പൃഥ്വി മോഹന്‍ലാലിനെ എപ്പോക്കണ്ടാലും ചര്‍ച്ച ചെയ്യുന്നത് അതാണെന്ന് സുപ്രിയ! പോസ്റ്റ് വൈറല്‍!

അഭിനേതാവായി മുന്നേറുന്നതിനിടയില്‍ത്തന്നെ സംവിധായകനായുള്ള വരവിനെക്കുറിച്ച് തുറന്നുപറഞ്ഞ താരമാണ് പൃഥ്വിരാജ്. സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങുന്നതുള്‍പ്പടെ മനസ്സിലെ ആഗ്രഹത്തെക്കുറിച്ചൊക്കെ താരം വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ആ സ്വപ്‌നമെല്ലാം സാക്ഷാത്ക്കരിച്ച് മുന്നേറുകയാണ് അദ്ദേഹം. ശക്തമായ പിന്തുണയുമായി സുപ്രിയ മേനോനും അദ്ദേഹത്തിനൊപ്പമുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് സുപ്രിയയാണെന്ന് പൃഥ്വി പറഞ്ഞിരുന്നു. കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ താന്‍ വ്യാപൃതയാണെന്നും നല്ല തിരക്കഥയാണെങ്കില്‍ പൃഥ്വിക്ക് റഫര്‍ ചെയ്യുകയുമാണ് പതിവെന്നുമായിരുന്നു സുപ്രിയ പറഞ്ഞത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ സൃഷ്ടിച്ച അലയൊലികള്‍ ഇപ്പോഴും ആരാധകമനസ്സിലുണ്ട്.

ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ അന്നേ തുടങ്ങിയിരുന്നു. പൃഥ്വിരാജ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ആരാധകര്‍ ആ വരവിനെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു. ലൂസിഫറിന് രണ്ടാം ഭാഗമുണ്ടാവുമെന്നും ബ്രഹ്മാണ്ഡമായിരിക്കും ആ ചിത്രമെന്നുമൊക്കെയായിരുന്നു ചര്‍ച്ചകള്‍. അതിന് പിന്നാലെയായാണ് എമ്പുരാനുമായി താനെത്തുന്നുണ്ടെന്ന് വ്യക്തമാക്കി താരമെത്തിയത്. മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ചായിരുന്നു എമ്പുരാനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ആടുജീവിതം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും താന്‍ എമ്പുരാനിലേക്ക് കടക്കുകയെന്ന് താരം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ പാര്‍ട്ടിയിലും ഇവരുടെ ചര്‍ച്ച എമ്പുരാനെക്കുറിച്ചായിരുന്നുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇതേക്കുറിച്ചുള്ള വിശേഷം പങ്കുവെച്ചത്.

1 മോഹന്‍ലാലിനൊപ്പം പാര്‍ട്ടി

മോഹന്‍ലാലും പൃഥ്വിരാജും ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട്. ലൂസിഫറിനിടയിലായിരുന്നു ഇരുവരും കൂടുതല്‍ അടുത്തത്. മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുകയെന്ന സ്വപ്‌നം വളരെ മുന്‍പേ മനസ്സിലുണ്ടായിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അച്ഛനൊപ്പം മാത്രമല്ല അമ്മയ്ക്കും മക്കള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മോഹന്‍ലാലും എത്തിയിരുന്നു. ഇവര്‍ മാത്രമല്ല സുചിത്രയും സുപ്രിയയും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വീട്ടിലേക്കെത്തിയ സന്തോഷത്തെക്കുറിച്ച് തുറന്നുപറഞ്ഞത് സുപ്രിയയാണ്. മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ഒരുമിച്ചുള്ള ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

2 ഡ്രൈവിംഗ് ലൈസന്‍സ് സന്തോഷം

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സുമായാണ് പൃഥ്വിരാജ് ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത്. സുരാജും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും സംയുക്തമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മമ്മൂട്ടി നിരസിച്ച തിരക്കഥയായിരുന്നു ചിത്രത്തിന്റേതെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് സന്തോഷത്തിനിടയില്‍ നില്‍ക്കുമ്പോഴും പൃഥ്വിരാജ് ചര്‍ച്ച ചെയ്യുന്നത് എല്‍2 വിനെക്കുറിച്ചാണെന്ന്ാണ് സുപ്രിയ പറയുന്നത്്.

3 ഖുറാഷി അബ്രാമും സെയ്ദ് മസൂദും

മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കിയെന്ന് മാത്രമല്ല ആ ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തിയും പൃഥ്വിരാജ് ഞെട്ടിച്ചിരുന്നു. ഖുറാഷി അബ്രാമിനെ സഹായിക്കാനെത്തുന്ന സെയ്ദ് മസൂദായെത്തിയത് പൃഥ്വിയായിരുന്നു. അധികം സംഭാഷണങ്ങളൊന്നുമില്ലാതെ ചുരുങ്ങിയ വാക്കുകളിലൂടെയായിരുന്നു താരം സംസാരിച്ചിരുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഇരുവര്‍ക്കും കൂടുതല്‍ പ്രാധാന്യമുണ്ടെന്നും ഇവരിലൂടെയാണ് കഥ മുന്നേറുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പൃഥ്വിരാജും ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്നും അബ്രാം ഖുറേഷിയിലേക്കുള്ള മാറ്റത്തെക്കുറിച്ചും എമ്പുരാനില്‍ കാണിക്കുമെന്നും താരം പറഞ്ഞിരുന്നു.

4 മുരളി ഗോപി തരുന്നത് പോലെ

എന്നാണ് എമ്പുരാനെത്തുന്നത് എന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിന് പിന്നാലെയായാണ് പൃഥ്വിയുടെ മറുപടിയെത്തിയത്. മുരളി ഗോപി തിരക്കഥ പൂര്‍ത്തിയാക്കുന്നതിനനുസരിച്ച് ചിത്രത്തിലേക്ക് കടക്കുമെന്നാണ് താരം പറയുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം പൂര്‍ത്തിയാക്കിയതിന് ശേഷമേ താന്‍ അടുത്ത സിനിമയിലേക്ക് കടക്കൂയെന്നും താരം പറഞ്ഞിരുന്നു. ചിത്രത്തിലേക്കുള്ള തയ്യാറെടുപ്പിനായി 3 മാസം സിനിമയില്‍ നിന്നും ഇടവേളയെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X