ഇന്ദ്രജിത്തിന് വാക്ക് നല്‍കി സുപ്രിയ മേനോന്‍! ചേട്ടനും അനിയനും മാത്രമല്ല ഒപ്പം താനുമുണ്ടാവും!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമായ മല്ലിക സുകുമാരന്റെ കുടുംബത്തില്‍ ഒന്നിന് പിന്നാലെ ഒന്നൊന്നായി ആഘോഷങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. മൂത്ത മകനായ ഇന്ദ്രജിത്തിന്‍രെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി നിരവധി പേരാണ് ഇന്ദ്രജിത്തിന് ആശംസ നേര്‍ന്ന് എത്തിയത്. പൂര്‍ണിമയുടെ പിറന്നാളും വെഡ്ഡിങ് ആനിവേഴ്‌സറിയും ഒരേ ദിനത്തിലായിരുന്നു. ഇതിന് പിന്നാലെയായാണ് ഇന്ദ്രന്റെ പിറന്നാളെത്തിയത്. പ്രിയതമന് പിറന്നാളാശംസ നേര്‍ന്ന് ആദ്യമെത്തിയത് പൂര്‍ണിമയായിരുന്നു. പിന്നാലെയായാണ് പ്രാര്‍ത്ഥനയും പൃഥ്വിരാജുമെത്തിയത്. നിലവിലെ തിരക്കുകളെല്ലാം പൂര്‍ത്തിയാക്കി കുടുംബസമേതം യാത്ര നടത്താനുള്ള പ്ലാനിലാണ് താരകുടുംബം.

കുടുംബത്തിലെ മൂത്ത മരുമകള്‍ മാത്രമല്ല ഇളയ മരുമകളും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമാണ്. നിര്‍മ്മാണത്തിലാണ് സുപ്രിയയുടെ ശ്രദ്ധ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നത് ഭാര്യയാണെന്ന് പൃഥ്വിരാജും പറഞ്ഞിരുന്നു. ചിത്രീകരണത്തിനിടയില്‍ നേരമ്പോക്കുകളൊന്നും അധികം വേണ്ടെന്ന് ഭര്‍ത്താവിനെ ഓര്‍മ്മിപ്പിച്ചായിരുന്നു സുപ്രിയ നയന്‍ ലൊക്കേഷനിലേക്ക് എത്തിയത്. ജീന്‍ പോള്‍ ലാല്‍ സംവിധാനും ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്ന പൃഥ്വിരാജ് ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Supriya Menon

പൃഥ്വിരാജിന്റെ പോസ്റ്റിന് കീഴിലായാണ് സുപ്രിയ മേനോന്‍ ഇന്ദ്രജിത്തിന് ആശംസ നേര്‍ന്നത്. ഇതിനിടയിലാണ് ആരാധകര്‍ ഇന്ദ്രജിത്തിനെ നായകനാക്കിയൊരുക്കുന്ന സിനിമയെക്കുറിച്ച് ചോദിച്ചത്. അങ്ങനെയൊരു സിനിമ നിര്‍മ്മിച്ചാല്‍ അത് വന്‍വിജയമായി മാറുമെന്നുറപ്പാണെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഈ വിശ്വാസത്തിന് നന്ദിയെന്നും അധികം വൈകാതെ തന്നെ ഇന്ദ്രജിത്തിനേയും പൃഥ്വിരാജിനേയും നായകന്‍മാരാക്കി സിനിമ നിര്‍മ്മിക്കുമെന്നുമുള്ള മറുപടിയായിിരുന്നു സുപ്രിയ നല്‍കിയത്. ഈ മറുപടി ഏറ്റെടുത്ത് ആരാധകരും എത്തിയിരുന്നു. ഇടവേളയ്ക്ക് ശേഷം ഇന്ദ്രജിത്തും പൃഥ്വിരാജും ഒരുമിക്കുന്ന സിനിമയായ അയല്‍വാശി നിര്‍മ്മിക്കുന്നത് സുപ്രിയയാണോ എന്ന ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X