»   » ഓണത്തിന് തിയറ്ററില്‍ താരയുദ്ധം കൊഴുക്കും! 'ഏട്ടനും ഇക്കയും' മാത്രമല്ല, യുവതാരങ്ങളും നേര്‍ക്കുനേര്‍!

ഓണത്തിന് തിയറ്ററില്‍ താരയുദ്ധം കൊഴുക്കും! 'ഏട്ടനും ഇക്കയും' മാത്രമല്ല, യുവതാരങ്ങളും നേര്‍ക്കുനേര്‍!

Posted By: Karthi
Subscribe to Filmibeat Malayalam

അവധിക്കാലങ്ങള്‍ സിനിമയിലെ ആഘോഷ കാലഘട്ടമാണ്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ പ്രേക്ഷകരിലേക്ക് എത്തുന്നത് ഈ അവധിക്കാലങ്ങളിലാണ്. വിഷുക്കാലം സിനിമയ്ക്ക് ഏറെ പ്രധാനപ്പെട്ട ആഘോഷകാലമായിരുന്നു. സിനിമയിലെ യുവതാരങ്ങളടക്കം പ്രേക്ഷകരിലേക്ക് എത്തിയ വിഷുക്കാലത്തിന്റെ ആവര്‍ത്തനമാകുകയാണ് ഈ ഓണക്കാലവും.

ഓണം ആഘോഷമാക്കാന്‍ ഒരു പിടി മികച്ച ചിത്രങ്ങളാണ് അണിയറിയില്‍ ഒരുങ്ങുന്നത്. പെരുന്നാളിന് തിയറ്ററില്‍ നിന്ന് അകലം പാലിച്ച സൂപ്പര്‍ താരങ്ങള്‍ ഓണത്തിന് തിയറ്ററിലേക്ക് എത്തും. മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ദിലീപും ജയസൂര്യയും അടക്കമുള്ള താരങ്ങള്‍ ഓണത്തിന് തിയറ്ററിലേക്ക് എത്തും.

മമ്മൂട്ടിയും ശ്യാംധറും

വിഷുവിന് രണ്ട് ചിത്രങ്ങളുമായി എത്തിയ മമ്മൂട്ടി നാല് മാസത്തെ ഇടവേളയക്ക് ശേഷം പ്രേക്ഷകരിലേക്ക് എത്തുന്നത് ഒരു കുടുംബ ചിത്രവുമായിട്ടാണ്. സെവന്‍ത് ഡേ സംവിധായകന്‍ ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രവുമയാണ് മമ്മൂട്ടി എത്തുന്നത്. അധ്യാപകരുടെ ട്രെയിനറായ രാജകുമാരന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ആശ ശരതാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകുന്നത്. നവാഗതനായ രതീഷ് രവി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ രാകേഷ് ആണ്.

മോഹന്‍ലാലിന്റെ വില്ലന്‍

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വില്ലന്‍ ആണ് മോഹന്‍ലാലിന്റെ ഓണച്ചിത്രം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാത്യൂസ് മാഞ്ഞൂരാന്‍ എന്ന റിട്ടയേഡ് പോലീസ് ഓഫീസറിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക. റോക്ക്‌ലൈന്‍ വെങ്കിടേഷ് നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം വിഷ്വല്‍ ഇഫക്ടിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒന്നാണ്. മഞ്ജുവാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. തമിഴ് താരം വില്ലനായി എത്തുന്ന ചിത്രത്തില്‍ ഹന്‍സിക് മോട്ട്‌വാനി മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന എന്നവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

പൃഥ്വിരാജിന്റെ ആദം ജോണ്‍

ഈ വര്‍ഷം ഒരേ ഒരു പൃഥ്വിരാജ് ചിത്രം മാത്രമേ ഇതുവരെ തിയറ്ററില്‍ എത്തിയിട്ടുള്ളു. അമ്പത് കോടി ക്ലബ്ബിലെത്തിയ എസ്രയ്ക്ക് ശേഷം പെരുന്നാളിന് ബിഗ് ബജറ്റ് ചിത്രം ടിയാനാണ് ഈ വര്‍ഷത്തെ അടുത്ത പൃഥ്വിരാജ് ചിത്രം. അതിന് പിന്നലെ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ആദം ജുവാന്‍ ഓണം റിലീസായി തിയറ്ററിലെത്തും. പൃഥ്വിരാജ് നായകനായ മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ജിനു എബ്രഹാം. ത്രില്ലര്‍ സ്വഭാവമുള്ള ഒരു പ്രതികാര കഥയാണ് ആദം ജുവാന്‍ പറയുന്നത്.

സൗബിന്റെ പറവയുമായി ദുല്‍ഖര്‍

സഹസംവിധായകനായി സിനിമയിലെത്തി പിന്നീട് നടനായി മാറിയ സൗബിന്‍ സാഹിര്‍ ആദ്യമമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പറവ. കിസ്മത്ത്, കെയര്‍ ഓഫ് സൈറ ബാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെയന്‍ നിഗമിനൊപ്പം ഒരുപിടി പുതുമുഖങ്ങളും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ശക്തമായ അതിഥി വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും എത്തുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ്, ഷൈജു ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

കമ്മാരസംഭവുമായി ദിലീപ്

ദിലീപ് നായകനായി അഭിനയിക്കുന്ന രാമലീല ജൂലൈ ഏഴിന് തിയറ്ററില്‍ എത്തും. അതിന് ശേഷം ദിലീപിന്റേതായി പുറത്ത് വരാനിരിക്കുന്ന ചിത്രമാണ് കമ്മാര സംഭവം. മുരളി ഗോപിയുടെ തിരക്കഥയില്‍ നവാഗതനായ രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം ഇപ്പോള്‍ പൊള്ളാച്ചിയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. തമിഴ് താരം സിദ്ധാര്‍ത്ഥും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നമിത് പ്രമോദാണ് നായിക.

ചാക്കോച്ചന്റെ വര്‍ണ്യത്തില്‍ ആശങ്ക

'ചന്ദ്രേട്ടന്‍ എവിടെയാ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക. തൃശൂര്‍ ഗോപാല്‍ജി തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ്. ചെമ്പന്‍ വിനോദ്, സുരാജ് വെഞ്ഞാറമ്മൂട്, മണികണ്ഠന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഓണം റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജയസൂര്യയുടെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ടുുകെട്ടില്‍ പുറത്തിറങ്ങുന്ന നാലാമത്തെ സിനിമയാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. 2013ല്‍ ഈ കൂട്ടുകെട്ടില്‍ ആദ്യമായി പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ഇവരുടെ നിര്‍മാണ കമ്പനിയായ ഡ്രീംസ് ആന്‍ഡ് ബിയോണ്ട് നിര്‍മിക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് ഇവരുടെ പുതിയ വിതരണ കമ്പിനിയായ പുണ്യാളന്‍ സിനിമാസ് ആണ്. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഓണത്തിന് തിയറ്ററിലെത്തും.

English summary
The Vishu season saw the release of 5 movies within a gap of two weeks. For Eid, six Malayalam movies, and for Onam seven movies will slated to hit screens. Its including the superstars and all leading stars movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam