മോഹന്‍ലാലിന്‌റെ മനോഹര ഗാനം ആലപിച്ച് പൃഥ്വിരാജ്, തന്‌റെ ഫേവറൈറ്റ് എന്ന് സുപ്രിയ

By Midhun Raj

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ് സുകുമാരന്‍. നടന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായാണ് നടന്‍ മോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുന്നത്. പൃഥ്വിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. കഴിഞ്ഞ ദിവസം ബറോസിന്‌റെ പൂജാ ചടങ്ങില്‍ നിന്നുളള പൃഥ്വിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍, പുതിയ ഫോട്ടോസ് കാണാം

കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വെച്ചാണ് സിനിമയുടെ പൂജ നടന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട്. മമ്മൂട്ടി, ദിലീപ്, സംവിധായകരായ സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, സിദ്ധിഖ്, ബ്ലെസി, സിബി മലയില്‍, സുചിത്ര മോഹന്‍ലാല്‍, സുപ്രിയ തുടങ്ങിയവരെല്ലാം കഴിഞ്ഞ ദിവസം ബറോസ് പൂജാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

പൃഥ്വിരാജും ബറോസിന്‌റെ ചടങ്ങില്‍ നിന്നുളള

പൃഥ്വിരാജും ബറോസിന്‌റെ ചടങ്ങില്‍ നിന്നുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. മമ്മൂക്കയ്‌ക്കൊപ്പമുളള ഒരു സെല്‍ഫി ചിത്രം പങ്കുവെച്ചായിരുന്നു പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അതേസമയം ഇതിന് പിന്നാലെ പൃഥ്വിരാജിന്‌റെതായി സുപ്രിയ പങ്കുവെച്ച പുതിയൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

തനിക്ക് ഏറെ പ്രിയപ്പെട്ടൊരു

തനിക്ക് ഏറെ പ്രിയപ്പെട്ടൊരു ഗാനം പൃഥ്വി പാടുന്ന വീഡിയോ ആണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്‌റെ താളവട്ടം എന്ന ചിത്രത്തിലെ പൊന്‍വീണേ എന്ന് തുടങ്ങുന്ന ഗാനമാണ് പൃഥ്വിരാജ് ആലപിച്ചത്. ഓര്‍ക്കസ്ട്രയുടെ ചുറ്റും നിന്നാണ് മൊബൈലില്‍ ലിറിക്‌സ് നോക്കി പൃഥ്വി പാട്ട് പാടുന്നത്. ഇതിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

സിനിമയില്‍ പിന്നണി ഗായകനായും

സിനിമയില്‍ പിന്നണി ഗായകനായും തിളങ്ങിയിട്ടുളള താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മുന്‍പ് തന്‌റെ തന്നെ നിരവധി ചിത്രങ്ങളില്‍ പൃഥ്വി പാട്ട് പാടിയിരുന്നു. എറ്റവുമൊടുവിലായി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലാണ് പൃഥ്വി പാടിയത്. അടുത്തിടെ വിനീത് തന്നെയാണ് പൃഥ്വി ഗാനം ആലപിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

അതേസമയം തന്‌റെ പുതിയ സിനിമകളുടെ

അതേസമയം തന്‌റെ പുതിയ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് പൃഥ്വി ബറോസില്‍ ജോയിന്‍ ചെയ്തത്. ബറോസിന്‌റെ പ്രീ പ്രൊഡക്ഷന്‍ ജോലികളില്‍ ലാലേട്ടനും ടീമിനുമൊപ്പം പൃഥ്വിയും ഉണ്ടായിരുന്നു. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിജോ പുന്നൂസിന്‌റെ തിരക്കഥയിലാണ് ത്രീഡി ചിത്രം മോഹന്‍ലാല്‍ അണിയിച്ചൊരുക്കുന്നത്. മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ വലിയ താരനിര തന്നെയാണ് ചിത്രത്തിലുളളത്. വിദേശതാരങ്ങള്‍ അടക്കം ബറോസില്‍ അഭിനയിക്കുന്നു. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ലിഡിയന്‍ നാദസ്വരമാണ് സംഗീതമൊരുക്കുന്നത്.

Recommended Video

Mammootty speech About Mohanlal Directing Film

വീഡിയോ

More from Filmibeat

Read more about: prithviraj supriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X