ഇനി ഒരു മാസം സുഖമായി ഉറങ്ങാം...!! വിജയ നിമിഷത്തിൽ പൃഥ്വിയെ ചേർത്ത് പിടിച്ച് സുപ്രിയ
പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പൃഥ്വിരാജിന്റെ കന്നി സംരംഭമായ ലൂസിഫർ. ഈ അടുത്ത കാലത്തൊന്നും ഇത്തരത്തിലുളള വിഷ്വൽ ട്രീറ്റ് ലഭിച്ചിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ലൂസിഫർ ഒരു ലാലേട്ടൻ ചിത്രമാണെന്ന് പൃഥ്വി പറയുമ്പോഴും ചിത്രത്തിന്റെ വിജയത്തിനു പിന്നിൽ പൃഥ്വിരാജ് എന്ന ഫിലിം മേക്കറുടെ റോൾ വളരെ വലുതാണ്. സിനിമയ്ക്ക് വേണ്ടി അത്രത്തോളം റിസ്ക്കായിരുന്നു പൃഥ്വി എടുത്തത്.
പൃഥ്വിയുടെ ഏറ്റവും വലിയ സ്വപ്നമായ ചിത്രം യാഥാർഥ്യമാക്കാൻ വേണ്ടി എല്ലാ പിന്തുണയും നൽകിയ കൂടെ നിന്നത് സുപ്രിയയായിരുന്നു. ചിത്രത്തിന്റെ ആദ്യം മുതൽ അവസാനം വരെ എല്ലാ പിന്തുണയുമായി താര പത്നി കൂടെ തന്നെയുണ്ടായിരുന്നു. ചിത്രത്തിനെ കുറിച്ചുളള ചെറിയ വിശേഷങ്ങൾ സുപ്രിയ പ്രേക്ഷകരിലേയ്ക്ക് എത്തിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുപ്രിയയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങളാണ്. ആരാധകർക്കൊപ്പം ലൂസിഫറിന്റെ വിജയം താരപത്നിയും ആഘോഷമാക്കിയിരിക്കുകയാണ്.

നിറ പുഞ്ചിരിയോടെ താരങ്ങൾ
മികച്ച പ്രേക്ഷക ശ്രദ്ധ നേടി ലൂസിഫർ ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ഒരു നവഗത സംവിധായകൻ എന്ന നിലയിൽ പൃഥ്വി നേടിയെടുത്തത് വൻ വിജയം തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുപ്രിയയുടെ ഇൻസ്റ്റഗ്രാം ചിത്രമാണ്. ലൂസിഫറിൻരെ ആദ്യ പ്രദർശനത്തിനു ശേഷമുള്ള ചിത്രങ്ങളാണ് സുപ്രിയ പോസ്റ്റ് ചെയ്തത്. ലാലേട്ടനും പൃഥ്വിയും സുപ്രിയയുടെ സെൽഫിയിലുണ്ട്. നിറ പുഞ്ചിരിയോടെയായരുന്നു മൂവരും ചിത്രത്തിൽ.

വീഡിയോ പങ്കുവെച്ച് തരപത്നി
ഫാൻസ് ഷോയും താരപത്നി പങ്കുവെച്ചിട്ടുണ്ട്. തിയേറ്ററിൽ നിന്നുളള വീഡിയോയും സുപ്രിയ പങ്കുവെച്ചിരുന്നു. ആരാധകരുടെ ആവേശം എത്രത്തോളമായിരുന്നു എന്ന് ആ വിഡിയോയിൽ നിന്ന് മനസ്സിലാകാൻ സാധിക്കുമായിരുന്നു. സുപ്രിയ പങ്കുവെച്ച വീഡിയോ സോഷ്യൽമീഡിയയിൽ

പൃഥ്വിയെ കാണാൻ സുപ്രിയ
ലൂസിഫറിന്റെ വിശേഷങ്ങൾ സുപ്രിയ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ലൂസിഫറിന്റെ സെറ്റിൽവെച്ച് മകൾ അലകൃതയ്ക്കും പൃഥ്വിയ്ക്കുമൊപ്പമുള്ള ചിത്രം സുപ്രിയ പങ്കുവെച്ചിരുന്നു. ഡയറക്ടർ സാറിനെ കാണാൻ എല്ലാ ദിവസവും ലൊക്കേഷനിൽ എത്തുമായിരുന്നു എന്ന തലക്കെട്ടോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനു താഴെ കമന്റുമായി പൃഥ്വിയും എത്തിയിരുന്നു.

ഒരു മാസം ഉറങ്ങണം
സുപ്രിയ പങ്കുവെച്ച പോസ്റ്റിന് ചുവടെ കമന്റുമായി പൃഥ്വി രംഗത്തെത്തിയിരുന്നു. ചിത്രം റിലീസായതിനു ശേഷം വീട്ടിൽ വന്ന് ഒരുമാസം ഉറങ്ങണമെന്നാണ് തന്റ ആഗ്രഹമെന്നായിരുന്നു താരത്തിന്റെ കമന്റ്. കഴിഞ്ഞ കുറച്ചു നാളത്തെ പരിശ്രമത്തിന്റെ ഫലമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾ. പൃഥ്വിയുടെ ആദ്യ സംരംഭത്തിന് മികച്ച പ്രേക്ഷക സ്വീകാരത്യയാണ് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications