എന്റെ മകള്‍ ഇന്ന് വായനയുടെ തിരക്കിലാണ്, അലംകൃതയുടെ പുതിയ ചിത്രവുമായി സുപ്രിയ

By Midhun Raj

പൃഥ്വിരാജ് സുകുമാരന്‌റെയും കുടുംബത്തിന്‌റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സിനിമാതിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് നടന്‍. പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയ മേനോനും മകള്‍ അലംകൃതയുമാക്കെ വാര്‍ത്തകളില്‍ നിറയാറുണ്ട്. തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വി.

നടി ഷംനാ കാസിമിന്‌റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍, കാണാം

അഭിനയത്തിന് പുറമെ സംവിധായകനായുളള നടന്‌റെ ആദ്യ ചിത്രത്തിനും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. കൈനിറയെ ചിത്രങ്ങളുമായാണ് നിലവില്‍ നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. അതേസമയം തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാനും സമയം കണ്ടെത്താറുണ്ട് താരം. പൃഥ്വിക്ക് പുറമെ സുപ്രിയയും പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ട്.

സുപ്രിയ പങ്കുവെക്കാറുളള

സുപ്രിയ പങ്കുവെക്കാറുളള അലംകൃതയുടെ വിശേഷങ്ങളെല്ലാം മിക്കപ്പോഴും ശ്രദ്ധേയമാകാറുണ്ട്. അല്ലിയുടെ കുറിപ്പുകളും പെന്‍സില്‍ ഡ്രോയിംഗ്‌സുമെല്ലാം മുന്‍പ് സുപ്രിയ പങ്കുവെച്ചിരുന്നു. വായനയിലും വലിയ താല്‍പര്യമുളള താരപുത്രിയാണ് അല്ലി. മുന്‍പ് ഒരു കായിക താരത്തിന്‌റെ ജീവിതകഥ വായിച്ച് അവരെ നേരിട്ട് കാണണമെന്ന ആഗ്രഹം അലംകൃത സുപ്രിയയോടും പൃഥ്വിരാജിനോടും പറഞ്ഞിരുന്നു.

സിറിയന്‍ നീന്തല്‍ താരം

സിറിയന്‍ നീന്തല്‍ താരം യുസ്ര മര്‍ദിനിയോടുളള ആരാധനയാണ് അല്ലി അന്ന് തുറന്നുപറഞ്ഞത്. ഇത് ഇന്‍സ്റ്റഗ്രാമിലൂടെ യുസ്രയെ സുപ്രിയ നേരിട്ട് അറിയിക്കുകയും അതിന് മറുപടി ലഭിക്കുകയും ചെയ്തിരുന്നു. അതേസമയം അലംകൃതയെ കുറിച്ചുളള സുപ്രിയ മേനോന്റെ എറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇത്തവണ ഞായറാഴ്ച പുസ്തകം വായിക്കുന്ന തിരക്കിലാണ് അല്ലിയുളളത്.

വേനലവധി കൂടി വരുന്നതിന്‌റെ

വേനലവധി കൂടി വരുന്നതിന്‌റെ സന്തോഷവും താരപുത്രിക്കുണ്ട്. എന്റെ മകള്‍ പുസ്തകം വായിക്കുന്ന തിരക്കിലാണ്, നിങ്ങളുടെ മകള്‍ എന്തെടുക്കുകയാണ് എന്ന് കുറിച്ചുകൊണ്ടാണ് സുപ്രിയ അല്ലിയുടെ പുതിയ ചിത്രം ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അല്ലി ഇരിക്കുന്നതിന് താഴെ ഇവരുടെ വളര്‍ത്തുനായ സോറോയെയും കാണാം.

അതേസമയം നിരവധി പേരാണ്

അതേസമയം നിരവധി പേരാണ് അലംകൃതയുടെ പുതിയ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. അല്ലിയുടെ മുഖം കാണിക്കാത്ത ചിത്രങ്ങളാണ് മിക്കപ്പോഴും പൃഥ്വിരാജും സുപ്രിയയും പങ്കുവെക്കാറുളളത്. മകളുടെ ജന്മദിനത്തില്‍ മാത്രമാണ് അവളുടെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുളളത്.

അതേസമയം പൃഥ്വിക്കൊപ്പം

അതേസമയം പൃഥ്വിക്കൊപ്പം നിര്‍മ്മാണ രംഗത്ത് സുപ്രിയയും എത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‌റെ ബാനറിലാണ് ഇരുവരും സിനിമകള്‍ നിര്‍മ്മിക്കാറുളളത്. നയന്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സിനിമകളാണ് ഇവരുടെ ബാനറില്‍ പുറത്തിറങ്ങിയ സിനിമ. കൂടാതെ പുതിയ സിനിമകളും പൃഥ്വിയും സുപ്രിയയും നിര്‍മ്മിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും അഭിനയിച്ച താരമാണ് പൃഥ്വിരാജ്. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ 2019ലാണ് പുറത്തിറങ്ങിയത്. ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയമായതിന് പിന്നാലെ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനും നടന്‍ പ്രഖ്യാപിച്ചു.

Read more about: prithviraj supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X