അച്ഛനും മകനും ഒരുമിച്ച്, മനോഹര ചിത്രം പങ്കുവെച്ച് സുപ്രിയ, ശ്രദ്ധ നേടി ക്യാപ്ഷന്‍
താരപുത്രന്മാര്‍ എന്നതിലുപരി കഴിവ് കൊണ്ട് കൂടി മലയാള സിനിമയില്‍ തിളങ്ങിയവരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. അച്ചന്‌റെ പാത പിന്തുടര്‍ന്ന് എത്തിയ ഇരുവരും മോളിവുഡിലെ മുന്‍നിര താരങ്ങളായി മാറി. ഊമപെണ്ണിന് ഉരിയാടാ പയ്യനിലൂടെ ഇന്ദ്രജിത്തും, നന്ദനത്തിലൂടെ പൃഥ്വിരാജും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അതേസമയം സുകുമാരന്‌റെ 24ാം ചരമ വാര്‍ഷികമായിരുന്നു ഇന്നലെ. അച്ഛന്‌റെ ഓര്‍മ്മ ദിവസത്തില്‍ പൃഥ്വിയുടെയും ഇന്ദ്രന്‌റെയും പോസ്റ്റുകള്‍ വന്നു. ഇതിന് പിന്നാലെ പൃഥിരാജിന്‌റെ ഭാര്യ സുപ്രിയ പങ്കുവെച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സുകുമാരനും പൃഥ്വിരാജും ഒരുമിച്ചുളള ഒരു ഡിജില്‍ പെയിന്‌റിംഗ് ചിത്രമാണ് താരപത്നി ഇന്‍സ്റ്റഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തത്. മുസാമില്‍ എന്ന കലാകാരനാണ് പൃഥ്വിയുടെയും പിതാവിന്‌റെയും ചിത്രം വരച്ചത്. 'അവരെ താനെപ്പോഴും ഒന്നിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നു' എന്നാണ് സുപ്രിയ ചിത്രത്തിനൊപ്പം ക്യാപ്ഷനായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അതേസമയം ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരമാണ് സുകുമാരന്‍. എംടി വാസുദേവന്‍ നായരുടെ നിര്‍മ്മാല്യം ആണ് നടന്റെ ആദ്യ ചിത്രം.
നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ സുകുമാരന്‍ മോളിവുഡില്‍ അഭിനയിച്ചു. അദ്ദേഹത്തിന്‌റെ പത്‌നി മല്ലിക സുകുമാരന്‍ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. മക്കള്‍ക്കൊപ്പം തന്നെ സിനിമകളിലൂടെയും സീരിയലുകളിലൂടെയും മല്ലിക സുകുമാരന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് നടിയുടെത്. മക്കള്‍ക്കൊപ്പം മല്ലികാ സുകുമാരന്‌റെ മരുമക്കളും പേരക്കുട്ടികളുമെല്ലാം വാര്‍ത്തകളില്‍ നിറയാറുണ്ട്. സോഷ്യല്‍ മീഡിയയിലും താരകുടുംബത്തിലെ എല്ലാവരും ആക്ടീവാണ്.


Click it and Unblock the Notifications











