പൂര്‍ണിമയില്‍ അഭിമാനിക്കുന്നു! മഹത്തായ ആദരവ്! ഏട്ടത്തിയെ അഭിനന്ദിച്ച് സുപ്രിയ

By Midhun Raj

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടിയായും അവതാരകയായും തിളങ്ങിയ പൂര്‍ണിമ ബിസിനസ് രംഗത്തും സജീവമായിരുന്നു. 2013ലാണ് പ്രാണ എന്ന പേരിലുളള വസ്ത്ര സ്ഥാപനം നടി ആരംഭിച്ചത്. നടിയില്‍ നിന്നും സംരംഭകയായ പൂര്‍ണിമയുടെ സ്ഥാപനം പിന്നീട് മലയാളി മനസുകളില്‍ ഇടംപിടിച്ചിരുന്നു.

അടുത്തിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച വനിതാ സംരംഭയ്ക്കുളള പുരസ്‌കാരം പൂര്‍ണിമയെ തേടിയെത്തിയത്. പൂര്‍ണിമയ്ക്ക് പുരസ്‌കാരം ലഭിച്ചതിലുളള സന്തോഷം ഇന്ദ്രജിത്താണ് ആദ്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്. പുരസ്‌കാര നേട്ടത്തിന് പിന്നാലെ വാര്‍ത്തകളിലും നിറഞ്ഞിരുന്നു നടി.

അന്ന് ഭാര്യയെക്കുറിച്ച്

അന്ന് ഭാര്യയെക്കുറിച്ച് നടന്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. കഴിഞ്ഞ ദിവസമാണ് പൂര്‍ണിമ പുരസ്‌കാരം ഏറ്റുവാങ്ങിയതിന്റെ ഒരു ചിത്രം ഇന്ദ്രജിത്ത് പങ്കുവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പൂര്‍ണിമ പുരസ്‌കാരം സ്വീകരിക്കുന്നതാണ് ചിത്രത്തിലുളളത്. ഇവര്‍ക്ക് സമീപം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും ഉണ്ടായിരുന്നു.

മറ്റ് സ്ത്രീകള്‍ക്ക്

മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാവുന്ന വിധത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഇവര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചത്. ഇത്തവണ പൂര്‍ണിമ ഇന്ദ്രജിത്ത് അടക്കം മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാട പരിപാടിയിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

പൂര്‍ണിമയെ അഭിനന്ദിച്ച്

പൂര്‍ണിമയെ അഭിനന്ദിച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ കുറിച്ച കാര്യങ്ങള്‍ വൈറലായിരുന്നു. പൂര്‍ണിമയില്‍ അഭിമാനിക്കുന്നു. മഹത്തായ ആദരവ്, ഈ സന്തോഷം ഒരുമിച്ച് ആഘോഷിക്കണമെന്നാണ് സുപ്രിയ കുറിച്ചത്. പിന്നാലെ സുപ്രിയയ്ക്ക് നന്ദി അറിയിച്ച് പൂര്‍ണിമയും കമന്റ് ചെയ്തിരുന്നു. സുപ്രിയയ്ക്ക് പുറമെ മല്ലിക സുകുമാരനും പുരസ്‌കാര നേട്ടത്തിന് പിന്നാലെ പൂര്‍ണിമയെ അഭിനന്ദിച്ചിരുന്നു.

ഒപ്പം അഭിനന്ദനവുമായി

ഒപ്പം അഭിനന്ദനവുമായി ആരാധകരും എത്തി. ഒരിടവേളയ്ക്ക് ശേഷമാണ് പൂര്‍ണിമ ഇന്ദ്രജിത്ത് മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയിലൂടെ ആയിരുന്നു തിരിച്ചുവരവ്. വൈറസിന് പിന്നാലെ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിലും പൂര്‍ണിമ അഭിനയിച്ചിരുന്നു. ഇടയ്ക്ക് ടെലിവിഷന്‍ ഷോകളില്‍ അവതാരകയായും പൂര്‍ണിമ എത്തിയിരുന്നു.

Read more about: poornima supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X