»   » മമ്മൂട്ടിയും മോഹന്‍ലാലും വിളിക്കാത്തതില്‍ സുരഭി ലക്ഷ്മി ആരോടാണ് പരാതി പറഞ്ഞത് ?

മമ്മൂട്ടിയും മോഹന്‍ലാലും വിളിക്കാത്തതില്‍ സുരഭി ലക്ഷ്മി ആരോടാണ് പരാതി പറഞ്ഞത് ?

Posted By: Rohini
Subscribe to Filmibeat Malayalam

ആറാം തവണ മലയാള സിനിമയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം കൊണ്ടുവന്ന് തന്ന നടിയാണ് സുരഭി ലക്ഷ്മി. പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മീരാ ജാസ്മിനായിരുന്നു ഏറ്റവുമൊടുവില്‍ മലയാളത്തിന് അഭിമാനമായി ഈ പുരസ്‌കാരം ഇവിടെ എത്തിച്ചത്.

നിര്‍മാതാവിനൊപ്പം മദ്യപിച്ച് അലമ്പുണ്ടാക്കി, സുരഭിയെ കുറിച്ച് മാധ്യമങ്ങളില്‍ പരക്കുന്ന തോന്ന്യാസം

എം80 മൂസ എന്ന ചാനല്‍ പരിപാടിയുടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സുരഭി ലക്ഷ്മി കുഞ്ഞു കുഞ്ഞു കഥാപാത്രങ്ങളുമായി മുന്നോട്ട് പോകവെയാണ് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അസാധ്യാഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയത്. പലരും സുരഭിയെ വിളിച്ച് അഭിനന്ദിച്ചു. പക്ഷെ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ മാത്രം വിളിച്ചില്ല.. ഒന്നും പറഞ്ഞതുമില്ല...

അവര്‍ രണ്ട് പേരും വിളിച്ചില്ല

പുരസ്‌കാരലബ്ധിയ്ക്ക് ശേഷം നടത്തിയ ഒരു ചാനല്‍ അഭിമുഖത്തില്‍ ആരൊക്കെ വിളിച്ച് അഭിനന്ദിച്ചു എന്ന് ചോദ്യത്തിനോട് പ്രതികരിക്കവെ മോഹന്‍ലാലും മമ്മൂട്ടിയും വിളിച്ചില്ല എന്ന് സുരഭി പറഞ്ഞിരുന്നു. അതൊരിക്കലും പരാതിയോ പരിഭവമോ ആയിരുന്നില്ല. സിനിമയില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും വിളിച്ചോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് പറഞ്ഞു എന്ന് മാത്രം.

വാര്‍ത്തകള്‍ വന്നത്

എന്നാല്‍ ഈ അഭിമുഖം കേട്ടപാതി കേള്‍ക്കാത്തപാതി, ദേശീയ പുരസ്‌കാരം ലഭിച്ചിട്ടും മോഹന്‍ലാലും മമ്മൂട്ടിയും സുരഭിയെ വിളിച്ചില്ല അഭിനന്ദിച്ചില്ല, വിഷയത്തില്‍ സുരഭി പരാതി പറഞ്ഞു എന്നിങ്ങെയൊക്കെ വാര്‍ത്തകള്‍ പ്രചരിയ്ക്കാന്‍ തുടങ്ങി.

സുരഭി പ്രതികരിയ്ക്കുന്നു

ഈ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ സുരഭി. അങ്ങനെ ഒരു പരാതി ഞാന്‍ ആരോടും പറഞ്ഞിട്ടില്ല എനിക്കൊരു പരിഭവവുമില്ല എന്നും സുരഭി വ്യക്തമാക്കി. ഇത്തരമൊരു കാര്യം ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തതാണ്.

ആരുടെയോ സൃഷ്ടി മാത്രം

അല്ലെങ്കില്‍ തന്നെ അങ്ങനെ പരാതിപ്പെടുന്നതില്‍ എന്ത് യുക്തിയും അര്‍ത്ഥവുമാണുള്ളത്. സാമാന്യ ബോധമുള്ള ആരെങ്കിലും അങ്ങനെയൊരു പരാതി ഉന്നയിക്കുമോ. ഇത് ആരുടെയോ സൃഷ്ടിയാണ്. സാമൂഹ്യ മാധ്യമങ്ങളുടെ കാലമല്ല. അങ്ങനെ പലതും വരാം.

ഞാനറിയുന്നുണ്ട്

ഭാരതത്തിലെ പ്രതിഭാധനരായ രണ്ട് നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. അവര്‍ക്ക് അവരുടേതായ ധാരാളം തിരക്കുകളുണ്ട്. നേരിട്ട് വിളിച്ചില്ലെങ്കിലും അവരുടെ അനുഗ്രഹവും മനസ്സും ഞാനറിയുന്നുണ്ട് - സുരഭി ലക്ഷ്മി പറഞ്ഞു.

English summary
Surabhi has never told anyone that Mammootty and Mohanlal did not call

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam