പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്ത് സുപ്രിയ മേനോന്‍! ശ്രദ്ധേയമായി പുതിയ പോസ്റ്റ്
മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ് സുകുമാരന്‍. അടുത്തിടെ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി പൃഥ്വി മോളിവുഡില്‍ മുന്നേറിയിരുന്നു. അയ്യപ്പനും കോശിക്കും പിന്നാലെയാണ് ആടുജീവിതം ഷൂട്ടിംഗിനായി പൃഥ്വി ജോര്‍ദ്ദാനിലേക്ക് പോയത്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.
ചിത്രത്തിന് വേണ്ടി നേരത്തെ 30 കിലോയോളം ശരീര ഭാരമാണ് പൃഥ്വി കുറച്ചത്. കൊറോണ വൈറസ് ഭീതിക്കിടെയിലും സിനിമയുടെ ഷൂട്ടിംഗ് നേരത്തെ നടന്നിരുന്നു. എന്നാല്‍ പിന്നീട് വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ജോര്‍ദ്ദാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് വിസ സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമാണ് അണിയറക്കാര്‍ക്ക് ജോര്‍ദാനില്‍ തന്നെ തുടരാന്‍ സാധിച്ചത്. അതേസമയം പൃഥ്വിരാജിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഭാര്യ സുപ്രിയ മേനോന്‍. കൊറോണ കാലത്ത് താരപത്‌നിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു. പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്ന ഹാഷ്ടാഗിനൊപ്പമാണ് സുപ്രിയയുടെ പോസ്റ്റ് വന്നിരിക്കുന്നത്.

രോഗത്തിന്റെയും, മരണത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുന്ന അസ്വസ്ഥതയുടെ ഈ കാലത്ത് പ്രതീക്ഷയുടെ ചെറുകണവുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവില്ല്. മുകളില്‍ നിന്നുളള അടയാളമാണോ ഇത്?. സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം സുപ്രിയ മേനോന്റെ പുതിയ പോസ്റ്റ് പൃഥ്വി ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

നടന്‍ സുരക്ഷിതനായി തിരിച്ചെത്തുമെന്നുളള ആശ്വാസ വാക്കുകളുമായിട്ടാണ് ആരാധകര്‍ എത്തിയത്. വിഷമകരമായ ഈ കാലവും കടന്നുപോവുമെന്ന കമന്റുകളും സുപ്രിയ മേനോന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയായി വന്നു. നേരത്തെ ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണെന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

എല്ലാവരോടും സുരക്ഷിതരായി ഇരിക്കാനും ഇതൊക്കെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളാണെന്നും പൃഥ്വി പറഞ്ഞിരുന്നു. ഒറ്റക്കെട്ടായി ചിന്തിക്കുകയും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയം. ഇഷ്ടപ്പെട്ടവരില്‍ നിന്ന് പോലും അകലം പാലിക്കേണ്ട സമയം. ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വെല്ലുവിളിയെ ലോകം അഭിമുഖീകരിച്ച് കൊണ്ടിരിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചും സ്വയം ശുചിയായി സൂക്ഷിച്ചും മാത്രമേ നമുക്കതിനെ പ്രതിരോധിക്കാന്‍ കഴിയു. പൃഥ്വി മുന്‍പ് പറഞ്ഞ വാക്കുകളാണിവ.

നേരത്തെ ആടുജീവിതത്തിനായി വലിയ തയ്യാറെടുപ്പുകളായിരുന്നു പൃഥ്വി നടത്തിയത്. ശരീരഭാരം കുറയ്ക്കാന്‍ സിനിമയില്‍ നിന്നും മൂന്ന് മാസത്തെ ഇടവേള എടുത്തിരുന്നു താരം. ആടുജീവിതത്തിലെ നജീബിന്റെ ദുരിത കാലഘട്ടം അവതരിപ്പിക്കാനായിട്ടാണ് പൃഥ്വി നേരത്തെ വണ്ണം കുറച്ചത്. പൃഥ്വിയുടെ ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം.


Click it and Unblock the Notifications











