മെഗാസ്റ്റാറിനൊപ്പമുളള സെല്‍ഫി ചിത്രവുമായി സുപ്രിയ, താരപത്‌നിയുടെ ക്യാപ്ഷന്‍ വൈറല്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള ഒരു ചിത്രത്തിനായി കൊതിക്കുന്നവരാണ് ആരാധകരില്‍ ഏറെയും. മമ്മൂക്കയുടെതായി പുറത്തിറങ്ങാറുളള പുതിയ ഫോട്ടോകളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ബറോസിന്‌റെ പൂജാ വേളയില്‍ നിന്നുളള മമ്മൂക്കയുടെ ചിത്രങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. അതേസമയം മമ്മൂക്കയ്‌ക്കൊപ്പം എടുത്ത ഒരു സെല്‍ഫി ചിത്രം പൃഥ്വിരാജിന്‌റെ ഭാര്യ സുപ്രിയ മേനോന്‍ പങ്കുവെച്ചിരുന്നു.

വിലമതിക്കാന്‍ കഴിയാത്ത സെല്‍ഫി എന്നാണ് സുപ്രിയ മെഗാസ്റ്റാറിനൊപ്പമുളള ചിത്രത്തിന് താഴെ ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. സുപ്രിയയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും എത്തിയിരുന്നു. ചിരിച്ചുകൊണ്ടുളള ഇമോജികളാണ് ദുല്‍ഖര്‍ സുപ്രിയയുടെ ചിത്രത്തിന് താഴെ ഇട്ടത്.
ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി നടി പൂജിത, പുത്തന്‍ ചിത്രങ്ങള്‍ കാണാം
എത്ര ശാന്തനാണ് ഈ മനുഷ്യന്‍ എന്ന് പൃഥ്വിരാജും കമന്റ് ചെയ്തിരിക്കുന്നു. കൂടാതെ സാനിയ അയ്യപ്പന്‍, ശ്രിന്ദ, രചന നാരായണന്‍ കുട്ടി തുടങ്ങിയവരും സുപ്രിയയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. അതേസമയം കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂക്കയ്ക്കാപ്പം ദിലീപ്, പൃഥ്വിരാജ്, സംവിധായകരായ പ്രിയദര്‍ശന്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട്, മോഹന്‍ലാലിന്‌റെ ഭാര്യ സുചിത്ര തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Recommended Video
ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വലിയ താരനിര തന്നെ അണിനിരക്കുന്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ത്രീഡി ഫോര്‍മാറ്റില്‍ ആയിരിക്കും ബറോസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസിന്‌റെ തിരക്കഥയിലാണ് ലാലേട്ടന്‍ ബറോസ് എടുക്കുന്നത്.


Click it and Unblock the Notifications











