അലംകൃതയെ ചുമലിലേറ്റി പൃഥ്വിയുടെ യാത്ര! സദ്യയ്ക്ക് മുന്‍പുള്ള കാഴ്ച ഇതാണെന്ന് സുപ്രിയ മേനോന്‍!

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൃഥ്വിരാജിന്റേത്. നന്ദനത്തിലൂടെയായിരുന്നു താരം സിനിമയില്‍ തുടക്കം കുറിച്ചത്. മാതാപിതാക്കള്‍ക്ക് ശേഷമായി മക്കളും സിനിമയിലെത്തിയപ്പോള്‍ ഗംഭീര പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. ഭാവിയില്‍ ഏതൊക്കെ മേഖലകളിലാണ് താന്‍ പ്രവേശിക്കുകയെന്നതിനെക്കുറിച്ച് പൃഥ്വിരാജ് തുടക്കത്തിലേ പറഞ്ഞിരുന്നു. സംവിധാനം, ആലാപനം, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ച് മുന്നേറുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൃഥ്വിരാജ് പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഇത്തവണത്തെ ഓണം എവിടെയായിരിക്കുമെന്നതിനെക്കുറിച്ച് പ്ലാന്‍ ചെയ്തിട്ടില്ലെന്നായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്. സുപ്രിയയുടെ അമ്മൂമ്മ മരിച്ചത് അടുത്തിടെയാണെന്നും അവര്‍ പറഞ്ഞിരുന്നു. വലിയ രീതിയിലുള്ള ആഘോഷമുണ്ടാവില്ലെന്നും മല്ലിക വ്യക്തമാക്കിയിരുന്നു. ഓണാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയ മേനോനും.

അല്ലിയുടെ പാവക്കുട്ടിയായ എല്ലിയെപ്പോലെയാണ് ഇപ്പോള്‍ തങ്ങളുടേയും ഭാവമെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. സദ്യയിലെ വിഭവങ്ങള്‍ അണിനിരത്തി വെച്ചതിന്റെ ചിത്രമാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. ടൊവിനോ തോമസുള്‍പ്പടെ നിരവധി പേരായിരുന്നു ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. ഓണാശംസ നേര്‍ന്ന് സുപ്രിയ മേനോനും എത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആശംസ നേരുന്നുവെന്നായിരുന്നു സുപ്രിയ പറഞ്ഞത്.

Recommended Video

Meenakshi Raveendran Exclusive Interview | FilmiBeat Malayalam

Prithviraj

സദ്യ കഴിക്കുന്നതിന് മുന്‍പ് അലംകൃതയെ തോളിലേറ്റി പൃഥ്വിരാജ് നടക്കാന്‍ പോയതിനെക്കുറിച്ചും സുപ്രിയ മേനോന്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു താരപത്‌നി ഈ വിശേഷം പങ്കുവെച്ചത്. ഇരുവരുടേയും മുഖം കാണാത്ത തരത്തിലുള്ള ചിത്രമായിരുന്നു സുപ്രിയ പോസ്റ്റ് ചെയ്തത്. മകളുടെ വിശേഷങ്ങളെക്കുറിച്ച് വാചാലരാവാറുണ്ടെങ്കിലും അപൂര്‍വ്വമായി മാത്രമാണ് മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുള്ളത്.

പൃഥ്വിരാജിന് മാത്രമല്ല അലംകൃതയ്ക്കും സുപ്രിയ മേനോനും ആരാധകരേറെയാണ്. പൃഥ്വിരാജിന്റെ നിര്‍മ്മാണക്കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങളുമായി സജീവമാണ് സുപ്രിയ. ചെക്ക് ഒപ്പിടുന്ന ജോലി മാത്രമേ തനിക്കുള്ളൂവെന്നും സുപ്രിയയാണ് മറ്റ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും താരം പറഞ്ഞിരുന്നു. അഭിനേതാവിന്റെ ആംഗിളില്‍ താന്‍ ചിന്തിക്കുമ്പോള്‍ നിര്‍മ്മാതാവിന്റെ ലെവലില്‍ നിന്നാണ് ഭാര്യ സംസാരിക്കാറുള്ളതെന്നും താരം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X