'ഇനി വരില്ലെന്ന് അറിയാം.... ഓരോ നിമിഷവും നിങ്ങളെ കുറിച്ചുള്ള ഓർമകളാണ്', അച്ഛനെ കുറിച്ച് സുപ്രിയ

മലയാളത്തിലെ താരപത്നിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വ്യക്തിയാണ് സുപ്രിയ മേനോൻ. ഈ അടുത്ത് ആയിരുന്നു നിർമാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്റെ അച്ഛന്റെ മരണം. കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. സുപ്രിയ ഏക മകളായിരുന്നു. വിവാഹശേഷം അച്ഛനും അമ്മയും സുപ്രിയയ്ക്കൊപ്പം പൃഥ്വിരാജിന്റെ ഷൂട്ടിങ് സെറ്റുകൾ സന്ദർശിക്കാറുണ്ടായിരുന്നു. വിജയകുമാർ മേനോൻ എന്നായിരുന്നു സുപ്രിയയുടെ അച്ഛന്റെ പേര്. എഴുപത്തൊന്നാം വയസിലാണ് അദ്ദേഹം അന്തരിച്ചത്. പാലക്കാട് സ്വദേശിയാണ്.

Supriya Menon,Supriya Menon father, Supriya Menon Prithviraj, Prithviraj news, സുപ്രിയ മേനോൻ, പൃഥ്വിരാജ് സുപ്രിയ, സുപ്രിയ പിതാവ്

അച്ഛൻ രോ​ഗാവസ്ഥയിലായിരുന്നപ്പോൾ സുപ്രിയയായിരുന്നു നോക്കിയതും ചികിത്സിച്ചതും. ഏക മകളായിരുന്നതിനാൽ‌ വലിയൊരു ബന്ധം അച്ഛനുമായി സുപ്രിയയ്ക്കുണ്ടായിരുന്നു. അച്ഛൻ വിട്ടുപിരിഞ്ഞിട്ട് ഒരു മാസം ആയിട്ടും അച്ഛന്റെ ഓർമകളിലാണ് സുപ്രിയ. അച്ഛനെ കുറിച്ച് സുപ്രിയ പങ്കുവെച്ച പുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ബിബിസിയിലെ മാധ്യമപ്രവർത്തകയായിരുന്ന സുപ്രിയ പൃഥ്വിയെ വിവാഹം ചെയ്തതോടെയാണ് മാധ്യമപ്രവർത്തനം ഉപേക്ഷിച്ചത്. ഇപ്പോൾ പൃഥ്വിക്കൊപ്പം സിനിമാ നിർമാണത്തിലും വിതരണത്തിലുമാണ് സുപ്രിയ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

'നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു സിനിമ കാണുമ്പൊൾ ഡാഡി നിങ്ങളെ കുറിച്ച് ഞാൻ ചിന്തിച്ചുപോവുകയാണ്. റേഡിയോയിൽ ഒരു ഗാനം വെയ്ക്കുമ്പോഴും നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം നമ്മൾ കഴിക്കുമ്പോഴും ഞങ്ങൾ നിങ്ങളെ കുറിച്ച് ചിന്തിക്കും. ചികിത്സയിലായിരുന്ന ഹോസ്പിറ്റലിന്റെ വഴിയിലൂടെ വണ്ടി ഓടിക്കുമ്പോൾ ഞാൻ നിങ്ങളെ കുറിച്ച് ചിന്തിക്കുകയാണ് ഡാഡി. അടുത്ത വർഷത്തേക്ക് പുതിയ പ്ലാൻസ് ഉണ്ടാക്കുമ്പോഴും ഡാഡി ഞാൻ നിങ്ങളെ കുറിച്ച് ചിന്തിച്ചുപോവുകയാണ്. ഞാൻ പ്രഭാതത്തിലേക്ക് ഉണരുമ്പോഴും ഞാൻ അങ്ങേയ്ക്ക് വേണ്ടി ഈ വാക്കുകൾ കുറിക്കുമ്പോഴും ഡാഡി ഞാൻ നിങ്ങളെ കുറിച്ച് ചിന്തിക്കുന്നു. ഈ നിമിഷങ്ങളും ഓരോ നിമിഷങ്ങളും ഞാൻ നിങ്ങളെ കുറിച്ചോർക്കുകയാണ് എന്റെ ഹൃദയം നിങ്ങളെകുറിച്ചോർക്കുമ്പോൾ വിങ്ങുകയാണ്' സുപ്രിയ കുറിച്ചു.

