ഒരു ഹായ് കിട്ടാന്‍ വല്ല ചാന്‍സുമുണ്ടോയെന്ന് ആരാധകന്‍! സുപ്രിയയുടെ മറുപടി വൈറല്‍
മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെക്കാറുളള താരമാണ് പൃഥ്വിരാജ്. പൃഥ്വിക്കും സുപ്രിയയ്ക്കും പുറമെ മകള്‍ അലംകൃതയും സോഷ്യല്‍ മീഡിയയിലെ താരമാണ്.
അടുത്തിടെയാണ് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് പൃഥ്വി നാട്ടില്‍ തിരിച്ചെത്തിയിരുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പെയിഡ് ക്വാറന്‌റൈനീല്‍ കഴിഞ്ഞ താരം കഴിഞ്ഞ ദിവസമാണ് വീടിനടുത്തുളള മറ്റൊരിടത്തേക്ക് മാറിയത്. തോപ്പുംപടിയില്‍ സ്വന്തം ഫ്‌ളാറ്റിനടുത്തുളള മറ്റൊരിടത്താണ് പൃഥ്വി ഹോം ക്വാറന്റൈനീനില്‍ കഴിയുന്നത്.

ഇതിനിടെ തന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്നും താരം അറിയിച്ചിരുന്നു. പൃഥ്വി വീട്ടിലേക്ക് തിരികെ വരുന്നതും കാത്തിരിക്കുകയാണ് സുപ്രിയയും അല്ലിയും. പൃഥ്വി ഷൂട്ടിംഗിന് പോയ സമയത്തെല്ലാം ഭര്‍ത്താവിനൊപ്പമുളള പഴയ ചിത്രങ്ങള്‍ പങ്കുവെച്ച് സുപ്രിയ എത്തിയിരുന്നു. താടിക്കാരനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അന്ന് സുപ്രിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്.

ഇതെല്ലാം നിമിഷ നേരങ്ങള്‍ക്കുളളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സുപ്രിയയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും ഒന്നിച്ചുളള 2011ല്‍ എടുത്തൊരു ചിത്രമാണ് സുപ്രിയ ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഹൈദരാബാദില്‍ നടന്ന ഉറുമി സിനിമയുടെ തെലുങ്ക് പതിപ്പിന്റെ മ്യൂസിക്ക് ലോഞ്ച് പരിപാടിക്കിടെയില്‍ നിന്നുളളതാണ് ഫോട്ടോ.

വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴുളളതാണ് ഇതെന്നും സുപ്രിയ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. സുപ്രിയയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേര്‍ ചിത്രത്തിന് താഴെ ലൈക്കും കമന്റുകളുമായി എത്തിയിരുന്നു. അതിലൊരും കമന്റും അതിന് സുപ്രിയ നല്‍കിയ മറുപടിയും വൈറലായിരിക്കുകയാണ്. ഒരു ഹായ് കിട്ടാന്‍ വല്ല ചാന്‍സും ഉണ്ടോയെന്നായിരുന്നു പൃഥ്വിയെയും സുപ്രിയയെയും ടാഗ് ചെയ്തുകൊണ്ട് ആരാധകന്‍ കുറിച്ചത്.

ഇതിന് മറുപടിയായി ഞാന്‍ തന്നാല്‍ മതിയോ എന്നായിരുന്നു സുപ്രിയ കുറിച്ചത്. ഇക്കഴിഞ്ഞ മെയ് 22നായിരുന്നു പൃഥ്വിരാജും സംഘവും നാട്ടില്‍ തിരിച്ചെത്തിയിരുന്നത്. ജോര്‍ദ്ദാനിലെ രണ്ടര മാസത്തെ ചിത്രീകരണം കഴിഞ്ഞ ശേഷമാണ് ഇവര്‍ കൊച്ചിയില്‍ വിമാനമിറങ്ങിയത്. പൃഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ ബ്ലെസി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം. രണ്ട് പേരുടെയും ഡ്രീം പ്രോജക്ട് കൂടിയാണ് സിനിമ. ആടുജീവിതത്തില്‍ നജീബ് എന്ന സാധാരണക്കാരന്റെ വിവിധ കാലഘട്ടമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നടന്റെ കരിയറില്‍ വഴിത്തിരിവാകുമെന്ന് എല്ലാവരും കരുതുന്ന കഥാപാത്രം കൂടിയാണ് ചിത്രത്തിലേത്.


Click it and Unblock the Notifications