ഇനി കാണുമ്പോള്‍ നമുക്ക് അതും സംസാര വിഷയമാക്കണം, ദുല്‍ഖര്‍ സല്‍മാനോട് സുപ്രിയ

By Midhun Raj

മോളിവുഡില്‍ അടുത്ത സുഹൃത്തുക്കളായ രണ്ട് താരങ്ങളാണ് പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും. ലോക്ഡൗണ്‍ കാലമാണ് ഇരുവര്‍ക്കും കുടുതല്‍ അടുക്കാനും ഒരുമിച്ച് സമയം ചെലവഴിക്കാനുമൊക്കെ കഴിഞ്ഞത്. അടുത്തിടെ ദുല്‍ഖറിന്റെ ജന്മദിനത്തില്‍ കേക്കുമായി പൃഥ്വിയും സുപ്രിയും എത്തിയിരുന്നു. കൂടാതെ പൃഥ്വിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുളള ദുല്‍ഖറിന്റെ പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. ജന്മദിനാഘോഷങ്ങളും ഒത്തുച്ചേരലുമൊക്കെയായി ഇരുവരുടെയും കുടുംബങ്ങള്‍ ലോക്ഡൗണ്‍ കാലം കുടൂതലായി അടുത്തിരുന്നു.

ഈ വര്‍ഷം സംഭവിച്ച എറ്റവും സവിശേഷമായൊരു കാര്യം എല്ലാവര്‍ക്കും കുടുതല്‍ അടുക്കാനും കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കാന്‍ സാധിച്ചു എന്നതാണെന്ന് ദുല്‍ഖറും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. അതേസമയം സുപ്രിയ മേനോന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ച കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

അല്ലിയ്ക്ക് ആദ്യമായി

അല്ലിയ്ക്ക് ആദ്യമായി എനിഡ് ബ്ലേറ്റണിന്റെ പുസ്തകം നല്‍കിയ വിശേഷം പങ്കുവെച്ചുകൊണ്ടാണ് സുപ്രിയ എത്തിയിരുന്നത്. അല്ലിയ്ക്കുളള ആദ്യത്തെ എനിഡ് ബ്ലേറ്റണ്‍, കുട്ടിക്കാലത്ത് അവരുടെ പുസ്തകങ്ങള്‍ എനിക്കേറെ പ്രിയപ്പെട്ടവയായിരുന്നു. അല്ലിയും എന്നെ പോലെ ആ പുസ്തകങ്ങളെ സ്‌നേഹിക്കുമെന്ന് കരുതുന്നു. അല്ലിക്ക് പകരം മമ്മയുടെ കയ്യില്‍ ആ പുസ്തകങ്ങള്‍ കണ്ടാല്‍ ആശ്ചര്യപ്പെടരുത് എന്നായിരുന്നു സുപ്രിയ പുസ്തകത്തിന്റെ ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

പിന്നാലെ ഇതിന് താഴെയായി

പിന്നാലെ ഇതിന് താഴെയായി എന്റെയും ഫേവറൈറ്റ് എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ കമന്റ് ചെയ്തത്. അടുത്തിടെ എനിഡ് ബ്ലേറ്റന്റെ പുസ്തകങ്ങള്‍ താനും വീണ്ടും വായിച്ചുവെന്നും കമന്റിലൂടെ ദുല്‍ഖര്‍ പറയുന്നു. ഇതിന് മറുപടിയായി അടുത്ത കൂടിക്കാഴ്ചയില്‍ നമുക്ക് തൊണ്ണൂറുകളിലെ സംഗീതത്തിനൊപ്പം തന്നെ ഈ പുസ്തകങ്ങളും സംസാര വിഷയമാക്കാമെന്നാണ് ദുല്‍ഖറിനോട് സുപ്രിയ പറഞ്ഞത്.

പൃഥ്വിരാജും ദുല്‍ഖറും ഒരുമിച്ചുളള

പൃഥ്വിരാജും ദുല്‍ഖറും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ലോക്ഡൗണ്‍ സമയത്താണ് ഇരുവരും പാലായിലേക്ക് കാര്‍ ട്രിപ്പ് പോയത്. രണ്ട് പേരും അവരവരുടെ കാറുകളിലാണ് റോഡ് ട്രിപ്പിനായി സമയം കണ്ടെത്തിയത്. ഇതിന്റെ വീഡിയോയും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ഇതേ കുറിച്ച് അടുത്തിടെ നടന്നൊരു

ഇതേ കുറിച്ച് അടുത്തിടെ നടന്നൊരു പരിപാടിയില്‍ പൃഥ്വി തന്നെ തുറന്നുപറയുകയും ചെയ്തിരുന്നു. കൂടാതെ മോഹന്‍ലാലിനൊപ്പമുളള ഇരുവരുടെയും പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അപ്രതീക്ഷിതമായുളള സൂപ്പര്‍ താരങ്ങളുടെ ഒത്തുച്ചേരല്‍ കണ്ട് ആരാധകരും അതിശയപ്പെട്ടിരുന്നു. ചിത്രം കണ്ട് പുതിയ സിനിമയ്ക്കായുളള കൂടിക്കാഴ്ചയാണോ ഇതെന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഇതേകുറിച്ചൊന്നും

എന്നാല്‍ ഇതേകുറിച്ചൊന്നും താരങ്ങളുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ വരുന്ന എമ്പുരാനില്‍ ദുല്‍ഖറും അഭിനയിക്കുമോ എന്ന് പലരും ചോദിച്ചിരുന്നു. ദുല്‍ഖറിനൊപ്പം മമ്മൂട്ടിയും ചിത്രത്തിന്റെ ഭാഗമാവുമോ എന്നും ആരാധകര്‍ ചോദിച്ചിരുന്നു. ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ലൂസിഫര്‍ വന്‍വിജയമാതിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X