മനുഷ്യ സ്നേഹിയുടെ കഥ!! മരുതുപുരം ഗ്രാമത്തേയും ജനങ്ങളേയും നെഞ്ചിലേറ്റി ചാച്ചാജിയും മകളും...
മരുതുപുരം ഗ്രാമത്തേയും അവിടത്തെ ജനങ്ങളേയും ഹൃദയത്തോടു ചേര്‍ത്തുവെച്ച മനുഷ്യസ്‌നേഹിയായുടെ കഥ പറയുന്ന ചിത്രമാണ് ചാച്ചാജി. ഗ്രാമത്തിലെ ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്ന വ്യക്തികളണ് ചാച്ചാജിയും അദ്ദേഹത്തിന്റെ വളർത്തു മകൾ ശ്രീദേവിയും. ഭര്‍ത്താവ് നഷ്ടപ്പെട്ട ശ്രീദേവിയുടെ ആകെ ബലം പത്തുവയസ്സുകാരിയായ മകൾ ദേവൂട്ടിയാണ് . ചാച്ചാജിയുടെ വലംകയ്യാണ് ദേവൂട്ടി.

സുരഭിലക്ഷ്മി, എ.എ.റഹിം, ബേബികൃഷ്ണശ്രീ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഇവർക്ക് പുറമേ ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, വി.കെ.ബൈജു, ദീപക്‌രാജ് പുതുപ്പള്ളി, അഷ്‌റഫ് പേഴുംമൂട്, ആന്റണി അറ്റലസ്, നൗഫല്‍ നജ്മല്‍, തല്‍ഹത്ത് ബാബു, ഷിബു ഡാസ്‌ലര്‍, ബിസ്മിന്‍ഷാ, ബിജു ബാലകൃഷ്ണന്‍, എം.ജി.കാവ് ഗോപാലകൃഷ്ണന്‍, ദിയ, ആഷിക് അശോക്, മാളവിക എസ്.ഗോപന്‍, മായ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ രചന സംവിധാനം നിർവഹിക്കുന്നത് എം.ഹാജാമൊയ്‌നുവാണ്. ഫാമിലി സിനിമാസിന്റെ ബാനറിൽ പ്രവാസി റഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം-പ്രതീഷ് നെന്മാറ. എംജി ശ്രീകുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. അദ്ദേഹത്തിനോടൊപ്പം ഫ്ലവേഴ്സ് ടോപ്പിസിംഗറിലെ മത്സരാർഥി വൈഷ്ണവിയുടെ ചാച്ചാജിയിലെ ഗാനം ആലപിക്കുന്നുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജയശീലന്‍ സദാനന്ദന്‍, എക്‌സി:പ്രൊഡ്യൂസര്‍-ബി.ചിത്തരഞ്ജന്‍, കല-റിഷി എം., ചമയം-ബൈജു ബാലരാമപുരം, കോസ്റ്റ്യും-ശ്രീജിത്ത് കുമാരപുരം, ചീഫ് അസ്സോ:ഡയറക്ടര്‍-സുനില്‍ നന്നമ്പ്ര, ഷാന്‍ അബ്ദുള്‍ വഹാബ്, അസ്സോ:ഡയറക്ടര്‍-ഷാജഹാന്‍ തറവാട്ടില്‍, സംവിധാന സഹായി-സ്‌നിഗ്ദിന്‍ സൈമണ്‍ ജോസഫ്, സ്റ്റില്‍സ്-അജേഷ് ആവണി, ഡിസൈന്‍-പ്രമേഷ് പ്രഭാകര്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.
തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളുമാണ് ചാച്ചാജിയുടെ ലൊക്കേഷന്‍.


Click it and Unblock the Notifications