അല്ലിയെ തോളത്ത് എടുക്കുമ്പോള്‍ രണ്ടാമത്തെ കുഞ്ഞിന് എല്ലാം അത്ഭുതം! സുപ്രിയ മേനോന്റെ പോസ്റ്റ് വൈറല്‍
മലയാളികളുടെ ഒന്നടങ്കം പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയയും. തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ആടുജീവിതം ചിത്രീകരണം കഴിഞ്ഞ് അടുത്തിടെയാണ് പൃഥ്വി നാട്ടിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് ക്വാറന്റൈനീല്‍ കഴിഞ്ഞ ശേഷം വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. പൃഥ്വി മടങ്ങിയെത്തിന്റെ സന്തോഷം മുന്‍പ് സുപ്രിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
അന്ന് പൃഥ്വിക്കും അല്ലിക്കുമൊപ്പമുളള സുപ്രിയയുടെ കുടുംബ ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തിരുന്നു. ദാദ തിരിച്ചെത്തിയതില്‍ അല്ലിക്കാണ് കൂടൂതല്‍ സന്തോഷമെന്നും മുന്‍പ് സുപ്രിയ പറഞ്ഞിരുന്നു. ലോക് ഡൗണ്‍ കാലത്ത് അല്ലിയുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിയും സുപ്രിയയും എപ്പോഴും എത്താറുണ്ട്. അഞ്ചു വയസുകാരിയായ അലംകൃതയും ഇവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലെ താരമാണ്.

മകളെ കുറിച്ചുളള പൃഥ്വിയുടെയും സുപ്രിയയുടെയും മിക്ക പോസ്റ്റുകളും ശ്രദ്ധേയമാകാറുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് അച്ഛനും അമ്മയും തന്റെ വീട്ടില്‍ പാലിക്കേണ്ട നിബന്ധനകളെ കുറിച്ച് അല്ലി തുറന്നെഴുതിയിരുന്നു. അല്ലിയുടെ കൈപ്പടയില്‍ എഴുതിയ കുഞ്ഞുകുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ മുന്‍പ് വൈറലായി മാറിയിരുന്നു. ഫോണില്‍ കളിക്കരുതെന്നും താന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ശ്രദ്ധിക്കണമെന്നും തനിക്ക് വേണ്ടി കൈയ്യടിക്കണമെന്നും താരപുത്രി അന്ന് കുറിച്ചിരുന്നു.
Recommended Video

അല്ലിയുടെ വീട്ടില്‍ താമസിക്കണമെങ്കില്‍ ദാദയും മമ്മിയും ഈ നിബന്ധനകള്‍ പാലിച്ചേ പറ്റൂവെന്നും അല്ലി കുറിച്ചിരുന്നു. പിന്നാലെ താരപുത്രിക്ക് പിന്തുണയുമായി ആരാധകരും എത്തിയിരുന്നു. അതേസമയം സുപ്രിയ മേനോന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണ അലംകൃതയെ എടുത്തുനില്‍ക്കുന്ന ഒരു ചിത്രമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.

അഞ്ചു വയസുകാരിയായ അല്ലിക്കിപ്പോള്‍ അമ്മയോളം ഉയരം വെച്ചിരിക്കുന്നു. അല്ലി വൈകാതെ അമ്മയെക്കാളും ഉയരം വെക്കും ആദ്യത്തെ കുഞ്ഞായ അല്ലിയെ തോളത്തെടുക്കുമ്പോള്‍ രണ്ടാമത്തെ കുഞ്ഞ് എല്ലാം അത്ഭുതത്തോടെ നോക്കി നില്‍ക്കുന്നു. ഡാഡ ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലുമാണെന്ന് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം രണ്ടാമത്തെ കുഞ്ഞെന്ന് സുപ്രിയ പറഞ്ഞത് വീട്ടിലെ വളര്‍ത്തുനായ ആയ സൊറോയെ കുറിച്ചാണ്. പൃഥ്വിരാജ് ജോര്‍ദ്ദാനില്‍ നിന്നും തിരിച്ചെത്തിയ ശേഷമാണ് സോറെയും സോഷ്യല്‍ മീഡിയയില്‍ എത്തി തുടങ്ങിയത്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ആണ് സൊറോ. സൊറോ വീട്ടില്‍ എത്തിയത് മുതലുളള ചിത്രങ്ങളെല്ലാം മുന്‍പും പൃഥ്വിയും സുപ്രിയയും തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു

ആടുജീവിതം ചിത്രീകരണത്തിന് പിന്നാലെ ഫിറ്റ്‌നെസ് വീണ്ടെടുത്തതിന്റെ ചിത്രങ്ങളും പൃഥ്വിരാജ് മുന്‍പ് പങ്കുവെച്ചിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വി ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആടുജീവിതത്തിന് പുറമെ കൈനിറയെ ചിത്രങ്ങള്‍ പൃഥ്വിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications