»   » ആദ്യമായി പൃഥ്വിയ്‌ക്കൊപ്പം പൂജ ചടങ്ങിന് സുപ്രിയ

ആദ്യമായി പൃഥ്വിയ്‌ക്കൊപ്പം പൂജ ചടങ്ങിന് സുപ്രിയ

Posted By:
Subscribe to Filmibeat Malayalam
സിനിമയുമായി ബന്ധപ്പെട്ട് ചടങ്ങുകള്‍ക്ക് നടന്മാരോടൊപ്പം നടിമാരല്ലാത്ത ഭാര്യമാര്‍ വരുകയെന്നത് പതിവാണ്, അത് ഓഡിയോ ലോഞ്ചിനായാലും പൂജയ്ക്കായാലുമെല്ലാം മിക്കപ്പോഴും നടന്മാര്‍ക്കൊപ്പം ഭാര്യമാരുമുണ്ടാകാറുണ്ട്. എന്നാല്‍ പൃഥ്വിരാജിന്റെ കാര്യത്തില്‍ ഇതല്‍പ്പം വ്യത്യസ്തമാണ്.

വിവാഹം കഴിഞ്ഞ് ഇത്രകാലമായിട്ടും പൃഥ്വിയുടെ സിനിമകളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ഭാര്യ സുപ്രിയ എത്താറില്ല. എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി കഴിഞ്ഞ ദിവസം പൃഥ്വിയോടൊപ്പം ഒരു ചിത്രത്തിന്റെ പൂജയ്ക്ക് സുപ്രിയയുമെത്തി.

മെമ്മറീസ് എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ക്കാണ് പൃഥ്വിരാജിനൊപ്പം സുപ്രിയയും എത്തിയത്. ചടങ്ങില്‍ സംസാരിക്കുന്നതിനിടെ നിര്‍മ്മാതാവ് ശാന്ത മുരളി സുപ്രിയയുടെ സാന്നിധ്യത്തെക്കുറിച്ച് പരാമര്‍ശിയ്ക്കുകയും ചെയ്തു. സുപ്രിയ ഇത് ആദ്യമായിട്ടാണ് ഭര്‍ത്താവിന്റെ ചിത്രത്തിന്റെ പൂജയ്‌ക്കെത്തുന്നതെന്നായിരുന്നു ശാന്ത മുരളിയുടെ പരാമര്‍ശം.

മേഘ്‌ന രാജ്, മിയ എന്നിവര്‍ നായികമാരായി എത്തുന്ന മെമ്മറീസില്‍ പൃഥ്വിരാജ് ഒരു പൊലീസ് വേഷമാണ് ചെയ്യുന്നത്. ജിത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
The muhurth of director Jeethu Joseph's 'Memories' had a surprise guest Mollywood heartthrob Prithviraj's wife Supriya Menon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam