»   » ദിലീപേട്ടനെ നേരിട്ട് പരിചയമില്ല, മാധ്യമങ്ങളിലൂടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞത് സുരഭി പറയുന്നു !!

ദിലീപേട്ടനെ നേരിട്ട് പരിചയമില്ല, മാധ്യമങ്ങളിലൂടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞത് സുരഭി പറയുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

തിരക്കഥയെ വെല്ലുന്ന കാര്യങ്ങളാണ് ഇപ്പോള്‍ മലയാള സിനിമയില്‍ അരങ്ങേറിക്കൊണ്ടിരുന്നത്. ഇന്ത്യന്‍ സിനിമ തന്നെ ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്ന് സുരഭി പറയുന്നു. ദിലീപേട്ടനെ നേരിട്ട് തനിക്ക് അറിയില്ലെന്നും ഒരു സിനിമയില്‍ കോമ്പിനേഷന്‍ സീനില്‍ ഹായ് പറഞ്ഞ പരിചയം മാത്രമേയുള്ളൂവെന്നും സുരഭി പറയുന്നു. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് താനും അറിഞ്ഞത്. പല തരത്തിലുള്ള കാര്യങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ന്‍െസിറ്റീവായ വിഷയമായതിനാല്‍ത്തന്നെ കൃത്യമായി അറിയാതെ ഈ വിഷയത്തെക്കുറിച്ച് പ്രതികരണം നടത്തുന്നില്ലെന്നും സുരഭി പറഞ്ഞു. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരായാലും അവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന അഭിപ്രായത്തില്‍ തന്നെയാണ്. ഈ കേസ് നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് നീങ്ങുന്നത്. ഈ സംഭവത്തിനു ശേഷം ജനങ്ങള്‍ക്ക് സിനിമാതാരങ്ങളോടുള്ള മനോഭാവം മാറിയിട്ടുണ്ട് അതു കൂടി ശരിയാവണം. ഇന്ന് സഹപ്രവര്‍ത്തകയ്ക്ക് സംഭവിച്ച കാര്യം നാളെ നമ്മളിലേക്ക് വരാം എന്നുള്ളതിനാല്‍ ഇത്തരത്തിലുള്ള മോശം സംഭവങ്ങളൊന്നും ആവര്‍ത്തിക്കാതെ മുന്നോട്ട് പോവണമെന്നാണ് ആഗ്രഹമെന്നും സുരഭി പറയുന്നു.

Surabhi

സുരഭിയെ ദേശീയ അവാര്‍ഡിന് അര്‍ഹയാക്കിയ മിന്നാമിനുങ്ങ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തില്‍ അഭിനയിച്ചിരുന്ന സമയത്ത് തന്നെ ഈ കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന് അറിയുമായിരുന്നു എന്നാല്‍ അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവാര്‍ഡ് കിട്ടുന്നതിന് മുന്‍പ് അഭിനയിച്ചിരുന്ന സിനിമകളായ ചിപ്പി, ഒരു ബിരിയാണികിസ്സ തുടങ്ങിയ ചിത്രങ്ങളും തിയേറ്ററുകളിലേക്ക് ഉടന്‍ എത്തുമെന്നും താരം പറയുന്നു .

English summary
Surabhi Lakshmi about actress attack case.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam