ഡാഡ തിരിച്ചുവന്ന സന്തോഷത്തിലാണ് അല്ലി! പൃഥ്വിരാജ് നാട്ടിലെത്തിയതിനെക്കുറിച്ച് സുപ്രിയ
പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ നോവല്‍ ആസ്പദമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ആടുജീവിതത്തിലെ കഥാപാത്രത്തിനായി 30 കിലോയോളം ശരീരഭാരമാണ് പൃഥ്വി കുറച്ചിരുന്നത്. സിനിമയിലെ നജീബ് എന്ന കഥാപാത്രത്തിന് വേണ്ടിയായിരുന്നു പൃഥ്വി രൂപമാറ്റം വരുത്തിയത്.
പിന്നാലെ താടിനീട്ടിയുളള നടന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ജോര്‍ദ്ദാനില്‍ വെച്ചായിരുന്നു ആടുജീവിതത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചിരുന്നത്. കോവിഡ് പ്രതിസന്ധിയിലും സിനിമയുടെ ഷൂട്ടിംഗ് ജോര്‍ദ്ദാനില്‍ നടന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സിനിമയുടെ ജോര്‍ദ്ദാനിലെ ചിത്രീകരണം അവസാനിച്ചതായി പൃഥ്വി അറിയിച്ചിരുന്നത്.

തുടര്‍ന്ന് നാട്ടിലേക്ക് വരാനുളള ഒരുക്കത്തിലായിരുന്നു സിനിമാ സംഘം. തുടര്‍ന്ന് ജോര്‍ദ്ദാന്‍ വിമാനത്താവളത്തിലെ ഹോട്ടലിലായിരുന്നു ഇവര്‍ കഴിഞ്ഞത്. ഇന്ന് രാവിലെയാണ് കൊച്ചിന്‍ എയര്‍പോട്ടില്‍ ആടുജീവിതം ടീം എത്തിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ സംഘം തുടര്‍ന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു. കോവിഡ് പരിശോധനകള്‍ക്ക് ശേഷമാണ് സിനിമാ സംഘം പുറത്തേക്ക് വന്നത്.

വീട്ടിലേക്ക് പോവാതെ നഗരത്തിലെ സ്വകാര്യ ഹോട്ടലുകളിലായിരിക്കും ഇവര്‍ കഴിയുക. ഇതിനുളള സൗകര്യങ്ങള്‍ ആദ്യമേ ഒരുക്കിവെച്ചിരുന്നു. അവിടെ ഐസോലേഷന്‍
റൂമുകളിലായി സംഘം താമസിക്കും. കൃത്യമായ സാമുഹിക അകലം പാലിച്ചുകൊണ്ടുളള ക്വാറന്റൈന്‍ ആയിരിക്കും ഇവിടെ ഉണ്ടാവുക. അതേസമയം പൃഥ്വിരാജ് നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം ഭാര്യ സുപ്രിയ മേനോനും പങ്കുവെച്ചിരുന്നു.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു പൃഥ്വി എത്തിയതിനെക്കുറിച്ച് സുപ്രിയ കുറിച്ചത്. "ഏതാണ്ട് മൂന്ന് മാസത്തിന് ശേഷം പൃഥ്വിരാജും ആടുജീവിതം സംഘവും കേരളത്തിലെത്തി. നിര്‍ദ്ദേശമനുസരിച്ചുളള ക്വാറന്റൈന്‍ കേന്ദ്രത്തില്‍ അവര്‍ നീരീക്ഷണത്തില്‍ കഴിയും. നീണ്ട കാത്തിരിപ്പായിരുന്നു ഇത്. പക്ഷേ ഓരോരുത്തരോടും ഈ തിരിച്ചുവരവിന് സഹായിച്ച എല്ലാ അധികാരികളോടും ഞങ്ങള്‍ക്കുളള നന്ദി രേഖപ്പെടുത്തുന്നു.
Recommended Video

ജോര്‍ദ്ദാനിലെ ചിത്രീകരണത്തിന് പിന്നാലെ അള്‍ജീരിയയിലും ആടുജീവിതത്തിന്റെ ഷൂട്ടിംഗുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞ ശേഷമാകും സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുക. കേരളത്തിലെ ഷെഡ്യൂളിന് ശേഷമായിരുന്നു പൃഥ്വിയും സംഘവും ജോര്‍ദ്ദാനിലേക്ക് പോയത്. വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് സംവിധായകന്‍ ബ്ലെസി സിനിമ ആരംഭിച്ചിരുന്നത്.


Click it and Unblock the Notifications