ഒന്ന് കണ്ണിറുക്കി കാണിച്ചെന്ന് കരുതി പ്രിയ വാര്യര്‍ക്കെതിരെ കേസെടുക്കാനൊന്നും പറ്റില്ല!

By Ambili

ഒരു കണ്ണീറുക്കലു കൊണ്ട് പ്രിയ പ്രകാശ് വാര്യര്‍ ഇന്ത്യ മുഴുവന്‍ തരംഗമായി മാറിയിരുന്നു. എന്നാല്‍ പാട്ട് ലോകം മുഴുവന്‍ തരംഗമാകുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ പ്രിയ വാര്യര്‍ക്കും പാട്ടിനുമെതിരെ കേസുമായി എത്തിയിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ഹൈദരാബാദില്‍ നിന്നും ഒരു കൂട്ടം മുസ്ലീം യുവാക്കള്‍ രംഗത്തെത്തിയത്.

എന്നാല്‍ ഇതിനെതിരെ പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സമര്‍പ്പിച്ച ഹര്‍ജിയില്‍ പാട്ടിനെതിരെ കേസെടുക്കരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരിക്കുകയാണ്. സംഭവത്തില്‍ കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും.

 പ്രിയയ്‌ക്കെതിരെ കേസ്

പ്രിയയ്‌ക്കെതിരെ കേസ്

മതവികാരം വൃണപ്പെടുത്തിയെന്ന ആരോപണവുമായി ഹൈദരാബാദില്‍ നിന്നുമായിരുന്നു പ്രിയ വാര്യര്‍ക്കും ഒരു അഡാറ് ലവിലെ പാട്ടിനുമെതിരെ കേസ് വന്നത്. ഇതിനെതിരെ ഹര്‍ജിയുമായി പ്രിയ സുപ്രീം കോടതിയെ സമീപ്പിച്ചിരുന്നു.

 സുപ്രീം കോടതിയുടെ സ്‌റ്റേ..

സുപ്രീം കോടതിയുടെ സ്‌റ്റേ..

പ്രിയ വാര്യരും ഒമര്‍ ലുലുവും സമര്‍പ്പിച്ച ഹര്‍ജിയില്‍ പാട്ടിനെതിരെയുള്ള എഫ്‌ഐആറിലെ തുടര്‍ നടപടികള്‍ക്കെതിരെയാണ് സുപ്രീം കോടതിയുടെ സ്‌റ്റേ. മാത്രമല്ല പാട്ടിനെതിരെ എവിടെ നിന്നും കേസ്സെടുക്കരുതെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. കേസില്‍ വിശദമായ വാദം പിന്നീട് ഉണ്ടാവും.

 മാണിക്യ മലരായ പൂവി

മാണിക്യ മലരായ പൂവി

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ഒരു അഡാറ് ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ഒറ്റ രാത്രി കൊണ്ട് വൈറലായത്. നിലവില്‍ യൂട്യൂബില്‍ നിന്നും 35 മില്യണ്‍ ആളുകളാണ് പാട്ട് കണ്ടിരിക്കുന്നത്.

 പ്രിയയുടെ നോട്ടം

പ്രിയയുടെ നോട്ടം

പാട്ടില്‍ സഹപാഠിയെ കണ്ണീറുക്കി കാണിക്കുന്ന പ്രിയയുടെ നോട്ടമായിരുന്നു പാട്ടിനെ ഹിറ്റാക്കിയത്. പാട്ട് പോലെ തന്നെ പ്രിയയും ലോകശ്രദ്ധ നേടിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പ്രിയ ഫോളോ ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡായിരുന്നു.

 കൂട്ടുകെട്ടിലെ പാട്ട്

കൂട്ടുകെട്ടിലെ പാട്ട്

വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്മാന്‍ കൂട്ടുകെട്ടിലെത്തിയ മറ്റൊരു മനോഹര ഗാനമായിരുന്നു മാണിക്യ മലരായ പൂവി. വിനീത് ശ്രീനിവാസന്‍ ആലപിച്ച പാട്ടിന് ഷാന്‍ റഹ്മാനാണ് സംഗീതം പകര്‍ന്നത്. പാട്ട് ഹിറ്റായതിന് പിന്നാലെ സിനിമയില്‍ നിന്നും ടീസറും വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X