മമ്മൂട്ടിക്കായി ശ്രീനി കഥ പറയുമ്പോള്‍
കഥ പറയുമ്പോള്‍ എന്ന ചിത്രവുമായി മമ്മൂട്ടി ക്രിസ്മസിനെത്തുന്നത് ശ്രീനിവാസനൊപ്പമാണ്. ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ശ്രീനിവാസനാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയും ശ്രീനിവാസന്‍ അവതരിപ്പിക്കുന്നു.
സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ മോഹന്‍ലാലിനേക്കാള്‍ ശ്രദ്ധ മമ്മൂട്ടിക്കുണ്ടെന്ന് പറയാറുണ്ട്. കഴിവുള്ള പുതിയ സംവിധായകരോടും വ്യത്യസ്തമായ കഥകളോടും മമ്മൂട്ടിക്ക് പ്രത്യേക താത്പര്യം തന്നെയുണ്ട്. ഇങ്ങനെയൊരു കാഴ്ചപ്പാടുണ്ടായിട്ടും മമ്മൂട്ടിയുടെ പല സിനിമകളും ഈ വര്‍ഷം പരാജയപ്പെടുകയായിരുന്നു.
മോഹന്‍ലാലിന്റെ റോക്ക് എന്‍ റോളും മമ്മൂട്ടിയുടെ നസ്രാണിയും പരാജയപ്പെട്ടതിനു പിന്നില്‍ രഞ്ജിത്ത് എന്ന തിരക്കഥാകൃത്താണ്. റോക്ക് എന്‍ റോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തത് രഞ്ജിത്താണെങ്കില്‍ നസ്രാണിക്ക് തിരക്കഥയെഴുതിയത് രഞ്ജിത്താണ്. വാ പോയ കോടാലി പോലെ എങ്ങുമേശാത്ത തിരക്കഥകളാണ് രണ്ട് ചിത്രത്തിനും ചരമക്കുറിപ്പെഴുതിയത്.
മമ്മൂട്ടിയുടെ കഥ പറയുമ്പോള്‍ സംവിധാനം ചെയ്യുന്നത് എം. മോഹനന്‍ എന്ന നവാഗതനാണ്. തിരക്കഥ ശ്രീനിവാസന്റേതും. ശ്രീനിവാസന്‍ ഒടുവില്‍ തിരക്കഥയെഴുതിയ മമ്മൂട്ടി ചിത്രം ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡമാണ്. ശ്രീനിവാസന്‍ എഴുതിയ ഏറ്റവും വികലമായ തിരക്കഥ ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡത്തിന്റേതാണെന്നു പറയാം. ഭാര്‍ഗവനെ പ്രേക്ഷകര്‍ കൂകിയതിനു കാരണവും തിരക്കഥാകൃത്തിന്റെ ഭാവനാദാരിദ്ര്യം തന്നെ.
കഥ പറയുമ്പോള്‍ വിജയമാവേണ്ടത് മമ്മൂട്ടിക്കും ശ്രീനിവാസനും ഒരു പോലെ പ്രസ്റ്റീജ് പ്രശ്നമാണ്. കഥ പറയുമ്പോഴിന്റെ നിര്‍മാതാവിലൊരാളെന്ന നിലയിലും ശ്രീനിക്ക് ഈ ചിത്രം വിജയമായേ പറ്റൂ. മായാവിക്കു ശേഷം ഈ വര്‍ഷം മമ്മൂട്ടിക്ക് മറ്റ് സൂപ്പര്‍ഹിറ്റുകളൊന്നുമില്ല. കഥ പറയുമ്പോഴിലെ മമ്മൂട്ടിയുടെ പ്രതീക്ഷ നിറവേറുമോ?
മുന്‍ പേജുകള്‍ -
അടുത്ത പേജ്-


Click it and Unblock the Notifications