സൂപ്പര്‍താരങ്ങള്‍ക്കും വേണ്ടേ ഒരു ചെയ്ഞ്ച്?
പക്വത തോന്നിക്കുന്ന നടിമാരെ എല്ലാ ചിത്രങ്ങളിലും നായികമാരാക്കാന്‍ എന്തുകൊണ്ടോ സൂപ്പര്‍താരങ്ങള്‍ക്ക് താത്പര്യമില്ല. പത്മപ്രിയയും ലക്ഷ്മി ഗോപാലസ്വാമിയും മറ്റ് അന്യഭാഷാ നടിമാരുമൊക്കെ നായികമാരാവുന്ന പതിവ് ഇടയ്ക്കൊന്നു മാറ്റി അവര്‍ മലയാളത്തിലെ ഇരുപതിന്റെ പടിവാതിലില്‍ നില്‍ക്കുന്ന മുന്‍നിര നടിമാരിലേക്ക് തിരിയും.
രൗദ്രത്തില്‍ പുതുമുഖമായ മഞ്ജുവാണ് മമ്മൂട്ടിയുടെ നായിക. കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ നായിക മീനയാണ്. നസ്രാണിയില്‍ വിമലാ രാമന്‍. എല്ലാവരും സൂപ്പര്‍താരത്തിന്റെ നായികയാവാന്‍ മാത്രം പക്വത തോന്നിക്കുന്ന നടിമാര്‍. എപ്പോഴും ഇങ്ങനെ മതിയോ? പോര എന്നു തോന്നുന്നതു കൊണ്ടാണ് ഗോപികയെയും നയന്‍താരയെയുമൊക്കെ മമ്മൂട്ടി ഇടയ്ക്ക് നായികയാക്കിയത്. ഇതുവരെ തന്റെ നായികയായിട്ടില്ലാത്ത കാവ്യാ മാധവനും കൊടുക്കുന്നു ഒരവസരം. കെ.കെ.രാജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക കാവ്യാ മാധവനാണ്.
മോഹന്‍ലാലിന്റെ കാര്യവും ഇതുപോലെ തന്നെ. പരദേശിയില്‍ നായിക ലക്ഷ്മി ഗോപാലസ്വാമിയാണ്. റോക്ക് എന്‍ റോളില്‍ തമിഴില്‍ നിന്നെത്തിയ ലക്ഷ്മി ഗോപാലസ്വാമി. കോളജ് കുമാരിനില്‍ വിമലാരാമന്‍. ഒരു മാറ്റം മോഹന്‍ലാലിനും വേണ്ടേ? അതുകൊണ്ടു സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഫ്ലാഷില്‍ നായിക തീരെ കൊച്ചാണ്-പാര്‍വതി.
സിനിമയുടെ പടിവാതില്‍ കയറിയതേയുള്ളൂ പാര്‍വതി. നോട്ട്ബുക്ക്, വിനോദയാത്ര എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ പരിചയം മാത്രമുള്ള ബിരുദ വിദ്യാര്‍ത്ഥിയാണ് പാര്‍വതി.


Click it and Unblock the Notifications