»   » മെഗാസ്റ്റാര്‍ അത്ര സംഭവമൊന്നും അല്ല!!! കേരള ബോക്‌സ് ഓഫീസില്‍ ദിലീപിനും താഴേ???

മെഗാസ്റ്റാര്‍ അത്ര സംഭവമൊന്നും അല്ല!!! കേരള ബോക്‌സ് ഓഫീസില്‍ ദിലീപിനും താഴേ???

Posted By: Karthi
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ മികച്ച ബോക്‌സ്ഓഫീസ് പ്രകടനമായി കണക്കാക്കുന്നത് അടുത്തിടെ റിലീസ് ചെയ്ത് മികച്ച കളക്ഷനില്‍ മുന്നോട്ട് കുതിക്കുന്ന ദ ഗ്രേറ്റ് ഫാദറാണ്. അമ്പത് കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടിയെന്നാണ് ആരാധകരും അണിയറ പ്രവര്‍ത്തകരും അവകാശപ്പെടുന്നത്. 

റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോള്‍ ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയ കളക്ഷന്‍ മമ്മൂട്ടി ചിത്രങ്ങളില്‍ തന്നെ മൂന്നാം സ്ഥാനത്താണ്. സൂപ്പര്‍ താരങ്ങളുടെ കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ മമ്മൂട്ടിക്കും മൂന്നാം സ്ഥാനമാണ്. മമ്മൂട്ടിക്ക് മുന്നില്‍ ദിലീപിന്റെ മൂന്ന് ചിത്രങ്ങളുണ്ട്. 

കേരള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ മുന്നില്‍ മോഹന്‍ലാല്‍ ചിത്രങ്ങളാണ്. മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചു. രണ്ടാം സ്ഥാനത്ത് ദിലീപ് ഇടം നേടി. ദിലീപിന്റെ മൂന്ന് ചിത്രങ്ങള്‍ക്കും താഴെയാണ് മമ്മൂട്ടി ചിത്രങ്ങളുടെ സ്ഥാനം.

മലയാള സിനിമയുടെ കളക്ഷന്‍ ചരിത്രത്തില്‍ ഇടം നേടിയ ചിത്രം പുലിമുരുകന്‍ തന്നെയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടി ചിത്രം. 150 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം സ്വന്തമാക്കിയത് 90.1 കോടി രൂപയാണ്. 41248 പ്രദര്‍ശനങ്ങളില്‍ നിന്നാണ് ഇത്രയും ഉയര്‍ന്ന കളക്ഷനില്‍ നിന്നാണ്.

മലയാളത്തിലെ ആദ്യ അമ്പത് കോടി ചിത്രമായ ദൃശ്യം തന്നെയാണ് കേരളത്തില്‍ നിന്ന് ഏറ്റവും അധിക കളക്ട് ചെയ്ത രണ്ടാമത്തെ ചിത്രം. 44.5 കോടി രൂപയാണ് 65 കോടിയിലധികം കളക്ട് ചെയ്ത ചിത്രം ദൃശ്യം നേടിയത്. 26406 പ്രദര്‍ശനങ്ങളില്‍ നിന്നായി സ്വന്തമാക്കിയത്.

മൂന്നാം സ്ഥാനത്തും മോഹന്‍ലാല്‍ ചിത്രം തന്നെയാണ്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം ഒപ്പം മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമാണ്. 16052 പ്രദര്‍ശനങ്ങളില്‍ നിന്നാണ് ഒപ്പം ഇത്രയും കളക്ഷന്‍ നേടിയത്.

ദിലീപ് ചിത്രങ്ങള്‍ അടുത്ത കാലത്ത് തുടര്‍ പരാജയങ്ങള്‍ നേരിടുന്നുണ്ടെങ്കിലും കേരളത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ നാലമത്തെ ചിത്രമാണ് 2 കണ്‍ട്രീസ്. 33 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത്. ദിലീപ് ചിത്രങ്ങളില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമാണ് 2 കണ്‍ട്രീസ്.

അഞ്ചാം സ്ഥാനത്താണ് മായാമോഹിനിയുടെ സ്ഥാനം. 22.1 കോടി രൂപയാണ് സിനിമ കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നിന്നും കളക്ട് ചെയ്തത്. ആറാം സ്ഥാനത്ത് സിദ്ധിഖ് ലാല്‍ ചിത്രം കിംഗ് ലയറാണ്. 21.5 കോടി രൂപയാണ് ചിത്രം നേടിയത്.

മമ്മൂട്ടി ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ നിര്‍മിച്ച ചിത്രങ്ങളിലൊന്നായ കേരള വര്‍മ പഴശിരാജ തന്നെയാണ് കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടിയ മമ്മൂട്ടി ചിത്രം. 17.4 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തത്. തൊട്ടുപിന്നില്‍ എട്ടാം സ്ഥാനത്ത് സിദ്ധിഖ് ചിത്രം ഭാസ്‌കര്‍ ദ റാസ്‌കലാണ്. 16.8 കോടിയാണ് ചിത്രം നേടിയത്. അതും 11683 പ്രദര്‍ശനങ്ങളില്‍ നിന്ന്.

മമ്മുട്ടിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടി 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ദ ഗ്രേറ്റ് ഫാദറാണ് കേരളത്തില്‍ നിന്നും ഇതുവരെ ഏറ്റവും കുറഞ്ഞ കളക്ഷന്‍ നേടിയിരിക്കുന്ന ചിത്രം. 8467 പ്രദര്‍ശനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 16.52 കോടിരൂപയാണ്.

പ്രദര്‍ശനത്തിനെത്തി 25 ദിവസം പിന്നിട്ട ദ ഗ്രേറ്റ് ഫാദര്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടിയെന്ന് മമ്മൂട്ടി തന്നെ വ്യക്തമാക്കി. കേരളത്തില്‍ നിന്ന് നേടിയതിലും ഇരട്ടിയിലധികം സംസ്ഥാനത്തിന് പുറത്ത് നിന്ന് നേടിയിരിക്കാമെന്നാണ് അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുന്ന കണക്കില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

ദ ഗ്രേറ്റ് ഫാദറുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ പുറത്ത് വരുന്ന കണക്കുകള്‍ യഥാര്‍ത്ഥമല്ലെന്നും അത് വെറും തള്ളാണെന്നും ആദ്യം മുതലെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അമ്പത് കോടി നേടി എന്ന് അവകാശപ്പെടുന്ന ചിത്രം കേരളത്തില്‍ നിന്നും അതിന്റെ മൂന്നിലൊന്ന് മാത്രമേ നേടിയിട്ടുള്ളു എന്നാണ് കണക്കുകള്‍ പറയുന്നത്.

English summary
Mohanlal movies collect the highest Kerala gross ever. Dileep in the second and Mammootty in the third place. Mammootty's 50 crore movie The Great father in the ninth possition.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam