പൃഥ്വിക്കൊപ്പം കടലില്‍ കളിച്ച് അല്ലി, അച്ഛന്റെയും മകളുടെയും ചിത്രം പങ്കുവെച്ച് സുപ്രിയ

By Prashant V R

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വീഡിയോകളും പൃഥ്വി എപ്പോഴും പങ്കുവെക്കാറുണ്ട്. കോവിഡ് കാലത്ത് കുടുംബവുമൊത്ത് കുടൂതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം നടന്‍ നേരത്തെ പങ്കുവെച്ചിരുന്നു. ആടൂജീവിതം ചിത്രീകരണത്തിന് പിന്നാലെ അടുത്തിടെയാണ് പൃഥ്വി നാട്ടില്‍ തിരിച്ചെത്തിയത്.

തുടര്‍ന്ന് കുറച്ചുദിവസം ക്വാറന്റൈനീല്‍ കഴിഞ്ഞ താരം തിരികെ വീട്ടില്‍ എത്തുകയായിരുന്നു. ലോക്ഡൗണ്‍ കാലം വര്‍ക്കൗട്ടിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു താരം. പൃഥ്വിയുടെതായി വരാറുളള വര്‍ക്കൗട്ട് ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. അതേസമയം പൃഥ്വിരാജിനും സുപ്രിയയ്ക്കും ഒപ്പം മകള്‍ അലംകൃതയും സോഷ്യല്‍ മീഡിയയിലെ താരമാണ്.

അല്ലിയുടെ വിശേഷങ്ങള്‍

അല്ലിയുടെ വിശേഷങ്ങള്‍ എപ്പോഴും ഇരുവരും പങ്കുവെക്കാറുണ്ട്. പൃഥ്വി നാട്ടില്‍ തിരിച്ചെത്തിയതില്‍ കൂടുതല്‍ സന്തോഷം അല്ലിക്കായിരുന്നു എന്ന് സുപ്രിയ പറഞ്ഞിരുന്നു. ഡാഡയ്‌ക്കൊപ്പം ആണ് എല്ലാ കാര്യങ്ങളും അല്ലി ചെയ്യാറുളളത്. അല്ലിയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവരും കാത്തിരിക്കാറുണ്ട്. അതേസമയം സുപ്രിയ മേനോന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇത്തവണ പൃഥ്വിയും

ഇത്തവണ പൃഥ്വിയും അല്ലിയുമുളള ഒരു ചിത്രമാണ് താരപത്‌നി പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട ഡാഡയുടെ കൈ പിടിച്ച് കടലില്‍ കളിക്കുന്ന അല്ലിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സണ്‍ഡേ ഫണ്‍ഡേ എന്നാണ് സുപ്രിയ മേനോന്‍ ചിത്രത്തിന് താഴെ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. സുപ്രിയ്ക്ക് പിന്നാലെ ഇതേ ചിത്രം പൃഥ്വിരാജും റീപോസ്റ്റ് ചെയ്തിട്ടുണ്ട്.

പുതിയ ചിത്രത്തിലും മാസ്‌ക്കും

പുതിയ ചിത്രത്തിലും മാസ്‌ക്കും സണ്‍ഗ്ലാസും വെച്ച് പതിവ് പോലെ സ്‌റ്റൈലന്‍ ലുക്കിലാണ് പൃഥ്വിയുളളത്. അല്ലിമോള്‍ മുഖം തിരിച്ചിരിക്കുന്ന ചിത്രമാണ് സുപ്രിയ ഇത്തവണയും പങ്കുവെച്ചിരിക്കുന്നത്. അതേസമയം സെപ്റ്റംബര്‍ ഏട്ടിനാണ് അലംകൃതയുടെ പിറന്നാള്‍. മകളുടെ പിറന്നാളാഘോഷം നേരത്തെ തുടങ്ങിയിരിക്കുകയാണ് താരദമ്പതികള്‍.

അല്ലിയുടെ പിറന്നാളിന്

അല്ലിയുടെ പിറന്നാളിന് എങ്കിലും താരപുത്രിയുടെ മുഖം കാണിക്കുന്ന ചിത്രം പൃഥ്വി പങ്കുവക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അല്ലിമോളുടെ മുഖം കാണിക്കുന്ന ചിത്രം വളരെ കുറച്ച് മാത്രമാണ് പൃഥ്വിയും സുപ്രിയയും മുന്‍പ് പങ്കുവെച്ചിരുന്നത്. മകളുടെ സ്വകാര്യതയെ ബഹുമാനിക്കുന്ന അച്ഛനും അമ്മയുമാണ് ഇരുവരും. കഴിഞ്ഞ ദിവസം വാഗമണില്‍ അവധി ആഘോഷിക്കുന്ന പൃഥിയുടെയും അല്ലിയുടെയും ചിത്രവും സുപ്രിയ പങ്കുവെച്ചിരുന്നു.

അടുത്തിടെയായിരുന്നു

അടുത്തിടെയായിരുന്നു കുടുംബത്തിലെ പുതിയ അതിഥിയെയും പൃഥ്വി പരിചയപ്പെടുത്തിയിരുന്നത്. വളര്‍ത്തുനായ സോറോയുടെ ചിത്രമായിരുന്നു നടന്‍ പങ്കുവെച്ചിരുന്നത്. സോറോയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിയും സുപ്രിയയുമെല്ലാം എപ്പോഴും എത്താറുണ്ട്. പൃഥ്വിക്കും സുപ്രിയയ്ക്കും അലംകൃതയ്ക്കും ഏറെ പ്രിയപ്പെട്ടയാളാണ് സോറോ. ഞങ്ങളുടെ സോറോ ഇതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പൃഥ്വിരാജ് മുന്‍പ് അതിനെ പരിചയപ്പെടുത്തിയിരുന്നത്.

Read more about: prithviraj supriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X