»   » മിഷേലിന് നീതി തേടി സിനിമാതാരങ്ങളും, നിവിന്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് എഫ് ബി പോസ്റ്റ്

മിഷേലിന് നീതി തേടി സിനിമാതാരങ്ങളും, നിവിന്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് എഫ് ബി പോസ്റ്റ്

Posted By: Nihara
Subscribe to Filmibeat Malayalam

ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സിനിമാ താരങ്ങളും രംഗത്ത്. യുവതാരം നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരാണ് ഫേസ്ബുക്കില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്. ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്ന ഹാഷ് ടാഗിലാണ് മിഷേലിന് നീതി തേടി താരങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

മിഷേല്‍ ഷാജിയുടെ അസ്വാഭാവിക മരണം അന്വേഷിക്കണമെന്ന വീട്ടുകാരുടെ ആവശ്യത്തിനൊപ്പം നില്‍ക്കുന്നുവെന്നാണ് നിവിന്‍ കുറിച്ചിട്ടുള്ളത്. നമ്മുടെ സഹോദരിമാരില്‍ ഒരാളാണ് മിഷേല്‍.പള്ളിയില്‍ പോയ പെണ്‍കുട്ടിയെ പിന്നീട് കണ്ടത് കൊച്ചിക്കായലിലാണ് അതും ജീവനറ്റ നിലയില്‍ അവള്‍ക്കും വേണം നീതി. നീതി തേടിയുള്ള പോരാട്ടത്തില്‍ താനും അണി ചേരുന്നുവെന്നാണ് കുഞ്ചാക്കോ ബോന്‍ കുറിച്ചിട്ടുള്ളത്.

കുടുംബത്തിന് പിന്തുണയുമായി സിനിമാ താരങ്ങള്‍

കലൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ മിഷേലിനെ കാണാതായതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കായലില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മിഷേല്‍ ആത്മഹത്യ ചെയ്യാനും മാത്രമുള്ള യാതൊരു കാരണവും ഇല്ലെന്നാണ് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും വ്യക്തമാക്കിയത്. മിഷേലിന്റെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിനിമാ താരങ്ങളായ നിവിന്‍ പോളി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവര്‍ രംഗത്തെത്തിയത്.

കുടുംബാംഗങ്ങള്‍ക്കൊപ്പമെന്ന് നിവിന്‍

മിഷേല്‍ ഷാജിയുടെ അസ്വാഭാവിക മരണം അന്വേഷിക്കണമെന്ന വീട്ടുകാരുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് നിവിന്‍ പോളി. ഒരു കുടബത്തിന്റെപ്രതീക്ഷയെ ഒന്നടങ്കം തകര്‍ത്താണ് ആ പെണ്‍കുട്ടിയുടെ വിയോഗം. നീതിക്കായുള്ള പോരാട്ടത്തില്‍ കുടുംബത്തെ പിന്തുണയ്ക്കുന്നുവെന്ന് നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ഹാഷ് ടാഗുമായി ചാക്കോച്ചന്‍

ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്ന ഹാഷ് ടാഗിലാണ് മിഷേലിന് നീതി തേടി കുഞ്ചാക്കോ ബോബന്‍ എത്തിയത്. നീതി തേടിയുള്ള പോരാട്ടത്തില്‍ ആ കുടുംബത്തിനൊപ്പം താനും അണി നിരക്കുമെന്നും താരം കുറിച്ചിട്ടുണ്ട്.

അധികാരികള്‍ ഉണരുക

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചാണ് മിഷേലിന്റെ വിയോഗം. ദൈവത്തിന്റെ മക്കളൊന്നും ഇത്തരത്തില്‍ നിസാരമായി അവസാനിച്ചു പൊകരുതെന്നും നിവിന്‍ പോളി കുറിച്ചിട്ടുണ്ട്.

English summary
Nivin Pauly, Kunchako Boban, Tovino Thomas supports the fight for justice for mishalle shaji's family.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam