അത്താഴ വിരുന്നിനായി ക്ഷണിച്ച ഷെഫ് മോഹന്‍ലാല്‍! ലാലേട്ടന്റെ കുക്കിംഗിനെക്കുറിച്ച് സുപ്രിയ മേനോന്‍

By Midhun Raj

ലൂസിഫറിന്റെ വമ്പന്‍ വിജയത്തിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ വിജയം ഇരുവരുടെയും കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. 200 കോടി ക്ലബില്‍ എത്തിയ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായിട്ടാണ് മാറിയത്. ലൂസിഫറിന് ശേഷവും താരങ്ങളുടെ പുതിയ വിശേഷങ്ങളറിയാനെല്ലാം വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്.

കുടുംബത്തിനൊപ്പവും ലൂസിഫറിന്റെ വിജയം ഇരുവരും ആഘോഷിച്ചിരുന്നു. തുടര്‍ന്ന് ലാലേട്ടന്റെയും പൃഥ്വിയുടെയും കുടുംബം ഒരുമിച്ചുളള ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. മോഹന്‍ലാലിനെയും പൃഥ്വിയെയും പോലെ തന്നെ ഭാര്യമാരായ സുചിത്ര മോഹന്‍ലാലും സുപ്രിയയും അടുത്ത സുഹൃത്തുക്കളാണ്.

അടുത്തിടെ നടന്ന

അടുത്തിടെ നടന്ന ആശീര്‍വാദത്തോടെ മോഹന്‍ലാല്‍ എന്ന പരിപാടിയില്‍ എല്ലാവരും കൂടി ഒരുമിച്ചായിരുന്നു പങ്കെടുത്തിരുന്നത്. സുചിത്രയ്‌ക്കൊപ്പമുളള ചിത്രം സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സുപ്രിയ മേനോന്റെതായി വന്ന പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മോഹന്‍ലാലിനു സുചിത്രയ്ക്കും ഒപ്പമുളള പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സുപ്രിയ എത്തിയിരുന്നത്.

രാത്രി അത്താഴത്തിനായി

രാത്രി അത്താഴത്തിനായി ലാലേട്ടനും ഭാര്യയും തന്നെ ക്ഷണിച്ചതിന്റെ സന്തോഷമാണ് സുപ്രിയ മേനോന്‍ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് മോഹന്‍ലാല്‍. തികഞ്ഞ ഭക്ഷണപ്രിയനായ അദ്ദേഹത്തെക്കുറിച്ച് പലപ്പോഴും അടുത്ത സുഹൃത്തുകളെല്ലാം തന്നെ മനസ് തുറക്കാറുണ്ട്. ഭക്ഷണ പ്രിയന്‍ മാത്രമല്ല. നല്ലൊരു ഷെഫ് കൂടിയാണ് താരമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

സുപ്രിയയുടെ പോസ്റ്റിന് പിന്നാലെ

സുപ്രിയയുടെ പോസ്റ്റിന് പിന്നാലെ എന്തായിരുന്നു ലാലേട്ടന്‍ ഉണ്ടാക്കി തന്നതെന്ന് ആരാധകര്‍ തിരക്കിയിരുന്നു. അദ്ദേഹം നല്ല കുക്കാണോ? എന്ന ആരാധകന്റെ ചോദ്യത്തിന് അതെ, മോഹന്‍ലാല്‍ എന്ന നടനോളം തന്നെ പാചകത്തിലും അദ്ദേഹം മികവു പുലര്‍ത്തുന്നു എന്നായിരുന്നു സുപ്രിയയുടെ മറുപടി. നാടന്‍ ചെമ്മീന്‍. കണവ പൊരിച്ചത്. ഉണക്കമീന്‍ തുടങ്ങി സ്വാദിഷ്ടമായ നിരവധി വിഭവങ്ങളാണ് അദ്ദേഹം ഉണ്ടാക്കി തന്നതെന്ന് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പോസ്റ്റിനൊപ്പം

പോസ്റ്റിനൊപ്പം കുറച്ച് ഹാഷ്ടാഗുകളും സുപ്രിയ മേനോന്‍ പൃഥ്വിരാജ് കുറിച്ചിരുന്നു.#AboutLastNight,#AmazingFood,#EvenBetterCompan ,#LalettanSuchiChechi, MissedYouPrithvi എന്നിങ്ങനെയായിരുന്നു സുപ്രിയ കുറിച്ച ഹാഷ്ടാഗുകള്‍. പൃഥ്വിയുടെ ഭാര്യ പങ്കുവെച്ച എറ്റവും പുതിയ ചിത്രം ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരുന്നു. മുന്‍പും സുപ്രിയയുടെതായി വന്ന മിക്ക ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും ശ്രദ്ധേയമായി മാറിയിരുന്നു.

Read more about: mohanlal supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X