അല്ലി ആഗ്രഹിച്ച സമ്മാനം വീട്ടിലെത്തി, സുപ്രിയ പങ്കുവെച്ച ചിത്രം വൈറല്‍
സിനിമാ തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെക്കാറുളള താരമാണ് പൃഥ്വിരാജ്. നടനൊപ്പം ഭാര്യ സുപ്രിയയും മകള്‍ അലംകൃതയുമെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ടവരാണ്. നിലവില്‍ മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന നടന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തുടര്‍ച്ചയായ വിജയ ചിത്രങ്ങളാണ് പൃഥ്വിക്ക് ലഭിച്ചത്. അതേസമയം തിരക്കുകള്‍ക്കിടെ വളരെ കുറച്ചുസമയം മാത്രമാണ് കുടുബത്തിനൊപ്പം നടന് ചെലവഴിക്കാന്‍ സാധിക്കാറുളളത്.
നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം
പൃഥ്വിക്കൊപ്പം സുപ്രിയയും മകള്‍ അല്ലിയുമൊക്കെ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. പൃഥ്വിക്ക് പുറമെ കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ച് സുപ്രിയയും എത്താറുണ്ട്. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന ദമ്പതികള്‍ കൂടിയാണ് ഇരുവരും. അടുത്തിടെ മകള്‍ അല്ലിയുടെതായി സുപ്രിയ പങ്കുവെച്ച വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അല്ലിയുടെ പെയിന്റിങ്ങുകളും എഴുത്തുകളുമെല്ലാം താരപത്‌നി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. വരയ്ക്കാനും എഴുതാനുമൊക്കെ ഏറെ ഇഷ്ടമുളള താരപുത്രിയാണ് അലംകൃത. അടുത്തിടെ സിറിയയില്‍ പോകണം എന്ന ആഗ്രഹം ഡാഡയോടും മമമ്മയോടും അല്ലി പറഞ്ഞിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് സിറിയന്‍ നീന്തല്‍ താരം യുസ്ര മര്‍ദിനിയോടുളള ആരാധനകൊണ്ട് സിറിയയില്‍ പോവണമെന്ന ആഗ്രഹം അല്ലി പറഞ്ഞത്.

തുടര്‍ന്ന് സുപ്രിയ മകളുടെ ആഗ്രഹം യുസ്രയെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയും അതിനുളള മറുപടി ലഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മകളെ കുറിച്ചുളള സുപ്രിയയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധേയമായിരുന്നു. അല്ലിമോള്‍ കാത്തിരുന്ന സമ്മാനം വീട്ടില്‍ എത്തിയ സന്തോഷം പങ്കുവെച്ചാണ് സുപ്രിയ എത്തിയത്.

കഴിഞ്ഞ ക്രിസ്മസിന് അല്ലി പറഞ്ഞ ആഗ്രഹമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. സാന്റയോട് വീട്ടിലെ സോഫയില്‍ വന്നിരുന്ന് ഞാന്‍ പറയുന്നത് കേട്ട് ഒരു സമ്മാനം തരാനായിരുന്നു അലംകൃതയുടെ ആവശ്യം. ഫ്രോസണ്‍ സിനിമയിലെ അന്ന എന്ന പാവയെ ആയിരുന്നു അല്ലിക്ക് വേണ്ടിയിരുന്നത്. ഇത് മുന്‍പേ പറഞ്ഞതാണെങ്കിലും ഫെബ്രുവരി ആയപ്പോള്‍ അല്ലിയുടെ ആവശ്യം നടന്നുകിട്ടി.
Recommended Video

സാന്റ അല്ലി ചോദിച്ചത് പോലെയുളള ഒരു പാവയെ സമ്മാനമായ നല്‍കി. അലി ആ സമ്മാനം കൈപറ്റിയതായി സുപ്രിയ ഇന്‍സ്റ്റയിലൂടെ അറിയിക്കുകയായിരുന്നു. ആവശ്യപ്പെട്ടത് പോലെ ഒരു സുന്ദരി പാവക്കുട്ടിയെ തന്നെയാണ് അല്ലിക്ക് ലഭിച്ചത്. അതേസമയം പൃഥ്വിക്കും സുപ്രിയയ്ക്കുമൊപ്പം അല്ലിയും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. താരപുത്രിമാരില്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുളള താരം കൂടിയാണ് പൃഥ്വിയുടെ മകള്‍. മകളുടെ ചിത്രങ്ങള്‍ അധികം താരദമ്പതികള്‍ പങ്കുവെക്കാറില്ല. അലംകൃതയുടെ പിറന്നാള്‍ സമയത്ത് മാത്രമാണ് അല്ലിയുടെ ചിത്രം പൃഥ്വിയും സുപ്രിയയും പുറത്തുവിടാറുളളത്.


Click it and Unblock the Notifications











