»   » സര്‍വോത്തമ അഭിനേത്രിയായി സുരഭി!!! ദേശീയ അവാര്‍ഡ് നേടിയ താരത്തിന് വെബ്‌സൈറ്റും!!!

സര്‍വോത്തമ അഭിനേത്രിയായി സുരഭി!!! ദേശീയ അവാര്‍ഡ് നേടിയ താരത്തിന് വെബ്‌സൈറ്റും!!!

Posted By: Karthi
Subscribe to Filmibeat Malayalam

2016 വര്‍ഷത്തെ മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്‌കാരം ഏറെ വര്‍ഷത്തിന് ശേഷം മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സുരഭി ലക്ഷ്മിയാണ് പുരസ്‌കാരം കേരളത്തിലേക്ക് എത്തിച്ചത്. 

ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷം തന്റെ സന്തോഷം പങ്കുവച്ച് ഫേസ്ബുക്ക് ലൈവിലെത്തിയ താരം തന്റെ ആരാധകര്‍ക്ക് തനിക്ക് ലഭിച്ച പുരസ്‌കാരവും പരിചയപ്പെടുത്തി. 

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭിക്ക് ലഭിച്ചത് സര്‍വോത്തമ അഭിനേത്രി എന്ന് രേഖപ്പെടുത്തിയ വെള്ളി മെഡലും സാക്ഷ്യ പത്രവുമാണ്. ഏപ്രില്‍ ഏഴിനായിരുന്നു ദേശീയ അവാര്‍ഡ് പ്രഖ്യപിച്ചത്.

പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ സ്വന്തമായി ഒരു വെബ് സൈറ്റും സുരഭി ലോഞ്ച് ചെയ്തു. മെയ് മൂന്നിന് മോഹന്‍ലാലാണ് വെബ്‌സൈറ്റ് പ്രകാശനം ചെയ്തത്. സുരഭിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ഫോട്ടോ, വീഡിയോ ഗാലറിയും സുരഭിയേക്കുറിച്ചുള്ള ലഘുവിവരണവും സുരഭിയേക്കുറിച്ചുള്ള വാര്‍ത്തകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മലയാളത്തിലേക്ക് പതിമൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ പുരസ്‌കാരം എത്തിച്ച മിന്നാമിനുങ്ങ് ദ ഫയര്‍ ഫ്‌ളൈ ജൂലൈ 21 തിയറ്ററിലേക്ക് എത്തുകയാണ്. ഈ മാസം ചിത്രം തിയറ്ററിലെത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീണ്ടുപോകുകയായിരുന്നു.

തനിക്ക് ലഭിച്ച പുരസ്‌കാരം തന്റെ ജീവിതത്തിലെ യാത്രയുടെ തുടക്കമാണെന്ന് സുരഭി ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. തനിക്ക് ലഭിച്ച മെഡലും സാക്ഷ്യപത്രവും പ്രേക്ഷകര്‍ക്ക് സുരഭി പരിചയപ്പെടുത്തി. മികച്ച പ്രതികരണമാണ് സുരഭിയുടെ ഫേസ്ബുക്ക് ലൈവിന് ലഭിച്ചത്.

അവാർഡ് സ്വീകരിച്ചതിന് ശേഷമുള്ള സുരഭിയുടെ ഫേസ്ബുക്ക് ലൈവ്.

സുരഭിയുടെ വെബ്സൈറ്റ് മോഹൻലാൽ പ്രകാശനം ചെയ്യുന്നതിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Mohanlal launch Surabhi Lakshmi's website on May 3. The same day she receive national award from the President of India.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam