TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പൃഥ്വി പണ്ടേ ഇതേക്കുറിച്ച് പറയുമായിരുന്നു! നയനിലൂടെ വിപ്ലവം എന്നൊന്നും പറഞ്ഞിട്ടില്ലെന്ന് സുപ്രിയ!
യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് പൃഥ്വിരാജ്. ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് താരം നേരത്തെ തന്നെ തെളിയിച്ചിരുന്നു. താരകുടുംബത്തിലെ ഇളംതലമുറയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അഭിനേതാവായി മുന്നേറുന്നതിനിടയില്‍ത്തന്നെ സംവിധാനമോഹത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലൂസിഫറിലൂടെ ആ മോഹം സാക്ഷാത്ക്കരിക്കുകയാണ്. പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന സിനിമയ്ക്ക് മുന്‍പ് താരം നായകനായി അഭിനയിച്ച നയന്‍ തിയേറ്ററുകളിലേക്കെത്തുകയാണ്.
ഇഷ്ടികയുമെടുത്ത് പുകവലിച്ച് നീങ്ങുന്ന ഇച്ചായന്! കുഞ്ചാക്കോ ബോബനെ കണ്ട് ഞെട്ടിയെന്ന് കൃഷ്ണ ശങ്കര്‍!
നയന്‍ സിനിമയ്ക്ക് പ്രത്യേകതകളേറെയാണ്. സയന്റിഫിക് ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത് സോണി പിക്ചേഴ്സാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും ചേര്‍ന്നാണ് ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഓഗസ്റ്റ് സിനിമാസില്‍ നിന്നും വേര്പിരിഞ്ഞപ്പോള്ത്തന്നെ സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിനെക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നു. സുപ്രിയയ്ക്കൊപ്പം ചേര്‍ന്നാണ് താരം പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയത്. നല്ല സിനിമകള്‍ സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്് തുടങ്ങിയതെന്നും താരം വ്യക്തമാക്കിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ് വ്യാഴാഴ്ച. പെട്ടെന്നൊരു സുപ്രഭാതത്തിലല്ല പൃഥ്വി ഈ സംരംഭം തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അദ്ദേഹം ഇതേക്കുറിച്ച് തന്നോട് പറഞ്ഞിരുന്നതായും സുപ്രിയ പറയുന്നു. വ്യത്യസ്തമായ പ്രമേയത്തിലുള്ള സിനിമയാണ് നയന്‍. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത വഴികളിലേക്കാണ് ഈ ചിത്രം പ്രേക്ഷകരെ കൊണ്ടുപോവുന്നതെന്ന പ്രതീതിയുണര്‍ത്തുന്ന ടീസറും ട്രെയിലറുമാണ് പുറത്തുവന്നത്.
പെട്ടെന്നെടുത്ത തീരുമാനമല്ല
സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിനെക്കുറിച്ച് പൃഥ്വി നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി സുപ്രിയ പറയുന്നു. പ്രേമിച്ചിരുന്ന സമയത്ത് തന്നെ ഈ മോഹത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മലയാള സിനിമയെ ലോകനിലവാരത്തിലേക്കുയര്ത്തുകയും നല്ല സിനിമകള്‍ സമ്മാനിക്കുകയെന്ന ലക്ഷ്യത്തിനും വേണ്ടിയാണ് ഇത് തുടങ്ങിയതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. സുപ്രിയയും ഇക്കാര്യം ശരിവെക്കുകയാണ്.
വേറെ വഴി കണ്ടെത്തും
2007 മുതലാണ് തങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങിയത്. അപ്പോള്‍ മുതല്‍ത്തന്നെ പൃഥ്വി ഇക്കാര്യത്തെക്കുറിച്ച് തന്നോട് പറയുമായിരുന്നുവെന്ന് സുപ്രിയ പറയുന്നു. ആഗോളതലത്തിലേക്ക് മലയാളത്തെ എത്തിക്കാനുള്ള ശ്രമം കൂടിയാണിത്. അദ്ദേഹത്തിന് ഇത് നമുക്ക് സാധിക്കുമോയെന്ന കാര്യത്തെക്കുറിച്ച് നമുക്ക് നോക്കാമെന്നും പറയുന്ന കാര്യങ്ങളെല്ലാം ചെയ്യാന്‍ ശ്രമിക്കുന്നയാളാണ് അദ്ദേഹം. ഇതില്‍ പരാജയപ്പെടുകയാണെങ്കില്‍ അദ്ദേഹം വേറെ വഴി കണ്ടെത്തുമെന്നും താരം പറയുന്നു.
വിപ്ലവം വരുമെന്ന് പറഞ്ഞിട്ടില്ല
അച്ഛന്റെയും മകന്റേയും കഥയുമായാണ് ഇത്തവണ പൃഥ്വിയെത്തുന്നത്. ഫിക്ഷന്‍-ഹൊറര്‍ രീതിയിലാണ് ചിത്രമൊരുക്കിയത്. 9 ദിവസത്തെ കഥയുമായാണ് സിനിമയെത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ സിനിമ എന്താണോയെന്ന് എന്ന കാര്യത്തെക്കുറിച്ച് മാത്രമാണ് നമ്മളിതുവരെയും സംസാരിച്ചത്. മലയാള സിനിമയില്‍ വിപ്ലവം വരുത്തുന്ന സിനിമയാണ് ഇതെന്ന തരത്തിലുള്ള അവകാശ വാദങ്ങളൊന്നും തങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും സുപ്രിയ പറയുന്നു.
സുപ്രിയയുടെ മിടുക്ക്
പൃഥ്വിരാജിന്റെ ഡയലോഗ് കേട്ടപ്പോള്‍ ചെറുപ്പത്തില്‍ അവന് അച്ഛനോട് ചോദിച്ചിരുന്ന കാര്യങ്ങളാണ് ഓര്‍മ്മ വന്നതെന്നായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്. പൃഥ്വിക്ക് ശക്തമായ പിന്തുണ നല്കി സുപ്രിയയും ഉണ്ടായിരുന്നു. പല കാര്യങ്ങളും കൃത്യമായി ഏറ്റെടുത്ത് നിര്‍വഹിച്ചത് മകളാണെന്നും അവള്‍ക്കാണ് തന്റെ അഭിനന്ദമെന്നുമായിരുന്നു മല്ലിക പറഞ്ഞത്.
അല്ലിയെക്കുറിച്ച്
സിനിമാതിരക്കുകള്‍ക്കിടയില്‍ മകള്‍ക്കൊപ്പം ചെലവഴിക്കുന്നത് വളരെ കുറച്ച് സമയം മാത്രമാണ്. കര്ക്കശനക്കാരനായ അച്ഛനാണോ എന്ന് ചോദിച്ചാല്‍ അറിയില്ല, ലാളിച്ച് വഷളാക്കുന്ന അച്ഛനാണെന്നായിരിക്കും സുപ്രിയയുടെ അഭിപ്രായമെന്നും താരം പറയുന്നു. കുട്ടികള്‍ക്ക് എന്തെങ്കിലും പേടിയുണ്ടെങ്കില്‍ അതിനെ മനസ്സിലാക്കാന്‍ അവരെ സഹായിക്കുകയെന്നുള്ള കാര്യമാണ് താന്‍ തന്റെ മാതാപിതാക്കളില്‍ നിന്നും പഠിച്ചതെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്.
തിയേറ്ററുകളിലേക്ക്
പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്. ഇതേ ദിവസമാണ് സൗബിന് ഫഹദ് ടീമിന്രെ കുംബളങ്ങി നൈറ്റ്സും എത്തുന്നത്. രണ്ട് സിനിമയുടെ പിന്നിലും അണിനിരക്കുന്നതത് താരപത്നിമാരെണന്നതാണ് മറ്റൊരു പ്രത്യേകത. സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.മംമ്ത മോഹന്‍ദസ്, വാമിഖ ഗബ്ബി എന്നിവരും നയനിലുണ്ട്.