സൂപ്പര്‍താരങ്ങള്‍ തുല്യദു:ഖിതര്‍

By Staff

ക്രിസ്മസ് ചിത്രങ്ങളുമായി വര്‍ഷാന്ത്യ പോരിനെത്തുന്ന സൂപ്പര്‍താരങ്ങളെല്ലാം ഇത്തവണ തുല്യദു:ഖിതരാണ്. റിലീസ് ചെയ്യുന്ന മറ്റ് സൂപ്പര്‍താര ചിത്രങ്ങളെ കടത്തിവെട്ടി മുന്നിലെത്തണമെന്നതിലുപരി ബോക്സോഫീസില്‍ പരിക്ക് കൂടാതെ സിനിമ വിജയിച്ചു കിട്ടിയാല്‍ മതിയെന്ന പ്രാര്‍ത്ഥനയോടെയാണ് ഇത്തവണ അവരെത്തുന്നത്. 2007 അവസാനിക്കുന്നത് പരാജയങ്ങളുടെ കയ്പ് മറക്കാനുള്ള വിജയത്തിന്റെ മധുരത്തോടെയാവണമെന്ന അവരുടെ പ്രാര്‍ത്ഥനക്കു ഫലം കിട്ടുമോ?

വിജയങ്ങളേക്കാള്‍ പരാജയങ്ങളുമായാണ് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും വര്‍ഷാന്ത്യത്തിലെത്തി നില്‍ക്കുന്നത്. മങ്ങിയ താരപ്രഭയുമായി 2007നോട് വിട പറയുന്ന സ്ഥിതിയുണ്ടാവാതിരിക്കാന്‍ ഇവര്‍ക്ക് വിജയം അനിവാര്യമാണ്.

സുരേഷ് ഗോപിയുടെയും ജയറാമിന്റെയും സ്ഥിതി കൂടുതല്‍ 'പരിതാപകര'മാണ്. റിലീസിംഗിന് തയ്യാറായി നില്‍ക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തിക്കാനാവാതെയാണ് സുരേഷ് ഗോപിയുടെ ഈ വര്‍ഷം അവസാനിക്കുന്നത്. ഒരു ഹിറ്റ് പോലും ഈ വര്‍ഷം ക്രെഡിറ്റിലില്ല. ജയറാമിന്റെയും കാര്യം സമാനമാണ്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം തിയേറ്ററുകളിലെത്തി. നോവലും ബോക്സോഫീസില്‍ മുടന്തുകയാണ്.

ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളുടെ കണക്കെടുക്കുമ്പോള്‍ അതിലൊരു ചിത്രം പൃഥ്വിരാജിന്റെ ചോക്ലേറ്റ് ആണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും ഈ വര്‍ഷം ഇതുവരെ ക്രെഡിറ്റില്‍ ഓരോ സൂപ്പര്‍ഹിറ്റുകളുണ്ട്. ബോക്സോഫീസ് പ്രകടനത്തില്‍ ഇതുവരെ പൃഥ്വിരാജിനൊപ്പമാണ് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമെന്നര്‍ത്ഥം.

അടുത്ത പേജുകള്‍-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X