നേരത്തെയും അച്ഛനോടുള്ള ആന്മബന്ധം വിവരിച്ച് സുപ്രിയ കുറിപ്പ് പങ്കുവെച്ചിരുന്നു. ആ കുറിപ്പ് ഇങ്ങനെയായിരുന്നു... 'എനിക്ക് എപ്പോഴും പിന്തുണ നൽകി. ഒന്നും എന്നിൽ അടിച്ചേൽപ്പിച്ചില്ല. എനിക്ക് തളർച്ച തോന്നുമ്പോഴും പരാജയപ്പെട്ട് പോവുമ്പോഴും അച്ഛൻ ഒപ്പം നിന്നു. എന്റെ സത്യസന്ധതയും നേരെ നോക്കി സംസാരിക്കാനുള്ള ധൈര്യവും എന്റെ ശക്തിയും ഇന്ന് ഞാൻ അംഗീകരിക്കപ്പെടുന്ന എന്റെ നല്ല സ്വഭാവങ്ങളെല്ലാം അച്ഛനിൽ നിന്നും ലഭിച്ച പാരമ്പര്യമാണ്. നിങ്ങൾ എന്നെ ഉപേക്ഷിച്ചു എന്ന് എനിക്ക് അറിയാം. പക്ഷെ ഞാൻ നിങ്ങളെ എന്നും എന്റെ ഹൃദയത്തിൽ കൊണ്ടു നടക്കും. പല തരത്തിലും ഞാൻ നിങ്ങൾ തന്നെയാണ് അച്ഛാ. ഞാൻ ശ്വസിച്ച വായുവും എന്റെ ചിറകുകളുമായിരുന്നു അച്ഛൻ. ഞാൻ ഏക മകളായിട്ടും സ്‌കൂളിലോ കോളേജിലോ ഒന്നും ഞാൻ തെരഞ്ഞെടുത്ത വഴികളെ അദ്ദേഹം എതിർത്തില്ല. ഞാൻ എന്റെ ജീവിത പങ്കാളിയായി കണ്ടെത്തിയ കാര്യത്തിൽ പോലും അച്ഛന് എതിർപ്പ് ഉണ്ടായിരുന്നില്ല' ‌അച്ഛന്റെ ചിത്രങ്ങൾ പങ്കുവെച്ച് സുപ്രിയ കുറിച്ചു. മകൾ ആലിയുടെ പ്രിയപ്പെട്ട സുഹത്തായിരുന്നു അച്ഛനെന്നും സുപ്രിയ കുറിപ്പുകളിലൂടെ പറഞ്ഞിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിലുള്ള നിർമാണ കമ്പനിയാണ് പൃഥ്വിരാജിന് വേണ്ടി സുപ്രിയ നടത്തികൊണ്ടുപോകുന്നത്. ഇതുവരെ ആറ് സിനിമകൾ നിർമിച്ചു. കൂടാതെ അന്യഭാഷ സിനിമകളടക്കം വിതരണത്തിന് എത്തിക്കാറുമുണ്ട്. രൺവീർ സിങ് സിനിമ 83, പാൻ ഇന്ത്യൻ ചിത്രം കെജിഎഫ് ചാപ്റ്റർ 2 എന്നിവയുടേയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് നിർമിക്കാൻ പോകുന്നത്.

Read more about: supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X