പൃഥ്വിയെ കുറിച്ച് സുപ്രിയ പറഞ്ഞ കമന്റ് വൈറലാകുന്നു!! എല്ലാത്തിനും കാരണം ലൂസിഫർ...

മോഹൻലാലാണ് ലൂസിഫറിന്റെ ടൈറ്റില്‍ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

സിനിമയുടെ ഒഴുക്കിനൊത്ത് നീന്തി വിജയം കൈപ്പിടിയിലൊതുക്കിയ കലാകാരനാണ് പൃഥ്വിരാജ്. സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുകയെന്നത് വളരെ പ്രയാസകരമായ ഒരു സംഗതിയാണ്. ചിലപ്പോൾ വർഷങ്ങളുടെ കഠിന പ്രയത്നം വേണ്ടിവരും. എന്നാൽ പൃഥ്വിരാജ് കഠിന പ്രയത്നത്തിലൂടെ വളരെ കുറഞ്ഞ സമയത്തിനുളളിൽ തന്നെ ഇന്ത്യയിലെ ഒരു യുവ താരത്തിന് ലഭിക്കാത്ത നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

supriya

മികച്ച ചിത്രങ്ങളിലൂടെ ഒരുപിടി നല്ല കഥാപാത്രങ്ങളെ താരം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലേയ്ക്ക് പൃഥ്വി സഞ്ചരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസിൽ സംവിധായകൻ എന്നൊരു ആഗ്രഹം മറഞ്ഞു കിടപ്പുണ്ടായിരുന്നു. ഇന്ന് ആ ആഗ്രഹമാണ് സഫലമായിരിക്കുന്നത്. മലയാള സിനിമയുടെ വിസ്മയങ്ങളിൽ ഒന്നായ ലാലേട്ടനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്.

lusifer

പൃഥ്വിയ്ക്ക് അഭിനന്ദനമറിയിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. പാർവതി, നസ്രിയ, ഫർഹാൻ ഫാസിൽ എന്നിവർ താരത്തിന് ആശംസകൾ നേർന്നിരുന്നു. കൂടാതെ ഭർത്താവിന് ആശംസ അറിയിച്ച് സുപ്രിയയും രംഗത്തെത്തിയിരുന്നു. ഭർത്താവിൻ മേൽ അഭിമാനം കൊളളുന്നുവെന്നാണ് താര പത്നി ഇൻസ്റ്റാഗ്രാമിൽ പൃഥ്വിയുടെ പോസ്റ്റിനു താഴെ കുറിച്ചത്. മോഹൻലാലാണ് ലൂസിഫറിന്റെ ടൈറ്റില്‍ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X