Just In
- 50 min ago
എങ്ങനെ വീട്ടിൽ ചെന്ന് കയറും, മക്കളൊക്കെ ഇല്ലേ, ബിഗ് ബോസിന്റെ നിലപാട് ഹൗസിൽ ചർച്ചയാകുന്നു...
- 1 hr ago
പുറത്താക്കിയവര്‍ തിരിച്ച് വരുമോ? ഫിറോസ് ഖാനും സജ്നയും കേക്കും വാങ്ങി വരുമോ എന്ന ആശങ്കയില്‍ സൂര്യ
- 9 hrs ago
കേശുവായുളള മേക്കോവറില്‍ ഞെട്ടിച്ച് ദിലീപ്, ട്രെന്‍ഡിംഗായി പുതിയ പോസ്റ്റര്‍
- 9 hrs ago
കാളിദാസ് ജയറാമിന്റെ നായികയായി നമിത, രജനി ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
Don't Miss!
- Automobiles
കാർ കമ്പത്തിൽ പൃഥ്വിയോടൊപ്പം തന്നെ ഭാര്യയും; പുത്തൻ ടാറ്റ സഫാരി സ്വന്തമാക്കി സുപ്രിയ
- News
തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായി പെരുമാറുന്നു: പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്
- Lifestyle
മേടമാസം നക്ഷത്രഫലം: ഈ നാളുകാര്‍ക്ക് വിജയം അനുകൂലമാകുന്ന കാലം
- Sports
IPL 2021: വിക്കറ്റ് പോയി, കട്ടക്കലിപ്പില്‍ കസേര തട്ടിയിട്ട് കോലി, താക്കീത് നല്കി ബിസിസിഐ
- Finance
ഫോറെക്സ് ട്രേഡിംഗ്; എന്ത്? എങ്ങനെ?
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നസ്രിയ്ക്കും അമാലിനുമൊപ്പമുളള ഡേ ഔട്ട്, ചിത്രങ്ങള്‍ പങ്കുവെച്ച് സുപ്രിയ മേനോന്
സിനിമകള്‍ക്കൊപ്പം വ്യക്തി ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജും ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും. ഇവര്‍ക്കൊപ്പം ഭാര്യമാരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. നസ്രിയ, സുപ്രിയ, അമാല്‍ തുടങ്ങിയ താരപത്നിമാര്‍ ഒരുമിച്ചുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇടയ്ക്കിടെ ഇവര്‍ വീടുകളിലും പുറത്തുമായി എല്ലാം ഒത്തുകൂടാറുണ്ട്. ഇന്ന് നസ്രിയയ്ക്കും അമാലിനുമൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴുളള ഒരു ചിത്രം സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരുന്നു.
സുപ്രിയയ്ക്ക് പുറമെ നസ്രിയയും ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു. കൂടെ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചതിന് പിന്നാലെയാണ് പൃഥ്വിയും നസ്രിയയും അടുത്ത സുഹൃത്തുക്കളായത്. അനിയത്തി ഇല്ലാത്ത തനിക്ക് നസ്രിയ സ്വന്തം അനിയത്തിയെ പോലെയാണെന്ന് പൃഥ്വി മുന്‍പ് പറഞ്ഞിരുന്നു. വിവാഹ ശേഷമുളള നസ്രിയയുടെ തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു കൂടെ. കോവിഡ് കാലത്താണ് ദുല്‍ഖര്‍ സല്‍മാനും പൃഥ്വിയും അടുത്ത സുഹൃത്തുക്കളായത്. ആടുജീവിതം ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദ്ദാനില്‍ കുടുങ്ങിയപ്പോള്‍ ദുല്‍ഖര്‍ പൃഥ്വിയെ കാര്യങ്ങള്‍ വിളിച്ച് അന്വേഷിച്ചിരുന്നു.
ഗ്ലാമര്‍ ലുക്കില്‍ അര്ജുന് റെഡ്ഡി നായിക, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം.
തുടര്‍ന്ന് നാട്ടിലെത്തിയപ്പോള്‍ ഇരുവരും ഒത്തുകൂടി. അന്ന് ദുല്‍ഖറിന് പൃഥ്വി ഒരുക്കിയ പിറന്നാള്‍ സര്‍പ്രൈസ് ശ്രദ്ധേയമായിരുന്നു. ബാഗ്ലൂര് ഡേയ്സ് സമയം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് ദുല്‍ഖറും നസ്രിയയും. ചിത്രത്തില്‍ കസിന്സായിട്ടാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ബാംഗ്ലൂര്‍ ഡേയ്സിന് പുറമെ ദുല്‍ഖറിന്റെ നായികയായി വായ് മൂടി പേസവും എന്ന തമിഴ് ചിത്രത്തിലും സലാല മൊബെല്‍സ് എന്ന മലയാള ചിത്രത്തിലും നസ്രിയ അഭിനയിച്ചു. ബാംഗ്ലൂര്‍ ഡേയ്സില്‍ തന്നെയാണ് ഫഹദും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.