കറങ്ങി നടക്കാതെ പോയി ജോലി ചെയ്യു..!! പൃഥ്വിയെ വീണ്ടും ട്രോളി സുപ്രിയ, ചിത്രങ്ങൾ വൈറലാകുന്നു
ഭർത്താവ് പൃഥ്വിരാജിനെ ട്രോളാനുളള ഒരു അവസരവും സുപ്രിയ കളയാറില്ല.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സുപ്രിയ മേനോൻ. ഒരു സാധാരണക്കാരിയായ വീട്ടമ്മയെ പോലെ തന്റെ കുടുംബവുമായി ബന്ധപ്പെട്ട് നടക്കുന്ന വിശേഷങ്ങളും മറ്റ് തമാശകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് താരങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിക്കാറുമുണ്ട്.
ചിത്രങ്ങൾ പങ്കുവെയ്ക്കുക മാത്രമല്ല ഭർത്താവ് പൃഥ്വിരാജിനെ ട്രോളാനുളള ഒരു അവസരവും സുപ്രിയ കളയാറില്ല. മാക്സിമം ഉപയോഗപ്പെടുത്താറുമുണ്ട്. സിനിമയുമായി ബന്ധമില്ലെങ്കിൽ പോലും ഭർത്താവ് പൃഥ്വിയുടെ ലേബലില്ലാതെ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് സുപ്രിയ മേനോൻ. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുപ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

പൃഥ്വിയുടെ ചെവിയിൽ പറഞ്ഞ രഹസ്യം
പൃഥ്വിയും സുപ്രിയയും നിൽക്കുന്ന ചിത്രമാണ് താര പത്നി ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. നയനിന്റെ ഷൂട്ടിങ് ലൊക്കേഷൻ ചിത്രമാണിത്. പൃഥ്വിയുടെ ചെവിയിൽ എന്തോ സീരിയസ്സായി പറയുകയാണ് സുപ്രിയ. ഒരു ഭാവവ്യത്യാസവുമില്ലാതെ കേട്ട് കൊണ്ട് നിൽക്കുയാണ് താരം.

ചിരി പടർത്തിയ ക്യാപ്ഷൻ
ചിത്രത്തിനെക്കാലും ചിരി പടർത്തിയത് സുപ്രിയ നൽകിയ അടിക്കുറിപ്പായിരുന്നു. ചിത്രം പങ്കുവച്ചതിനു ശേഷം സുപ്രിയ ചോദിക്കുന്നത് ഇങ്ങനെയാണ്... '' ഞാനപ്പോൾ അത്ര സീരിയസ്സായി എന്താവും പറഞ്ഞിട്ടുണ്ടാവുക.? ഇവിടെ കറങ്ങി തിരിഞ്ഞ് നടക്കാതെ പോയി ജോലി ചെയ്യൂ എന്നാവുമോ? സുപ്രിയ നർമ്മ രൂപേണേ ചോദിക്കുന്നുണ്ട് 9 ന്റെ ലോക്കേഷൻ ചിത്രമാമയിരുന്നു. ഇത്. ഇതിനും മുൻപും ഇത്തരത്തിലുളള കോമഡി ക്യാപ്ഷനോടു കടിയ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.

സുപ്രിയ സിനിമയിലേയ്ക്ക്
9 എന്ന ചിത്രത്തിലൂടെ സുപ്രിയ സിനിമ നിർമ്മാണ മേഖലയിലേയ്ക്ക് ചുവട് വയക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയയാണ് 9 നിർമ്മിക്കുന്നത്. പ്രൊഡ്യൂസേഴ്സ് ഡയറി എന്ന ഹാഷ്ടാഗോടെയാണ് പൃഥ്വിയുമായുള്ള ചിത്രം സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിയ്ക്കൊപ്പം സുപ്രിയ
പൃഥ്വിയ്ക്കൊപ്പം സന്തതസഹചാരിയായി എപ്പോഴും സുപ്രിയ കൂടെയുണ്ടാകാറുണ്ട്. ഇതിനു മുൻപും പല ലൊക്കേഷൻ കാഴ്ചകൾ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പൃഥ്വിയുടേയും സുപ്രിയയുടേയും ജീവിതത്തിലെ നിർണ്ണയകമായ രണ്ടു ചിത്രങ്ങളാണ് പുറത്തു വരാൻ പോകുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിക്കുന്ന നയനും, താരം തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ലൂസഫിറും തിയേററരുകളിൽ എത്തുകയാണ്. നയൻ ഫെബ്രുവരി 9 നാണ് പുറത്തു വരുന്നത്. അതിന്റെ പ്രമോഷൻ പരിപാടികൾ നടന്നു വരുകയാണ്.


Click it and Unblock the Notifications