ലോക് ഡൗണ്‍ എന്ന് തീരും? അച്ഛന്‍ ഇന്ന് വരുമോ! അല്ലിയുടെ ചോദ്യങ്ങളെക്കുറിച്ച് സുപ്രിയ

By Prashant V R

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ് സുകുമാരന്‍. നിരവധി ശ്രദ്ധേയ സിനിമകളിലൂടെയാണ് പൃഥ്വി എല്ലാവരുടെയും പ്രിയങ്കരനായി മാറിയത്. നടന്റെ സിനിമകള്‍ക്കായെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. അടുത്തിടെ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി പൃഥ്വി വീണ്ടും മലയാളത്തില്‍ തിളങ്ങിയിരുന്നു.

ലൂസിഫര്‍, ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളാണ് നടന്റെതായി വലിയ വിജയം നേടിയിരുന്നത്. ഈ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ഡ്രീം പ്രോജക്ടായ ആടൂജീവിതത്തിന് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ പൃഥ്വിരാജ് സുകുമാരന്‍ നടത്തിയത്. ഇതിനായി സിനിമയില്‍ നിന്നും മൂന്ന് മാസത്തെ ഇടവേള എടുത്തിരുന്നു താരം. കേരളത്തിലെ ചിത്രീകരണത്തിന് ശേഷമാണ് പൃഥ്വിരാജും സംഘവും ആടുജീവിതം ഷൂട്ടിങ്ങിനായി ജോര്‍ദ്ദാനിലേക്ക് പോയത്.

കൊറോണ വൈറസ് വ്യാപനത്തിനിടെ

കൊറോണ വൈറസ് വ്യാപനത്തിനിടെ സിനിമയുടെ ഷൂട്ടിംഗ് ഇടയ്ക്ക് നിന്നുപോയിരുന്നു. പിന്നീടാണ് വീണ്ടും പുനരാംരഭിച്ചത്. പൃഥ്വിരാജിനെക്കുറിച്ചുളള ഭാര്യ സുപ്രിയ മേനോന്റെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൃഥ്വിയെ താനും മകളും മിസ് ചെയ്യുന്നുവെന്ന് കുറിച്ചുകൊണ്ടായിരുന്നു താരപത്‌നി എത്തിയത്. പൃഥ്വിരാജിനെ പോലെ തന്നെ സുപ്രിയയും മകള്‍ അലംകൃതയും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.

താരകുടുംബത്തിന്റെ വിശേഷങ്ങള്‍

താരകുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് പൃഥ്വിയും സുപ്രിയയും. പൃഥ്വിക്കും അല്ലിക്കുമൊപ്പമുളള ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുപ്രിയ ഇത്തവണ എത്തിയത്. "എല്ലാ ദിവസവും എന്നോട് മകള്‍ ചോദിക്കാറുണ്ട് ലോക് ഡൗണ്‍ അവസാനിച്ചോ എന്ന്. ദാദ ഇന്ന് വരുമോ. ഇപ്പോള്‍ ഞാനും അല്ലിയും ദാദയുടെ വരവിനായി കാത്തിരിക്കുകയാണ്". സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മുന്‍പും പൃഥ്വിയുടെ

മുന്‍പും പൃഥ്വിയുടെ തിരിച്ചുവരവിനെക്കുറിച്ച് സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ പൃഥ്വി ജോര്‍ദ്ദാനിലേക്ക് പോവുംമുമ്പ് താരകുടുംബം വീണ്ടും ഒത്തുകൂടിയിരുന്നു. അന്ന് ഇന്ദ്രജിത്തിന്റെ വീട്ടിലാണ് എല്ലാവരും ഒത്തുകൂടിയിരുന്നത്. ലോക് ഡൗണിനിടെ സുഹൃത്തുക്കളുമായി നടത്തിയ പൃഥ്വിയുടെ വീഡിയോ കോള്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അടുത്ത സുഹൃത്തുക്കളായ

അടുത്ത സുഹൃത്തുക്കളായ ജയസൂര്യ, നരേന്‍, സഹോദരന്‍ ഇന്ദ്രജിത്ത് തുടങ്ങിയവരോടാണ് നടന്‍ വീഡിയോ കോളിലൂടെ സംസാരിച്ചത്. നേരത്തെ ആടുജീവിതത്തിനായി വലിയ തയ്യാറെടുപ്പുകളായിരുന്നു പൃഥ്വി നടത്തിയത്. 30 കിലോയോളം ശരീരഭാരം പൃഥി കുറച്ചിരുന്നു. ആടുജീവിതത്തിലെ നജീബിന്റെ ദുരിത കാലഘട്ടം അവതരിപ്പിക്കാനായിട്ടാണ് പൃഥ്വി നേരത്തെ വണ്ണം കുറച്ചത്. പൃഥ്വിയുടെ ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി സംവിധായകന്‍ ബ്ലെസിയാണ് ആടുജീവിതം അണിയിച്ചൊരുക്കുന്നത്.

Read more about: prithviraj supriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X