twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിരക്കഥകള്‍ ഇംഗ്ലീഷിലും തയ്യാറാക്കും; സുപ്രിയയ്ക്ക് ഇപ്പോഴും മലയാളം വായിക്കാന്‍ അറിയില്ലെന്ന് പൃഥ്വിരാജ്

    |

    നടനായും നിര്‍മ്മാതാവായും സംവിധായകനായും മലയാളസിനിമയുടെ ഐക്കണായി മാറിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. പൃഥ്വിയുടെ പുതിയ ചിത്രം ജനഗണമന ഏപ്രില്‍ 28-ന് തീയറ്ററുകളില്‍ എത്തുകയാണ്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    എനിക്കിഷ്ടമുള്ള തിരക്കഥകള്‍ വായിച്ച് അത് തിരഞ്ഞെടുക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള കഴിവ് ഇപ്പോഴുണ്ട്. അത് തുടര്‍ന്നുകൊണ്ടു പോവുക എന്നുള്ളത് തന്നെയാണ് എന്റെ ഇനിയുള്ള ലക്ഷ്യം. എന്റെ ലക്ഷ്യത്തിന് വേണ്ടി ഞാന്‍ കഠിനാധ്വാനം ചെയ്തു. അതിന്റെ ഫലമായാണ് ഇപ്പോള്‍ ഈ അവസ്ഥയില്‍ എത്തിയിരിക്കുന്നത്. അത് തുടര്‍ന്നുപോകണം എന്നു മാത്രമേ ഇപ്പോഴുള്ളൂ. പക്ഷെ, അതു വളരെ ബുദ്ധിമുട്ടുള്ള ഒരു സംഗതി കൂടിയാണ്.

    supriya menon

    മലയാളത്തില്‍ മാത്രമല്ല, മറ്റു ഭാഷകള്‍ക്കു വേണ്ടി കൂടിയാണ് താന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് പൃഥ്വിരാജ് പറയുന്നു. അതിനുവേണ്ടി താന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ തിരക്കഥ ഇംഗ്ലീഷിലും തയ്യാറാക്കിവെക്കാറുണ്ട്. തിരക്കഥ പൂര്‍ണ്ണമായും വായിച്ച് അവര്‍ക്ക് ബോധ്യപ്പെട്ടെങ്കില്‍ മാത്രം അവര്‍ സിനിമകള്‍ വാങ്ങിയാല്‍ മതി. റൈറ്റ്‌സ് കൊടുക്കുമ്പോഴും ഈയൊരു രീതി പിന്തുടരുന്നത് നല്ലതാണെന്ന് പൃഥ്വിരാജ് പറയുന്നു.

    സിനിമ തിരഞ്ഞെടുക്കുന്നത് സ്‌ക്രിപ്റ്റ് വായിച്ചു തന്നെയാണ്. നല്ല സിനിമയാണെങ്കില്‍ ലിസ്റ്റിനോടും സുപ്രിയയോടും കൂടി സംസാരിച്ച് അതിന്റെ നിര്‍മ്മാണത്തെക്കുറിച്ചും സംസാരിക്കും. സുപ്രിയയ്ക്ക് ഇതുവരെ മലയാളം വായിക്കാനറിയില്ല. എങ്കിലും ഞാന്‍ സിനിമയുടെ കഥ പറഞ്ഞുകൊടുക്കും.അതല്ലെങ്കില്‍ ഡിസ്‌കഷനില്‍ കൂടെ ഉണ്ടാകും.

    നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ഞാനും ആദ്യം ഒരുമിക്കുന്നത് വിമാനം എന്ന ചിത്രത്തിലായിരുന്നു. ലാഭമുണ്ടാക്കിയ ഒരു സിനിമയായിരുന്നില്ല അത്. നല്ല സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹമുള്ള നിര്‍മ്മാതാവാണ് ലിസ്റ്റിന്‍. അതെന്നെ ആകര്‍ഷിച്ചു. ട്രാഫിക് എന്ന സിനിമ 22-ാം വയസ്സില്‍ നിര്‍മ്മിച്ച ബിസിനസുകാരന്‍ കൂടിയാണ് ലിസ്റ്റിന്‍. ലിസ്റ്റിന്‍ ഇതുവരെ എന്റെയടുത്ത് ഒരു മോശം സിനിമയുമായി വന്നിട്ടില്ല.

    prithviraj

    രണ്ടുതരം സിനിമകളാണ് ഞങ്ങള്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നത്. ഒന്ന് ഞാന്‍ തിരഞ്ഞെടുക്കുന്നതും, മറ്റേത് ലിസ്റ്റിന്‍ തിരഞ്ഞെടുക്കുന്നതും. ലിസ്റ്റിന്‍ തിരഞ്ഞെടുത്ത തിരക്കഥയാണ് ജനഗണമനയുടേത്. നിര്‍മ്മാതാവിന്റെ റോള്‍ ഏറ്റെടുക്കുമ്പോള്‍ അതില്‍ പലപ്പോഴും ക്രിയേറ്റീവായ കാര്യങ്ങളാണ് ഞാന്‍ കൂടുതല്‍ ചെയ്യുന്നത്. മറ്റ് കാര്യങ്ങളൊക്കെ സുപ്രിയയും ലിസ്റ്റിനുമാണ് ചെയ്യുന്നത്. അതുകൊണ്ട് ഞാന്‍ സിനിമാനിര്‍മ്മാണവും വളരെ ആസ്വദിച്ച് ചെയ്യുന്നു.

    ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമനയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. സുരാജ് വെഞ്ഞാറമ്മൂടും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

    കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. നാല് മിനുട്ടിലേറെ ദൈര്‍ഘ്യമുള്ള ട്രെയിലറിലെ ബ്ലാസ്റ്റായിരുന്നു ട്രെയിലറിന്റെ ഹൈലൈറ്റ്. അത് യഥാര്‍ത്ഥമായിരുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞത്.

    സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ.'' ജനഗണമനയുടെ ട്രെയിലര്‍ കണ്ടപ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല, അവസാനം കണ്ട ആ സ്‌ഫോടനം ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഷൂട്ട് ചെയ്തതാണ്. ഗ്രാഫിക്‌സോ വിഷ്വല്‍ എഫക്ടോ ഒന്നുമല്ല. ഒരു സിംഗിള്‍ ഷോട്ടില്‍ എടുത്തതാണ് ആ രംഗം. അതിന് ഞാന്‍ ആദ്യം നന്ദി പറയുന്നത് പൃഥ്വിരാജിനോടാണ്. മൂട്ടിലിട്ട് കത്തിക്കുക എന്നു പറയാറില്ലേ, അതുപോലെ കത്തിച്ചതാണ് അത്. രാജുവിന്റെ തൊട്ടു പിന്നിലിട്ടാണ് ബോംബ് പൊട്ടിച്ചത്. ശരിക്കും ഞാന്‍ ഉള്‍പ്പടെ അണിയറപ്രവര്‍ത്തകരെല്ലാം വളരെ ടെന്‍ഷനിലായിരുന്നു.

    dijo jose

    Recommended Video

    അല്ലിയുടെ ആഗ്രഹം സാധിക്കാൻ എനിക്ക് പറ്റുന്നില്ല..Prithvi's Thug Interview | Filmibeat Malayalam

    ഇത്രയും ആത്മാര്‍ത്ഥമായി ആ രംഗം ചെയ്യാന്‍ തയ്യാറായ പൃഥ്വിയെ അഭിനന്ദിക്കാതിരിക്കാനാവില്ല. ഈ സിനിമയ്ക്ക് പിന്നില്‍ നിരവധി ആളുകളുടെ കഷ്ടപ്പാടുണ്ട്. കോവിഡ് എന്ന മഹാമാരിയുടെ ഇടയിലാണ് ചിത്രം ഷൂട്ട് ചെയ്തത്. പക്ഷേ ഈ സിനിമയുടെ ഒരു ഫ്രെയിമില്‍ പോലും കൊവിഡിനിടെയാണ് ചെയ്തത് എന്നൊരു കുറവ് ആരും പറയരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനാലാണ് സിനിമ പുറത്തിറങ്ങാന്‍ ഇത്രയും വൈകിയത്'. ഡിജോ വ്യക്തമാക്കി.

    English summary
    Supriya can't read malayalam scripts says Prithviraj Sukumaran
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X