ലൂസിഫറിന്റെ നൂറ് കോടി നേട്ടം! പൃഥ്വിരാജിന് അഭിനന്ദനവുമായി സുപ്രിയയും! വൈറലായി കമന്റ്! കാണൂ

By Midhun Raj

മോഹന്‍ലാലിന്റെ ലൂസിഫര്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി മുന്നേറികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സിനിമ നൂറ് കോടി ക്ലബിലെത്തിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. പുലിമുരുകന് ശേഷം നൂറ് കോടി നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമായിട്ടാണ് ലൂസിഫര്‍ മാറിയിരുന്നത്.

മോഹന്‍ലാലും സംവിധായകന്‍ പൃഥ്വിരാജും ഉള്‍പ്പെടെയുളളവരെല്ലാം ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. താരങ്ങളുടെയെല്ലാം പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. ഇതില്‍ പൃഥ്വിരാജിന്റെ പോസ്റ്റിനു താഴെ അഭിനന്ദനമറിയിച്ച് ഭാര്യ സുപ്രിയയും എത്തിയിരുന്നു.

supriya-prithviraj

ഡയറക്ടര്‍ സാറിനും ടീമിനും അഭിനന്ദനങ്ങള്‍ എന്നു കുറിച്ചുകൊണ്ടാണ് സുപ്രിയ എത്തിയിരുന്നത്. എല്ലായ്‌പ്പോഴും പുതിയ അളവുകോല്‍ കണ്ടെത്തി കൂടുതല്‍ ഉയരങ്ങളിലേക്ക് വളരാന്‍ കഴിയട്ടെ എന്നും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. മുന്‍പും പൃഥ്വിയുടെ പോസ്റ്റുകള്‍ക്ക് താഴെയായി സുപ്രിയ കമന്റുകള്‍ ഇടാറുണ്ടായിരുന്നു.

ഇരുവരുടെയും ചെറിയ സംഭാഷണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന് തന്നെ നൂറ് കോടി ലഭിച്ചതിന് പൃഥ്വിരാജിനെ പ്രശംസകൊണ്ട് മൂടുകയാണ് പ്രേക്ഷകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X