അലംകൃത കാത്തിരുന്ന സന്തോഷ നിമിഷം എത്തി, പങ്കുവെച്ച് സുപ്രിയ മേനോന്‍ പൃഥ്വിരാജ്
പൃഥ്വിരാജ് സുകുമാരന്റെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച് നടന്‍ എത്താറുണ്ട്. പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയയും മകള്‍ അലംകൃതയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. അടുത്തിടെ മാലിദ്വീപില്‍ നിന്നുളള ഇവരുടെ അവധി ആഘോഷ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം
പൃഥ്വിയും സുപ്രിയയും പങ്കുവെക്കാറുളള അലംകൃതയുടെ വിശേഷങ്ങളെല്ലാം ശ്രദ്ധേയമാവാറുണ്ട്. മകള്‍ വരച്ച ചിത്രങ്ങളെല്ലാം നടന്‍ മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അലംകൃതയുടെ ചിത്രങ്ങള്‍ താരദമ്പതികള്‍ അധികം പങ്കുവെക്കാറില്ല. അല്ലിയുടെ പിറന്നാളിന് മാത്രമാണ് പൃഥ്വിയും സുപ്രിയയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുളളത്.

താരപുത്രിമാരില്‍ ഏറെ ആരാധകരുളള മകളാണ് പൃഥ്വിയുടെ അല്ലി. കഴിഞ്ഞ ദിവസം അല്ലിയുടെ ഒരു ആഗ്രഹത്തെ കുറിച്ച് പറഞ്ഞ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. സിറിയന്‍ നീന്തല്‍ താരം യുസ്ര മര്‍ദിനിയോടുളള ആരാധനകൊണ്ട് സിറിയയില്‍ പോകണം എന്നാണ് ഡാഡയോടും മമ്മയോടും അല്ലി ആഗ്രഹം പറഞ്ഞത്.

രാത്രി ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ആയിരുന്നു അല്ലി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. പിന്നാലെ സുപ്രിയ ഇക്കാര്യം യുസ്ര മര്‍ദിനിയെ മെസേജിലൂടെ അറിയിച്ചു. ഇതിന് ഉടന്‍ മറുപടി ലഭിക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ യുസ്രയുമായുളള ചാറ്റിന്‌റ സ്‌ക്രീന്‍ ഷോട്ട് സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം യുസ്രയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുളള ഒരു കുറിപ്പും സുപ്രിയയുടെതായി വന്നു.

അല്ലിയുടെ ദിവസം ഇത്രയും മനോഹരമാക്കിയതിന് നന്ദി യുസ്ര മര്‍ദിനി. നിങ്ങളുടെ മെസേജും ശബ്ദ സന്ദേശവും ലഭിച്ചുവെന്ന് തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും താന്‍ ഏറെ സന്തോഷത്തിലും ആവേശത്തിലും ആണെന്ന് അല്ലി പറയുകയും ചെയ്തു, നിങ്ങളെ ഒരു ദിവസം കാണാമെന്ന് അല്ലി പ്രതീക്ഷിക്കുന്നു. നിരവധി പെണ്‍കുട്ടികളെ പ്രചോദിപ്പിച്ചതിന് ഒരിക്കല്‍ കൂടി നന്ദി. സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ച് സുപ്രിയ മേനോന്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.

പിന്നാലെ സുപ്രിയയുടെ പോസ്റ്റിന് താഴെ കമന്റുമായി യുസ്ര മര്‍ദിനിയും എത്തി. ചെറുപ്പം മുതല്‍ ഇന്ത്യന്‍ സിനിമകളുടെ ആരാധികയായിരുന്നു താനെന്നും കുടുംബത്തോടൊപ്പം ധാരാളം ഇന്ത്യന്‍ ചിത്രങ്ങള്‍ കണ്ടിരുന്നെന്നും യുസ്ര കമന്റ് ചെയ്തു. അടുത്തിടെയാണ് അല്ലിയ്ക്ക് കൂട്ടായി വളര്‍ത്തുനായ സോറോ എത്തിയത്. സോറോയുടെ വിശേഷങ്ങളും സുപ്രിയയും പൃഥ്വിയും പങ്കുവെക്കാറുണ്ട്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ മുന്നേറുന്ന താരമാണ് പൃഥ്വിരാജ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തുടര്‍ച്ചയായുളള വിജയ സിനിമകള്‍ നടന് ലഭിച്ചിരുന്നു. അഭിനയത്തിനൊപ്പം സിനിമകള്‍ നിര്‍മ്മിച്ചും പൃഥ്വി സജീവമാണ്. കൂടാതെ സംവിധായകനായുളള പൃഥ്വി ചിത്രം ലൂസിഫര്‍ 2 എമ്പുരാനായും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications











