അലംകൃതയ്ക്ക് ഇതിന്‍റെ ആവശ്യമില്ലെന്ന് സുപ്രിയയും പൃഥ്വിരാജും, അല്ലി വലുതായിട്ട് ചെയ്‌തോട്ടെ
സിനിമാകുടുംബത്തിലെ ഇളംതലമുറക്കാരിയായ അലംകൃതയ്ക്ക് ആരാധകരേറെയാണ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറുകയായിരുന്നു ആലിയെന്ന അലംകൃത. അല്ലിയെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം ആരാധകരും ഏറ്റെടുക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് അത്തരത്തിലുള്ള വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്. മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ അപൂര്‍വ്വമായി മാത്രമേ പൃഥ്വിരാജും സുപ്രിയയും പോസ്റ്റ് ചെയ്യാറുള്ളൂ. താരപുത്രി ഇമേജിലല്ലാതെ സാധാരണ കുട്ടിയായി മകളെ വളര്‍ത്താനാണ് താല്‍പര്യമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
പൃഥ്വിരാജും സുപ്രിയ മേനോനും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. അലംകൃതയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ മേനോനും പൃഥ്വിരാജും. ആ അക്കൗണ്ട് വ്യാജമാണ്. അല്ലി പൃഥ്വിരാജ് എന്ന പേരിലാണ് അക്കൗണ്ട് തുടങ്ങിയിട്ടുള്ളത്. അലംകൃതയുടെ ഫോട്ടോയാണ് പ്രൊഫൈലില്‍ കൊടുത്തിട്ടുള്ളത്. പ്രൊഫൈല്‍ മാനേജ് ചെയ്യുന്നത് സുപ്രിയ മേനോനും പൃഥ്വിരാജുമാണെന്നുള്ള വിവരങ്ങളും അക്കൗണ്ടിലുണ്ട്. തങ്ങളല്ല അത് മാനേജ് ചെയ്യുന്നതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഇരുവരും.
ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിക്കുന്നു. ഇത് ഞങ്ങൾ നിയന്ത്രിക്കുന്ന ഒരു പേജല്ല, ഞങ്ങളുടെ 6 വയസ്സുള്ള മകൾക്ക് ഒരു സോഷ്യൽ മീഡിയ സാന്നിധ്യത്തിന്റെ ആവശ്യകതയും ഞങ്ങൾ കാണുന്നില്ല. പ്രായമാകുമ്പോൾ അവൾക്ക് അതേക്കുറിച്ച് സ്വയം തീരുമാനിക്കാം. അതിനാൽ ദയവായി ഇതിന് ഇരയാകരുതെന്നാണ് സുപ്രിയയും പൃഥ്വിയും കുറിച്ചിട്ടുള്ളത്.

മകളുടെ സ്വകാര്യതയെ മാനിക്കുന്നവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. അപൂര്‍വ്വമായി മാത്രമാണ് മുഖം കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവരുന്നത്. മകളുടെ കുറിപ്പുകളും ചിത്രം വരയെക്കുറിച്ചുമൊക്കെ പറഞ്ഞ് ഇരുവരും എത്താറുണ്ട്. ഡാഡയുമായാണ് അവള്‍ കൂട്ടെന്നും പൃഥ്വി അടുത്തുണ്ടെങ്കില്‍ പിന്നൊന്നും വേണ്ടെന്നുമായിരുന്നു ഇടയ്ക്ക് സുപ്രിയ പറഞ്ഞത്. മകള്‍ തന്നേക്കാളും വലുതാവുകയാണെന്ന് പറഞ്ഞുള്ള ഫോട്ടോയുമായും സുപ്രിയ എത്തിയിരുന്നു.
Recommended Video
മകള്‍ ജനിച്ചതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞും പൃഥ്വിരാജ് എത്തിയിരുന്നു. ക്ഷമ പഠിച്ചത് അവളില്‍ നിന്നാണ്. റിമോട്ടിന്റെ കാര്യത്തിലായാലും അവളോട് വഴക്ക് കൂടാറില്ല. ഡാഡ വഴക്ക് പറയുമെന്ന് പറഞ്ഞാണ് സുപ്രിയ അവളെ വിരട്ടാറുള്ളതെന്നും മുന്‍പ് പൃഥ്വിരാജ് പറഞ്ഞിരുന്നു. അച്ഛമ്മ വീട്ടിലെത്തുമ്പോഴാണ് അല്ലി പരാതി പറയുന്നത്. ഡാഡ അത് പറഞ്ഞു, ഇത് പറഞ്ഞുവെന്നൊക്കെയാണ് പരാതി. അച്ഛമ്മ ഡാഡയേയും മമ്മിയേയും ചീത്ത പറയുമെന്നാണ് അവളുടെ വിചാരമെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications