താടിക്കാരനൊപ്പമുളള പുതിയ ചിത്രം പങ്കുവെച്ച് കെട്ട്യോള്‍! ഏറ്റെടുത്ത് ആരാധകര്‍
മലയാളി പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയയും. ഇവരുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നിലവില്‍ ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടിയുളള തയ്യാറെടുപ്പുകളിലാണ് പൃഥ്വിയുളളത്. ഇതിനായി സിനിമയില്‍ നിന്നും മൂന്ന് മാസത്തെ ഇടവേള എടുക്കുകയാണെന്ന് നടന്‍ അറിയിച്ചിരുന്നു.
തുടര്‍ന്ന് പൃഥ്വി വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷം സുപ്രിയയും പങ്കുവെച്ചിരുന്നു. കുടുംബ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരപത്‌നി സോഷ്യല്‍ മീഡിയയില്‍ സന്തോഷം പങ്കുവെച്ചത്. ആടുജീവിതത്തിനായി വലിയ തയ്യാറെടുപ്പുകളാണ് പൃഥ്വി നടത്തികൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് പൃഥി ഇടവേള എടുത്തത്.

പൃഥ്വിരാജിനൊപ്പമുളള പുതിയൊരു ചിത്രം കൂടി സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. താടിക്കാരനൊപ്പമുളള ഒരു മനോഹര ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുപ്രിയ ഇത്തവണ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ നിന്നെടുത്ത ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം എല്ലാവര്‍ക്കും റിപ്പബ്ലിക്ക് ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഇരുവരും എത്തിയിരിക്കുന്നത്.

മുന്‍പ് മകള്‍ അലംകൃതയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്താറുണ്ടായിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ആദ്യ രണ്ട് ഷെഡ്യൂളുകള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. സിനിമയില്‍ വേറിട്ട ലുക്കുകളിലാണ് പൃഥ്വി എത്തുന്നത്. ബെന്യാമിന്‍ എഴുതിയ ആടുജീവിതം നോവല്‍ പ്രമേയമാക്കികൊണ്ടാണ് സംവിധായകന്‍ ചിത്രം ഒരുക്കുന്നത്.

ഏറെ നാളത്തെ തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് സിനിമ ആരംഭിച്ചിരുന്നത്. പൃഥ്വിരാജിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി സിനിമ മാറുമെന്നാണ് അധികപേരും അഭിപ്രായപ്പെടുന്നത്. ആടുജീവിതത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനാണ് സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന സിനിമയില്‍ അമലാ പോളാണ് പൃഥ്വിയുടെ നായികയായി അഭിനയിക്കുന്നത്. ഇവര്‍ക്കൊപ്പം വിനീത് ശ്രീനിവാസന്‍,അപര്‍ണ ബാലമുരളി, സന്തോഷ് കീഴാറ്റുര്‍, ലെന തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ബ്ലെസി തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന് കെയു മോഹനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എ ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും ചെയ്യുന്നു. റസൂല്‍ പൂക്കൂട്ടിയാണ് ശബ്ദമിശ്രണം നിര്‍വ്വഹിക്കുന്നത്. കെജിഎ ഫിലിംസ് സിനിമ നിര്‍മ്മിക്കുന്നു. ജോര്‍ദാന്‍ അടക്കമുളള രാജ്യങ്ങളിലാണ് സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്.


Click it and Unblock the Notifications