അലംകൃത വരച്ച കുടുംബചിത്രവുമായി സുപ്രിയ മേനോന്‍! നമ്മളില്‍ കുറച്ച് പേരൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ്!

സുപ്രിയ മേനോന്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടാറുള്ളത്. സിനിമാവിശേഷങ്ങളെക്കുറിച്ച് മാത്രമല്ല മറ്റ് വിഷയങ്ങളെക്കുറിച്ച് പറഞ്ഞും സുപ്രിയ എത്താറുണ്ട്. മകളായ അലംകൃത വരച്ച കുടുംബചിത്രം പങ്കുവെച്ചാണ് താരപത്‌നി ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇതോടൊപ്പം പങ്കുവെച്ച കുറിപ്പും ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിതാര കൃഷ്ണകുമാറുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.

അലംകൃതയുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് പൃഥ്വിരാജും സുപ്രിയയും എത്താറുണ്ട്. കൊവിഡ് സുരക്ഷ പാലിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞായിരുന്നു നേരത്തെ അല്ലി എത്തിയത്. ഡാഡയ്ക്കും മമ്മയ്ക്കും മുന്‍പില്‍ ചില നിബന്ധനകളുമായും ആലി എത്തിയിരുന്നു. വീട്ടിലുള്ളപ്പോള്‍ തന്നെ നോക്കണമെന്നും ഫോണ്‍ അധികം ഉപയോഗിക്കാന്‍ പാടില്ലെന്നുമൊക്കെയായിരുന്നു അലംകൃത പറഞ്ഞത്. ഈ പോസ്റ്റും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

അലംകൃത വരച്ച ചിത്രം

അലംകൃത വരച്ച ചിത്രം

പൃഥ്വിരാജിന്റെയും സുപ്രിയയുടേയും മകളായ അലംകൃതയുടെ വിശേഷങ്ങളെല്ലാം പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടാറുള്ളത്. പൃഥ്വിരാജിന് മാത്രമല്ല അലംകൃതയ്ക്കും ആരാധകരേറെയാണ്. മകളെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ടെങ്കിലും അപൂര്‍വ്വമായി മാത്രമേ മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാറുള്ളൂ. പിറന്നാള്‍ ദിനത്തിലായിരുന്നു ഒടുവിലായി ഇത്തരത്തിലുള്ള ചിത്രം പുറത്തുവന്നത്. അലംകൃതയുടെ ഡയറിയും കുഞ്ഞുവരകളും എഴുത്തുമെല്ലാം പങ്കുവെച്ച് പൃഥ്വിരാജും സുപ്രിയ മേനോനും എത്താറുണ്ട്.

കുടുംബത്തെക്കുറിച്ച്‌

കുടുംബത്തെക്കുറിച്ച്‌

കുടുംബം എന്നത് ശക്തമായൊരു വാക്കാണ്. കുടുംബം നമ്മെ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, നമുക്ക് വിലതരുന്നു. ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുമ്പോൾ കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നാം ഓടിപ്പോകുന്നു. എന്നാൽ കൊറോണയും രാജമലയിലെ മണ്ണിടിച്ചിലും കരിപ്പൂരെ വിമാനാപകടവും നിരവധി കുടുംബങ്ങളെയാണ് തകർത്തു കളഞ്ഞതെന്ന് സുപ്രിയ മേനോന്‍ കുറിച്ചിരുന്നു.

Recommended Video

Shaji Kailas Movie Kaduva Rolling Soon
എത്ര ഭാഗ്യം ചെയ്തവരാണ്

എത്ര ഭാഗ്യം ചെയ്തവരാണ്

എത്ര ഓർമ്മകളും സ്വപ്നങ്ങളും പ്രതീക്ഷകളും അഭിലാഷങ്ങളുമാണ് വിധിയുടെ ക്രൂരമായ കൈകൾ കൊണ്ട് മുറിച്ചു കളഞ്ഞത്. അവരെ കുറിച്ച് ഓർക്കുമ്പോളാണ് ഒരു കാര്യം തിരിച്ചറിയുന്നത്. കാറ്റും മഴയുമുള്ള രാത്രികളിൽ നമ്മുടെ കുടുംബത്തിന്റെ ഊഷ്മളതയിൽ കഴിയാൻ സാധിക്കുന്ന നമ്മളിൽ കുറച്ചുപേരെങ്കിലും എത്ര ഭാഗ്യം ചെയ്തവരാണെന്നായിരുന്നു താരപത്നി കുറിച്ചത്. ഈ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പൃഥ്വിരാജിന്റെ പേജിലൂടെ

പൃഥ്വിരാജിന്റെ പേജിലൂടെ

കരിപ്പൂര്‍ വിമാന അപകടത്തെ അപലപിച്ച് സിനിമാലോകവും എത്തിയിരുന്നു. ക്യാപ്റ്റന്‍ സാഠേയെ നേരിട്ട് അറിയാമെന്നും അദ്ദേഹവുമായുള്ള സംഭാഷണങ്ങള്‍ എന്നും ഓര്‍ത്തിരിക്കുമെന്നുമായിരുന്നു പൃഥ്വിരാജ് കുറിച്ചത്. വിമാന അപകടവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളെല്ലാം പൃഥ്വിരാജിന്റെ പേജിലൂടെയായിരുന്നു പുറത്തുവന്നത്. നിമിഷനേരം കൊണ്ടായിരുന്നു പ്രധാന വിവരങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടത്.

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവം

പൃഥ്വിരാജും സുപ്രിയ മേനോനും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവരാണ്. ഫഹദ് ഫാസിലിന് പിറന്നാളാശംസ നേര്‍ന്നും ഇരുവരും എത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ദിനത്തില്‍ ബര്‍ഗര്‍ കേക്ക് സമ്മാനിച്ചും ഇരുവരും എത്തിയിരുന്നു. ഇരുകുടുംബങ്ങളും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. താരങ്ങളുമായെല്ലാം അടുത്ത സൗഹൃദമാണ് സുപ്രിയ മേനോനുമുള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങളുമായി സജീവമാണ് സുപ്രിയ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X