അച്ചായന്‍ ലുക്കില്‍ പൃഥ്വിരാജിന്‌റെ മാസ് എന്‍ട്രി, ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് സുപ്രിയ
പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ആരാധകര്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് കടുവ. പ്രഖ്യാപന വേളമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ സിനിമ കൂടിയാണിത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌റെ തിരക്കഥ ജിനു വി എബ്രഹാമിന്റെതാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും മറ്റും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. അച്ചായന്‍ ലുക്കിലുളള പൃഥ്വിയുടെ ഗെറ്റപ്പാണ് അന്ന് തരംഗമായത്.

കടുവയുടെ ചിത്രീകരണം നിലവില്‍ കോട്ടയത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ഒരു വീഡിയോ പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വെളള മുണ്ടും ജുബ്ബയുമുടുത്ത് ഒരു ചായകപ്പും പിടിച്ച് കാരവാനില്‍ നിന്ന് ഇറങ്ങി നടന്ന് പോകുന്ന പൃഥ്വിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കടുവ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ സുപ്രിയ പോസ്റ്റ് ചെയ്തത്. സുപ്രിയയുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയത്.
ഗ്ലാമര്‍ ചിത്രങ്ങളുമായി ശ്രദ്ധാ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‌റെ ബാനറില്‍ സുപ്രിയയും മാജിക്ക് ഫ്രെയിംസിന്‌റ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. കോട്ടയം, ചങ്ങനാശ്ശേരി, മുണ്ടക്കയം എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വിവേക് ഒബ്‌റോയ് ആണ് സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സായികുമാര്‍, വിജയരാഘവന്‍, സിദ്ധിഖ്, ജനാര്‍ദ്ധനന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍ തുടങ്ങിയ താരങ്ങള്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. എസ് തമന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് രവി കെ ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.


Click it and Unblock the Notifications