twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പൃഥ്വിയെ സഹോദര തുല്യനായി കണ്ട സച്ചി'! വികാരഭരിതയായി സുപ്രിയയുടെ കുറിപ്പ്‌

    By Prashant V R
    |

    സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിടവാങ്ങല്‍ സിനിമാ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. ഈ വര്‍ഷമാദ്യം അയ്യപ്പനും കോശിയും ചിത്രത്തിന്റെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിയിരുന്നു സംവിധായകന്‍. പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

    സിനിമകള്‍ക്ക് പുറമെ പൃഥ്വിരാജുമായി വൃക്തി ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച ആളായിരുന്നു സച്ചി. പൃഥ്വിയുമൊത്ത് നിരവധി സിനിമകളില്‍ അദ്ദേഹം ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. തന്റെ ആദ്യ സംവിധാന സംരംഭമായ അനാര്‍ക്കലി പൃഥ്വിയെ നായകനാക്കിയാണ് സച്ചി ഒരുക്കിയത്. അനാര്‍ക്കലിക്ക് ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരുന്നത്.

    സച്ചിയുടെ വിയോഗത്തിന് പിന്നാലെ

    സച്ചിയുടെ വിയോഗത്തിന് പിന്നാലെ പൃഥ്വിയുടെ ഭാര്യ സുപ്രിയയുടെതായി വന്ന വികാരനിര്‍ഭര കുറിപ്പ് വൈറലായിരുന്നു. പൃഥ്വിരാജിനെ സഹോദര തുല്യനായിട്ടാണ് സച്ചി കണ്ടിരുന്നതെന്ന് സുപ്രിയ പറയുന്നു. കഴിഞ്ഞ വര്‍ഷം സച്ചി തിരക്കഥ എഴുതിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രം നിര്‍മ്മിച്ചിരുന്നത് സുപ്രിയ ആയിരുന്നു. പൃഥ്വിയും സുരാജ് വെഞ്ഞാറമൂടും മുഖ്യ വേഷങ്ങളിലെത്തിയ ഈ ചിത്രവും തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.

    Recommended Video

    Stars including Dileep, Prithviraj and Biju Menon attended Director Sachy's funeral
    സുപ്രിയയുടെ വാക്കുകളിലേക്ക്

    സുപ്രിയയുടെ വാക്കുകളിലേക്ക് : ഒരു എഴുത്തുകാരന്‍ വിടപറയുമ്പോള്‍ ഒരാള്‍ എന്താണ് എഴുതുക. രാജുവിന്റെ അടുത്ത സുഹൃത്തും കഥാകാരനും എന്ന നിലയില്‍ അറിയാമായിരുന്നെങ്കിലും ഡ്രൈവിംഗ് ലൈസന്‍സിന്റെ നിര്‍മ്മാണ സമയത്താണ് സച്ചിയെ അടുത്ത് പരിചയപ്പെടുന്നത്. കഥകളുടെ വലിയൊരു ശേഖരമായിരുന്നു സച്ചി.

    23 വര്‍ഷം മുന്‍പുളള ഒരു ജൂണിലാണ് ഇത്തരത്തില്‍ ഒരു വേദന ഞാന്‍ അനുഭവിച്ചത്! സച്ചിയെക്കുറിച്ച് പൃഥ്വി23 വര്‍ഷം മുന്‍പുളള ഒരു ജൂണിലാണ് ഇത്തരത്തില്‍ ഒരു വേദന ഞാന്‍ അനുഭവിച്ചത്! സച്ചിയെക്കുറിച്ച് പൃഥ്വി

    ആരും കേട്ടിട്ടില്ലാത്ത

    ആരും കേട്ടിട്ടില്ലാത്ത മനോഹരമായ ഒട്ടേറെ കഥകള്‍ ആ കൂട്ടത്തിലുണ്ട്. കുടുംബത്തിനും ബന്ധുക്കള്‍ക്കുമൊപ്പം മലയാള സിനിമയ്ക്കും തീരാ നാഷ്ടമാണ് സച്ചിയുടെ വേര്‍പ്പാട്. സൃഷ്ടിച്ച കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും സച്ചിയെ എന്നും നമ്മള്‍ ഓര്‍മ്മിക്കും. ഞങ്ങളെല്ലാവരും ഒരുപാട് നിങ്ങളെ മിസ് ചെയ്യും.

    അയ്യപ്പന്‍ നായരായി ലാലേട്ടനെ മനസില്‍ കണ്ട സച്ചി! ആ റോള്‍ ബിജു മേനോനിലേക്ക് എത്തിയത് ഇങ്ങനെഅയ്യപ്പന്‍ നായരായി ലാലേട്ടനെ മനസില്‍ കണ്ട സച്ചി! ആ റോള്‍ ബിജു മേനോനിലേക്ക് എത്തിയത് ഇങ്ങനെ

    പ്രത്യേകിച്ചും

    പ്രത്യേകിച്ചും നിങ്ങള്‍ കുഞ്ഞനുജനായി കരുതിയ രാജു. നിങ്ങള്‍ എഴുതിയ ഓരോ വരികളിലൂടെയും സച്ചിയെന്ന വെളിച്ചം എന്നും നിലനില്‍ക്കും. പ്രിയ സച്ചി സമാധാനത്തോടെ വിശ്രമിക്കൂക. ഈ പ്രയാസകരമായ സമയങ്ങളില്‍ നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും ഇത് താങ്ങാനുളള ശക്തി കണ്ടെത്തട്ടെ. സുപ്രിയ മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുറിപ്പിനൊപ്പം അയ്യപ്പനും കോശിയും സമയത്ത് എടുത്ത സച്ചിയുടെയും പൃഥ്വിരാജിന്റെയും ഒപു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സുപ്രിയ എത്തിയത്. സച്ചിയുടെ വിയോഗത്തിന് പിന്നാലെ പൃഥ്വിയുടെതായി വന്ന വികാരനിര്‍ഭര കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്റെ ഒരു ഭാഗമാണ് നിങ്ങള്‍ക്കൊപ്പം ഇന്നുപോയതെന്നാണ് സച്ചിയെക്കുറിച്ച് പൃഥ്വി കുറിച്ചിരുന്നത്.

    സച്ചിയെ ബിജു മേനോനാണ് പരിചയപ്പെടുത്തിയത്! പാവം ബിജുവിന്റെ ചങ്ക് തകര്‍ന്നിട്ടുണ്ടാവും,വൈറല്‍ കുറിപ്പ്സച്ചിയെ ബിജു മേനോനാണ് പരിചയപ്പെടുത്തിയത്! പാവം ബിജുവിന്റെ ചങ്ക് തകര്‍ന്നിട്ടുണ്ടാവും,വൈറല്‍ കുറിപ്പ്

    Read more about: sachi prithviraj supriya
    English summary
    supriya menon prithviraj's heartfelt note about sachy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X