായ് എന്ന ചോക്ലേറ്റ് ഭായ്' എന്ന പേരാണ് തീരുമാനിച്ചതെന്നും എന്നാല്‍ തന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ചിലരുടെ പാരവെയ്പ്പിനെത്തുടര്‍ന്നു പേരു മാറ്റുകയായിരുന്നുവെന്ന് സന്തോഷ് പറയുന്നു. കോഴിക്കോടും തൃശൂരുമായാണ് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നത്. 2010ല്‍ മോളിവുഡിനെ ഞെട്ടിച്ച കൃഷ്ണനും രാധയുമെന്ന ചിത്രം വിജയത്തിലെത്തിക്കാന്‍ സഹായിച്ച ഇന്റര്‍നെറ്റ് വിപണനതന്ത്രം സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് ഇറങ്ങുമ്പോഴും പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











