»   » അക്ഷര പിശാശ്.., സുരഭി പിടിച്ചത് പുലിവാല്..! ഒടുവില്‍ സുരഭി പ്രതികരിച്ചു! അതാരാണെന്നോ???

അക്ഷര പിശാശ്.., സുരഭി പിടിച്ചത് പുലിവാല്..! ഒടുവില്‍ സുരഭി പ്രതികരിച്ചു! അതാരാണെന്നോ???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം എത്തിച്ച എണ്ണം പറഞ്ഞ നാടിമാര്‍ മാത്രമേ മലയാളത്തിനൊള്ളു. മീര ജാസ്മിന് ശേഷം ഈ പുരസ്‌കാരം കേരളത്തിലേക്ക് കൊണ്ടുവന്ന നടിയാണ് സുരഭി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ പുലിവാല് പിടിച്ചിരിക്കുകയാണ് സുരഭി. 

എഫ്ബി പോസ്റ്റില്‍ പുലിവാല് പിടിച്ച് സുരഭി!!! കമന്റ് ബോക്‌സില്‍ പിന്തുണയും പൊങ്കാലയും!!!

മൂകാംബിക ക്ഷേത്രദര്‍ശനം നടത്തിയ സുരഭി അമ്പലത്തിന് മുന്നില്‍ നിന്നും എടുത്ത ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സുരഭി ഒരു പുരുഷനൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു അത്. അത് ആരാണെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. പിന്നീടങ്ങോട്ട് സുരഭിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള കമന്റുകളുടെ പ്രളയമായിരുന്നു.

സഹോദരന്‍ സുധീഷ് കുമാര്‍

പോസ്റ്റ് പുലിവാലായി എന്ന് ബോധ്യമായതോടെ വിശദീകരണവുമായി സുരഭി എത്തി. ആ പോസ്റ്റ് എഡിറ്റ് ചെയ്തു. ഒപ്പമുള്ളത് തന്റെ ഒരേ ഒരു സഹോദരന്‍ സുധീഷ് കുമാറാണെന്ന് സുരഭി വ്യക്തമാക്കി.

അക്ഷര പിശാശ്

ചിത്രത്തിന് താഴെ ജഗത് ബികെ എന്ന് സുരഭി അടിക്കുറിപ്പ് നല്‍കിയിരുന്നു. ആരാണ് ജഗത് ബികെ എന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. എന്നാല്‍ അത് ജഗത് ബികെ എന്നല്ല ജഗതാംബിക എന്ന് എഴുതിയതാണെന്നും സുരഭി വ്യക്തമാക്കി. ഒരു അക്ഷര പിശാശ് ഇത്ര പുലിവാലാകുമെന്ന് താരം വിചാരിച്ചില്ല.

സുരഭി വീണ്ടും വിവാഹിതയായോ

അടുത്തിടെയായിരുന്നു സുരഭി ഭര്‍ത്താവ് സുധാകറില്‍ നിന്ന് നിയമപരമായി വിവാഹ മോചനം നേടിയത്. അതിന് പിന്നാലെ ഈ ചിത്രം കൂടെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെ എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് സുരഭി വീണ്ടും വിവാഹിതായോ എന്നായിരുന്നു.

സുരഭിക്കെതിരെ ചീത്ത വിളി

ചിത്രത്തിന് താഴെ വളരെ മോശം കമന്റുകളുമായി നിരവധിപ്പേര്‍ എത്തി. സുരഭി വീണ്ടും വിവാഹം കഴിച്ചു എന്ന തരത്തിലായിരുന്നു ഇവരുടെ പ്രതികരണം. ഒരു കമന്റുകളോടും സുരഭി പ്രതികരിച്ചില്ല.

സുരഭിയ്ക്ക് ഉപദേശം

സുരഭിയുടെ സഹോദരനാണ് അത് എന്ന് പറഞ്ഞ് നിരവധി കമന്റുകളും ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരത്തില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കൂടെയുള്ളത് ആരാണെന്ന് പറഞ്ഞിരുന്നെങ്കില്‍ തെറ്റിദ്ധാരണ ഒഴിവായേനെ എന്ന് പറഞ്ഞ് ഉപദേശിച്ചവരും ഉണ്ട്.

വിവാഹ മോചിതയായ സുരഭി

ഒന്നര വര്‍ഷമായി ഭര്‍ത്താവ് വിപിന്‍ സുധാകറുമായി പിരിഞ്ഞ് താമസിക്കുന്ന സുരഭി അടുത്തിടെയാണ് വിവാഹ മോചിതയായത്. പൊരുത്തപ്പെട്ട് പോകാനാകാത്ത കാരണങ്ങളാലാണ് പിരിയുവാന്‍ തീരമാനിച്ചതെന്ന് സുരഭി പറഞ്ഞിരുന്നു.

സുരഭിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പുലിവാലായ മാറിയ പോസ്റ്റ് തിരുത്തിയതിന് ശേഷം. പോസ്റ്റ് കാണാം.

English summary
Actress Surabhi Lakshmi clarifies who is with her in that Facebook post. That was her one and only brother Sudheesh Kumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam