സുപ്രിയക്കൊപ്പമുളള യാത്രയുടെ ചിത്രവുമായി പൃഥ്വി! തനിക്ക് മിസ് ചെയ്യുന്നത് മറ്റൊന്നെന്ന് താരപത്നി

By Midhun Raj

മലയാളികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് ഇരുവരും. അടുത്തിടെയാണ് ജോര്‍ദ്ദാനിലെ ഷൂട്ടിംഗിന് ശേഷം പൃഥ്വി നാട്ടില്‍ തിരിച്ചെത്തിയത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം ഷൂട്ടിംഗിനായിട്ടാണ് പൃഥ്വി ജോര്‍ദ്ദാനിലേക്ക് പോയത്. തുടര്‍ന്ന് രണ്ടര മാസത്തിന് ശേഷമാണ് നടന്‍ തിരിച്ചുവന്നത്. കൊച്ചിയില്‍ എത്തിയ ശേഷം വീട്ടിലേക്ക് പോകാതെ മറ്റൊരിടത്ത് ക്വാറന്‌റൈനീല്‍ കഴിയുകയാണ് താരം.

ക്വാറന്റൈന്‍ സമയത്തുളള ഒരു ചിത്രം അടുത്തിടെ പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തന്റെ ഫിറ്റ്‌നസ് വീണ്ടെടുത്തതിന്റെ ചിത്രമായിരുന്നു പൃഥ്വി നേരത്തെ പോസ്റ്റ് ചെയ്തിരുന്നത്. ആടുജീവിതത്തിനായി നേരത്തെ 30 കിലോയോളം ശരീരഭാരം പൃഥ്വിരാജ് കുറച്ചിരുന്നു. ഡയറ്റിങ്ങും കൂടുതല്‍ സമയം വ്യായാമവും ചെയതുകൊണ്ടാണ് നടന്‍ ശരീര ഭാരം കുറച്ചിരുന്നത്.

ക്വാറന്റൈന്‍ സമയത്ത്

ക്വാറന്റൈന്‍ സമയത്ത് സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ആക്ടീവാകാറുണ്ട് പൃഥ്വി. കഴിഞ്ഞ ദിവസം നടന്‍ പങ്കുവെച്ച ഒരു ത്രോബാക്ക് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭാര്യ സുപ്രിയ മേനോനൊപ്പമുളള യാത്രയുടെ ചിത്രമാണ് നടന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷമാദ്യം നടത്തിയ യൂറോപ്പ് യാത്രയുടെ ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.

സുപ്രിയ

സുപ്രിയ, 2020 ജനുവരിയില്‍ നമ്മള്‍ നടത്തിയ രാജ്യാന്തര ഡ്രൈവ്. മോണ്ട് ബ്ലാന്‍കിലേക്കുളള വഴി മധ്യേ നീണ്ട ഡ്രൈവിംഗിന് ശേഷം സ്വിറ്റ്‌സര്‍ലണ്ട്- ഫ്രാന്‍സ് അതിര്‍ത്തിയില്‍ വിശ്രമം. ആ യാത്രയെ തുടര്‍ന്ന് വര്‍ഷം മുഴുവന്‍ അത്തരം ഐഡിയകളെക്കുറിച്ച് ആലോചിക്കുകയുണ്ടായി. യാത്രാ ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചു.

ലോകം മുഴുവന്‍ വീണ്ടു

ലോകം മുഴുവന്‍ വീണ്ടും സാധാരണ സ്ഥിതിയിലേക്ക് മടങ്ങി വരുമെന്നും സഞ്ചാരികളും പര്യവേഷകരുമെല്ലാം അവരുടെ പ്രിയപ്പെട്ട കാര്യങ്ങളിലേക്ക് ഉടന്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ കമന്റുമായി ഭാര്യ സുപ്രിയ മേനോനും എത്തിയിരുന്നു. തനിക്കും ആ ഡ്രൈവുകള്‍ മിസ് ചെയ്യുന്നുണ്ടെന്നാണ് സുപ്രിയ പറഞ്ഞത്.

എന്നാല്‍ പൃഥ്വിയെ

എന്നാല്‍ പൃഥ്വിയെ കാണാനാവാത്തതാണ് ഇപ്പോള്‍ കൂടുതല്‍ മിസ് ചെയ്യുന്നത്. ഇനിയും ഒരാഴ്ച കൂടി കഴിഞ്ഞെ തമ്മില്‍ കാണാനാവൂ. സുപ്രിയ കുറിച്ചു. നേരത്തെ ഡാഡ നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് മകള്‍ അല്ലിയെന്നും സുപ്രിയ പറഞ്ഞിരുന്നു. പൃഥ്വിരാജ് ഉള്‍പ്പെടെയുളള 58 അംഗ ആടുജീവിതം സംഘമാണ് അടുത്തിടെ കൊച്ചിയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് ഇവരെല്ലാം ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്താന്‍ തങ്ങളെ സഹായിച്ച എല്ലാവര്‍ക്കുമുളള നന്ദി സംവിധായകന്‍ ബ്ലെസി അറിയിക്കുകയും ചെയ്തിരുന്നു. ആടുജീവിതം സംഘം നാട്ടിലെത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായിരുന്നു.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X